Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Maha Shivratri 2025: ശിവരാത്രി കഴിഞ്ഞുള്ള 24 മണിക്കൂര്‍ ശനിയുടെ മായാവലയം തീര്‍ക്കും ചുഴിയില്‍ അകപ്പെടുന്നവര്‍
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് 2025 ഫെബ്രുവരി 26-നാണ്. എന്നാല്‍ അത് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം ശനി അസ്തമയത്തിലേക്ക് പോവുന്നു. പിന്നീട് 2025 ഏപ്രില്‍ 4-നാണ് ശനി ഉദയം സംഭവിക്കുന്നത്. എന്നാല്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഈ അസ്തമയം വളരെയധികം പ്രതിസന്ധികള്‍ ചില നക്ഷത്രക്കാരില്‍ നല്കുന്നു. ജ്യോതിഷ പ്രകാരം കുംഭം രാശിയില്‍ ശനി അസ്തമിക്കുന്ന അവസാന സമയമാണ് ഫെബ്രുവരി 27. അതിന് ശേഷം മീനം രാശിയിലേക്ക് ശനി മാറുന്നു. മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് സഞ്ചരിക്കുന്നു. പിന്നീടുള്ള രണ്ടര വര്‍ഷത്തോളം സമയം ശനി മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ശനിയുടെ ഇത്തരത്തിലുള്ള എല്ലാ മാറ്റങ്ങളും അല്പം ഗൗരവത്തോടെ കണക്കാക്കേണ്ട ചിലരുണ്ട്. ശിവരാത്രിക്ക് ശേഷം ശനി അസ്തമിച്ച് കഴിഞ്ഞാലും അത് ചില നക്ഷത്രക്കാരില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അത് നമുക്കോരോരുത്തര്‍ക്കും അത്തരത്തിലാണ് ഫലങ്ങള്‍ നല്‍കുന്നതും. ജ്യോതിഷ പ്രകാരം മഹാശിവരാത്രിക്ക് ശേഷം അസ്തമിക്കുന്ന ശനി 27 നക്ഷത്രക്കാരില്‍ 12 നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ അസ്തമയം അത്രയധികം മോശം ഫലങ്ങള്‍ നല്കുന്നു. കൂടാതെ കുടുംബത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അനാവശ്യ വാദപ്രതിവാദങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യത കാണുന്നു. സ്വത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. അവനവന്റെ ഭാഗമാണ് എപ്പോഴും ശരിയെന്ന ചിന്തയുണ്ടാവുന്നു. അത് നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ കൂടി അത്തരം ചിന്തകള്‍ നിങ്ങളെ തളര്‍ത്തുന്നു. നിയമപരമായി ധാരാളം സങ്കീര്‍ണതകള്‍ അനുഭവിക്കേണ്ടി വരും. ശനിയുടെ മായാവലയത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുകയാണ് അത്യുത്തമം.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ അസ്തമയം ധാരാളം മോശം ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടായേക്കാം. കൂടാതെ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല ജോലിയില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കാം. രാഷ്ട്രീയത്തില്‍ നിങ്ങളുടെ സ്ഥാനത്തിന് ഇളക്കം തട്ടാം. സുഹൃത്തുക്കളുമായുള്ള അഭിപ്രായ വ്യത്യാസം വഴക്കില്‍ കലാശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും സങ്കടത്തിലേക്ക് വഴിമാറും. ദുരിതങ്ങളും പ്രതിസന്ധികളും വിട്ടുമാറാതെ നില്ക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശത്രുഗ്രഹമായ ശനിയുടെ അസ്തമയം വളരെയധികം ദോഷങ്ങള്‍ നല്‍കും. കാരണം ചിങ്ങത്തിന്റെ അധിപന് സൂര്യനാണ്. സൂര്യനും ശനിയുമാകട്ടെ ശത്രുക്കളും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് വളരെയധികം പ്രതിസന്ധികളുണ്ടാവും. കൂടാതെ പങ്കാളിയുമായി ഏത് സമയവും വഴക്കും പ്രശ്നങ്ങളും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നഷ്ടത്തിന് ഉള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. പലപ്പോഴും മുന്നോട്ടുള്ള ഓരോ ചുവവടിലും ഇവര്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്മര്‍ദ്ദവും ആരോഗ്യ പ്രശ്നങ്ങളും ധാരാളം വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധികള്‍ വിട്ടുമാറാതെ നില്ക്കുന്നു. ആരോഗ്യകരമായ പല പ്രതിസന്ധികളും ഉണ്ടാവാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സമയവും സന്ദര്‍ഭവും മാറ്റി വെക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിലുണ്ടാവുന്ന ചെറിയ അശ്രദ്ധ പോലും പലപ്പോഴും വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കും. ഓഫീസില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു. ഇതിനെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
