Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
Maha Shivratri 2025: വേണ്ടതെല്ലാം ഭഗവാന് തരും, ധനവും ജോലിയും കുടുംബവും: 12 രാശിക്കാരും ജപിക്കേണ്ട മന്ത്രം
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഫെബ്രുവരി 26-നാണ് ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത്. എന്നാല്‍ ശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നതിനും പ്രിതീപ്പെടുത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ദേവന്മാരുടെ ദേവനാണ് മഹാദേവന്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പൂജിക്കുന്നതും ആരാധിക്കുന്നതും അതനുസരിച്ച് വേണം. വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മഹാശിവരാത്രി ദിനത്തില്‍ ഭഗവാനേ വേണ്ട വിധം ആരാധിച്ചാല്‍ വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന അനുഗ്രഹം ഭഗവാന് നല്കുന്നു.
മഹാശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നതിനായി വിവിധ തരത്തിലുള്ള മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശിവനെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും പ്രത്യേകം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും വിശേഷപ്പെട്ട ദിനമാണ് ശിവരാത്രി എന്നത് കൊണ്ട് തന്നെ ഈ ദിനത്തില്‍ ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് ഈ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍
'ഓം രുദ്രായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇത് ജപിക്കുന്നത് വഴി അവരുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാവാന്‍ ഇടയുള്ളതുമായ എല്ലാ കഷ്ടപ്പാടുകളും പ്രശ്നങ്ങളും ഇല്ലാതാവുന്നു. ഇത് വഴി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യും.
ഇടവം
ഇടവം രാശിക്കാര്‍ 'ഓം നമഃ ശിവായ' എന്ന പഞ്ചാക്ഷരി മന്ത്രമാണ് ജപിക്കേണ്ടത്. ഇത് എല്ലാ തരത്തിലുള്ള ഭയത്തേയും മിഥ്യാധാരണകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ മന്ത്രം ഇടവം രാശിക്കാര്‍ക്ക് ജപിക്കാം.
മിഥുനം
'ഓം മഹേശ്വരായ നമഃ' എന്ന മന്ത്രം ശിവരാത്രി ദിനത്തില്‍ മിഥുനം രാശിക്കാര്‍ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുന്നോട്ടുള്ള പാത എളുപ്പമാക്കുകയും ഭഗവാന് കൂടുതല്‍ അനുഗ്രഹാശിസ്സുകള്‍ ഇവരില്‍ ചൊരിയുകയും ചെയ്യുന്നു.
കര്‍ക്കടകം
'ഓം നാഗേശ്വരായ നമഃ' എന്ന മന്ത്രമാണ് കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ടത്. ഇത് ഇവരുടെ ശനി-രാഹു ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ എല്ലാ ഗ്രഹദോഷങ്ങളില്‍ നിന്നും നിങ്ങളെ മുക്തനാക്കാന്‍ ഈ മന്ത്രത്തിന് സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ 'ഓം നമഃ ശിവായ കാലം മഹാകാല്‍ കാലം കൃപാലം ഓം നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശിവനെ ആരാധിക്കുന്നത് വഴി ജീവിതത്തിലെ എല്ലാ മാറ്റങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കും.
കന്നി
'ഓം ശ്രീകണ്ഠായ നമഃ' എന്ന മന്ത്രമാണ് കന്നി രാശിക്കാര്‍ ജപിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വലരെ വലിയ മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തിലെ ഇരുട്ടിനെ അകറ്റി മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു കന്നി രാശിക്കാര്‍ക്ക് ഈ മന്ത്രം.
തുലാം
'ഓം നമോ ശിവായ ഗുരു ദേവായ നമഃ' എന്ന മന്ത്രമാണ് തുലാം രാശിക്കാര്‍ ജപിക്കേണ്ടത്. ഈ മന്ത്രം ജപിക്കുന്നത് വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ പുതിയ വഴികളും അവസരങ്ങളും തെളിയുന്നു.
വൃശ്ചികം
'ഓം ചന്ദ്രമൗലേശ്വര നമഃ' എന്ന മന്ത്രമാണ് വൃശ്ചികം രാശിക്കാര്‍ക്ക് ഫലം നല്‍കുന്നത്. ഇത് ഇവരുടെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും നിറയ്ക്കുന്നു.
ധനു
'ഓം നമോ ഭഗവതേ രുദ്രായ' എന്ന മന്ത്രമാണ് ധനു രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്ക്കായി ജപിക്കേണ്ട മന്ത്രം. ഇത് ശിവരാത്രി ദിനത്തില്‍ ജപിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു.
മകരം
'ഓം ശംഭുവേ നമഃ' എന്ന മന്ത്രമാണ് ഈ ദിനത്തില്‍ ജപിക്കേണ്ടത്. ഈ ദിനത്തില്‍ വിജയത്തിന് വേണ്ടി ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്. അനുഗ്രഹങ്ങള്‍ ഭഗവാന് ഇവര്‍ക്ക് മേല്‍ ഇരുകൈയ്യും നീട്ടി ചൊരിയും എന്നതില്‍ സംശയം വേണ്ട.
കുംഭം
'ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്തിവര്ദ്ധനം
ഉര്‍വാരുകമിവ ബന്ധനന്‍ മൃത്യോര്‍ മുക്ഷിയ മാമൃതാത്' എന്ന മന്ത്രം ജപിക്കുന്നത് വഴി പലപ്പോഴും ആരോഗ്യത്തിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ചൊവ്വയുടെ വര്‍ഷമായതിനാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരു.
മീനം
'ഓം പശുപതയേ നമഃ' മീനം രാശിക്കാര്‍ ഈ മന്ത്രമാണ് ജപിക്കുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഭഗവാന്റെ അനുഗ്രഹത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഈ മന്ത്രം നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications