Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Maha Shivratri 2025: ശിവരാത്രിയിലെ മഹാഭാഗ്യം, കുംഭത്തില്‍ ഉദിച്ചുയരും ബുധന്‍, ഭാഗ്യദശയില് 5 രാശികള്‍
ബുദ്ധി, വ്യാപാരം, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയുടെ കാരണഭൂതനെന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുകയും വ്യാപാരത്തിലും വിദ്യാഭ്യാസത്തിലും മുന്നേറാന്‍ സാധിക്കുകയും ചെയ്യുള്ളു. ബുധന്‍ ഒരു രാശി വിട്ട് അടുത്ത രാശിയിലേക്ക് മാറുമ്പോള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശികളെയും അത് ബാധിക്കുന്നു. 2025 ഫെബ്രുവരി 25-ന് വൈകുന്നേരം 6:15-ന് ബുധന്‍ കുംഭത്തില്‍ ഉദിക്കാന്‍ പോകുകയാണ്. ബുധ ഉദയത്തിനൊപ്പം തന്നെ ബുധാദിത്യ യോഗവും രൂപപ്പെടുന്നുണ്ട്. മഹാശിവരാത്രി ദിവസം നടക്കുന്ന ബുധന്റെ ഉദയം ചിങ്ങം ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്ക് അത്യന്തം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസുകാര്‍ക്ക് ശദ്ധേയമായ പുരോഗതി അനുഭവപ്പെടാന്‍ സാധ്യതയുള്ള സമയമാണിത്.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ധനസംബന്ധമായ വെല്ലുവിളികള്‍, കുടുംബ തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് അല്ലെങ്കില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ബുധന്റെ ഉയര്‍ച്ചയോടെ ആശ്വാസം ലഭിക്കാം. അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ച് പണം സൂക്ഷിക്കുന്നതിനും കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ തുറന്ന ആശയവിനിമയം സാധ്യമാക്കുന്നതിനും ഈ കാലഘട്ടം അനുയോജ്യമാണ്. ബുധന്റെ ഈ മാറ്റം വിദ്യാര്‍ത്ഥികള്‍ക്കും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷ. അക്കാദമിക പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ അവയെ മറികടക്കാന്‍ സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്കും ദമ്പതിമാര്‍ക്കും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇത് ഒരു അനുയോജ്യമായ സമയമാണ്. ഇടവം രാശിയിലുള്ള മാതാപിതാക്കള്‍ അവരുടെ കുട്ടികളുമായി സമയം ചിലവഴിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുധന്റെ ഉദയം മിഥുനം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് യാത്ര, ബന്ധങ്ങള്‍, കരിയര്‍ എന്നിവയില്‍ അനുകൂലമായ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അവസരമുണ്ടാകും. പിതാവുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇളയ സഹോദരങ്ങളോടൊപ്പം യാത്ര പോകാനിടയുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് വിവാദങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. അധ്യാപകരും ഉപദേശകരും നേര്‍വഴി കാട്ടി കൂടെ നില്ക്കും. തെറ്റായ പ്രസ്താവന മൂലം മുമ്പ് വിവാദങ്ങളില്‍ പെട്ട രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങള്‍ ബുധന്റെ സ്വാധീനത്തില്‍ പരിഹരിക്കാന്‍ അവസരം ലഭിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ഇത് സാമ്പത്തികരംഗത്തും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിക്ഷേപങ്ങള്‍ മികച്ച ലാഭം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറെക്കാലമായുള്ള കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. പങ്കാളിത്തബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാനാകും. എങ്കിലും ബിസിനസ് സഹകരണത്തില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കാം. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും മുമ്പുണ്ടായിരുന്ന ധന സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. നിക്ഷേപങ്ങള്‍ നടത്താന്‍ ഈ കാലഘട്ടം അനുയോജ്യമാണ് . കൂടാതെ കുടുംബാംഗങ്ങളുമായി മെച്ചപ്പെട്ട ആശയവിനിമയം നടക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ബുധന്‍ കുംഭത്തില്‍ ഉദിക്കുമ്പോള്‍ കന്നി രാശിക്കാര്‍ക്ക് ഊര്‍ജ്ജവും പുതുിയ ആവേശവും അനുഭവപ്പെടാം. എന്നാല്‍, നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ജാഗ്രത പാലിക്കുന്നത് അത്യാവശ്യമാണ്, കാരണം ആരോഗ്യം അവഗണിക്കുന്നത് രോഗങ്ങള്‍ തിരിച്ചറിയപ്പെടുന്നത് വൈകാന്‍ കാരണമാകും. കരിയറില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസവും പുരോഗതിയും ലഭിക്കാം. ബുധന്‍ വക്രഗതിയില്‍ നിന്ന് പുറത്തുവന്ന് ഉദിക്കുമ്പോള്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കാനും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും അനുകൂലമാണ്. ഈ സമയത്ത് നിയമവിവാദങ്ങള്‍ അല്ലെങ്കില്‍ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. സേവന മേഖലയിലുള്ള വ്യക്തികള്‍ക്ക് ഈ കാലഘട്ടം അനുകൂലമാണ്, എങ്കിലും വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ആരോഗ്യപരമായി, ജാഗ്രത പാലിക്കുന്നത് നിര്‍ണായകമാണ്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ബുധന്റെ ഉദയം കുംഭരാശിക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ചില അവസരങ്ങള്‍ നല്‍കും. വിദ്യാഭ്യാസം, പ്രണയം, കുടുംബം, കരിയര്‍ മേഖലകളിലെ പുരോഗതിക്ക് ഈ മാറ്റം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികമായ വെല്ലുവിളികളില്‍ നിന്ന് ആശ്വാസം ലഭിക്കും. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടും. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. വ്യാപാരികള്‍, ബാങ്കര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, തുടങ്ങിയ ജോലികളിലുള്ളവര്‍ക്ക് ഈ മാറ്റത്തിലൂടെ പ്രത്യേകഗുണം ലഭിക്കാം. ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടാകാമെങ്കിലും, ബുധന്റെ സ്വാധീനം നെഗറ്റീവ് ഫലങ്ങളെ കുറയ്ക്കുകയും വിജയത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, പ്രണയബന്ധങ്ങള്‍ കൂടുതല്‍ സമാധാനപരവും അര്‍ത്ഥപൂര്‍ണ്ണവുമാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications