Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പരമശിവന്റെ പ്രിയപ്പെട്ട രാശികള്‍; ശിവരാത്രിയോടെ ജാതകത്തിലെ കഷ്ടകാലം മാറുന്നവര്‍ 4 രാശിക്കാര്‍
Maha Shivratri 2025:ദേവന്മാരുടെ ദേവനാണ് പരമശിവന്. ഈ മാസം 26-ാം തീയ്യതി മഹാശിവരാത്രി ആഘോഷിക്കാന്‍ പോവുകയാണ്. ഫാല്ഗുണ കൃഷ്ണപക്ഷത്തിലെ ചതുര്ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിച്ച് വരുന്നത്. നിലവിലുള്ള എല്ലാ ശിവപൂജകളിലും വെച്ച് ഏറ്റവും അമൂല്യമായ ദിനമായാണ് ശിവരാത്രിയെ കണക്കാക്കുന്നത്. കോടിക്കണക്കിന് സൂര്യന്മാര്ക്ക് തുല്യമായ ശിവലിംഗ രൂപത്തില്‍ ഭവാന് പ്രത്യക്ഷപ്പെട്ട ദിവസമായാണ് ശിവരാത്രി കണക്കാക്കപ്പെടുന്നത്.

ശിവരാത്രി ദിവസം മനസ്സുരികി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ മഹാദേവന്റെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. എന്നാല്‍, പരമശിവന്റെ അനുഗ്രഹം എല്ലാ കാലത്തും നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ശിവരാത്രിയോടെ ഈ അനുഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മേടം രാശിയുടെ അധിപന് ചൊവ്വയാണെങ്കിലും, ഭഗവാന് മഹാദേവന്റെ പ്രിയപ്പെട്ട രാശികളില് ഒന്നാണ് മേടം രാശിക്കാര്‍. പുരാണങ്ങള്‍ പ്രകാരം, ശിവന്റെ വിയര്‍പ്പ് തുള്ളിയില്‍ നിന്ന് രൂപപ്പെട്ട മകനായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ, ചൊവ്വ അധിപനായുള്ള മേടം രാശി, മഹാദേവന്റെ പ്രിയപ്പെട്ട രാശികളില് ഒന്നാണ്. അതിനാല്‍, ശിവരാത്രിയോടെ മേടം രാശിക്കാര്‍ക്ക് സാധാരണയില്‍ കവിഞ്ഞ് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ കുറയാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലും കരിയറിലും നേരിട്ടുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിയുടെയും അധിപനാണ് ചൊവ്വ. ചൊവ്വ ശിവപുത്രനായി കണക്കാക്കുന്നതിനാല്‍, വൃശ്ചികം രാശിക്കാര്‍ക്കും ശിവപ്രീതി ലഭിക്കുന്നതാണ്. മഹാദേവന്റെ അനുഗ്രഹം വൃശ്ചികം രാശിക്കാരില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നതാണ്. ശനിയില്‍ നിന്നുള്ള ദോഷങ്ങളില്‍ നിന്നും വൃശ്ചികം രാശിയെ സംരക്ഷിക്കാന്‍ ഈ ശിവപ്രീതി സഹായിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും കുറയുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ കാത്തിരിക്കുന്നു. ശിവരാത്രിയ്ക്ക് ശേഷം വിവാഹം നടക്കാനുള്ള യോഗം പോലും ഈ രാശിക്കാരില്‍ തെളിയുന്നതാണ്.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
ശനി അധിപനായിട്ടുള്ള രാശിയാണ് മകരം രാശി. മഹാദേവ ഭക്തനാണ് ശനി. പുരാണങ്ങളില്‍ പറയുന്നത് പ്രകാരം, ശനി മഹാദേവനെ പ്രാര്‍ത്ഥിക്കുന്നതിനാലാണ് നീതിയുടെ ദേവന് എന്നറിയപ്പെടുന്നത് എന്നാണ്. അതിനാല്‍, ശനി ഭരിക്കുന്ന മകരം രാശിക്കാരിലും ശിവപ്രീതി വന്നു ഭവിക്കുന്നതാണ്. ശിവരാത്രിയോടെ ഇവരില്‍ കഷ്ടകാലം അകലുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. ജീവിത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പല ദോഷങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതാണ്. കാര്യവിജയം കരസ്ഥമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭം രാശിയുടെയും അധിപനാണ് ശനി. അതിനാല്‍, കുംഭം രാശിക്കാരിലും മഹാദേവന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. മഹാശിവരാത്രിയ്ക്ക് ശേഷം കുംഭം രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
