Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ശിവരാത്രിയിലെ അത്ഭുത ഗ്രഹ സംയോഗം; ഇന്ന് മുതല്‍ ഭാഗ്യം ഉദിക്കുന്നത് ഈ നാളുകാര്‍ക്ക്
Maha Shivratri 2025:എല്ലാ വര്‍ഷവും ഫാല്ഗുണ മാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി തിഥിക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ശിവനും പാര്‍വ്വതിയും ഒന്നായ ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. ഈ ദിവസം ഭഗവാന് പരമേശ്വരന് കഠിനതപസ്സ് വെടിഞ്ഞ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ലോകമെമ്പാടുമുള്ള ശിവഭക്തര്‍ ഈ ദിവസം ശിവരാത്രി വ്രതം അനുഷ്ഠിച്ച് പരമേശ്വരന്റെ അനുഗ്രഹം തേടുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ച് പരമശിവനും പാര്‍വ്വതിക്കും പ്രത്യേക പൂജകള്‍ ചെയ്ത് പ്രാര്‍ത്ഥിക്കുന്നു. ഈ ദിവസം ശിവപാര്‍വ്വതിമാരെ ആരാധിച്ചാല്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുമെന്നും വിഷമങ്ങളെല്ലാം അകലുമെന്നും ആണ് വിശ്വസിക്കപ്പെടുന്നത്. ജീവിതത്തില്‍ സുഖസമൃദ്ധിയുണ്ടാകാനും ശിവരാത്രി വ്രതം അനുഷ്ഠക്കുന്നത് നല്ലതാണ്.

ശിവരാത്രി ദിവസം നിരവധി ശുഭയോഗങ്ങള്‍ രൂപമെടുക്കുന്നുണ്ട്. ഫെബ്രുവരി 26-ന് രാവിലെ 11.08നാണ് കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥി ആരംഭിക്കുന്നത്. ഫെബ്രുവരി 27 രാവിലെ 8.54 വരെ ചതുര്ദശി തിഥിയാണ്. ഈ വര്‍ഷം ശിവരാത്രി നാളില്‍ ചില അത്ഭുത ഗ്രഹ സംയോഗങ്ങള്‍ നടക്കുന്നുണ്ട്. ഫെബ്രുവരി 26ന് തിരുവാതിര നക്ഷത്രമാണ്. വൈകുന്നേരം 5.08വരെ ഈ നക്ഷത്രമാണ്. കൂടാതെ ഇന്ന് പരിഖ യോഗവും രൂപം കൊള്ളുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഈ വര്‍ഷത്തെ ശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട.
കുംഭത്തിലെ സംയോഗം
ഇതൊന്നും കൂടാതെ കുംഭം രാശിയില്‍ സൂര്യന്, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സംയോഗവും ഈ ശിവരാത്രിയില്‍ നടക്കുന്നുണ്ട്. 1965ന് ശേഷം ഇതാദ്യമായാണ് ഈ മൂന്ന് ഗ്രഹങ്ങള്‍ കുംഭം രാശിയില്‍ ഒന്നിച്ചെത്തുന്നത്. ഇത്രധികം ശുഭയോഗങ്ങള്‍ ഒന്നിച്ച് സംഭവിക്കുന്നതിനാല്‍ ഈ ശിവരാത്രിയോടെ ഭാഗ്യം തെളിയുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് ശിവരാത്രിയോടെ കരിയറില്‍ നല്ല കാലം വന്നെത്തുകയാണ്. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. പാതിക്ക് നിര്‍ത്തിയ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പല അവസരങ്ങളും മുന്നിലെത്തും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് മഹാശിവരാത്രി സൗഭാഗ്യദായകമാണ്. ബിസിനസില്‍ ലാഭം ഉണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തില്‍ വിജയമുണ്ടാകും. പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകും. കഠിനാധ്വാനത്തിന ഫലം ലഭിക്കും. കരിയറില്‍ മുന്നോട്ട് കുതിക്കുന്നതിനുള്ള അഴസരങ്ങള് മുന്നില്‍ തുറക്കും. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികമായി മുന്നേറാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. പുതിയ വീട്, വാഹനം തുടങ്ങിയ ആസ്തികള്‍ സ്വന്തമാക്കാന്‍ കഴിയും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കളിയാടും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ത്രിഗ്രഹ യോഗം നിമിത്തം ജീവിതത്തില്‍ സമ്പത്തും വീടും വാഹനവും വാങ്ങുന്നതിനുള്ള അവസരങ്ങളും വന്നുചേരും. കരിയറില്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കു. ഇടയ്ക്കിടയ്ക്ക് വിദേശയാത്ര നടത്താനുള്ള യോഗമുണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
