Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ രാശിക്കാര്‍ പരമശിവനെ പ്രാര്‍ത്ഥിക്കണം, കാരണം കാരണം ഇവ ശിവന്റെ ഇഷ്ടരാശികള്
Maha Shivratri 2025: വേദ ജ്യോതിഷപ്രകാരം 12 രാശികളാണ് ഉള്ളത്. ഓരോ രാശിക്കും ഓരോ സവിശേഷതകളും ഗുണങ്ങളും ഉണ്ട്. ജ്യോതിഷം അനുസരിച്ച് ഓരോ രാശികള്‍ക്കും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതയുടെ സ്വാധീനം അവര്‍ക്ക് മേല്‍ അനുഭവപ്പെടും. ഈ ദേവതകളെ തിരിച്ചറിയാതിരിക്കുകയും വേണ്ട വിധം പൂജിക്കാതിരിക്കുകയും ചെയ്താല്‍ ജീവിതത്തില്‍ അര്‍ഹിക്കുന്നതൊന്നും നമുക്ക് ലഭിച്ചെന്ന് വരില്ല. നേരെ മറിച്ച് രാശി അനുസരിച്ചുള്ള ദേവതയെ വേണ്ടവിധം ഭജിക്കുകയും അനുഗ്രഹം നേടിയെടുക്കുകയും ചെയ്താല്‍ ജീവിതത്തില്‍ എല്ലാവിധ സന്തോഷവും നേട്ടങ്ങളും സൗഭാഗ്യങ്ങളും അവരെ തേടിയെത്തും.

മഹാശിവരാത്രിയാണ് വരാന്‍ പോകുന്നത്. സാക്ഷാല്‍ പരമേശ്വരന്റെ പ്രിയ രാശികള്‍ ഏതാണെന്ന് നോക്കാം. ഹൈന്ദവ സങ്കല്‍പ്പം അനുസരിച്ച് പരമശിവന് സംഹാരത്തിന്റെ ദേവനാണ്. മറ്റ് ദേവ സങ്കല്പ്പങ്ങളില് നിന്നും വളരെ വ്യത്യസ്തനാണ് ശിവന്. പക്ഷേ വളരെ ശക്തനും ജ്ഞാനത്തിന്റെ തൃക്കണ്ണുള്ളവാനും കോപം കൊണ്ട് താണ്ഡവമാടുന്നവുമാണ് ശ്രീ മഹാദേവന്. ലോകമെമ്പാടും ധാരാളം ശിവ ഭക്തരുണ്ട്. ശൈവമാര്ഗ്ഗത്തില് ജീവിക്കുന്ന അനേകലക്ഷം ആളുകളുണ്ട്. ഇവര്‍ക്കെല്ലാം പരമശിവന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തില്‍ പ്രത്യേക ചൈതന്യമുണ്ടാകും. എങ്കിലും ശിവന് പ്രിയപ്പെട്ട മൂന്ന് രാശികള്‍ ഉണ്ട്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ വേണ്ടവിധത്തില്‍ ശിവനെ ഭജിച്ചാല്‍ ലോകത്തിന്റെ തന്നെ നെറുകയില്‍ എത്താന്‍ സാധിക്കും. അവര്‍ക്ക് ഒരു പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകുകയില്ല. എത്ര വലിയ പ്രതിബന്ധങ്ങളെയും അവര്‍ തകര്‍ത്ത് മുന്നേറും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
വേദ ജ്യോതിഷം അനുസരിച്ച് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മേല്‍ ശിവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഇഇവരുടെ ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാല്‍ പരമശിവന്റെ അനുഗ്രഹം കൊണ്ട് വളരെ വേഗം അവയെല്ലാം പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മഹാദേവന്റെ അനുഗ്രഹം കൊണ്ട് കരിയറില്‍ ഉന്നതസ്ഥാനത്ത് എത്താനും സമൂഹത്തില്‍ പേരും പ്രശസ്തിയും നേടാനും അവര്‍ക്ക് സാധിക്കും. സാമ്പത്തികമായി ഇവര്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടിവരില്ല. എല്ലാവിധ സുഖസൗകര്യങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാകും. ശുഭാപ്തിവിശ്വാസം, അധ്വാനശീലം, ആത്മവിശ്വാസം എന്നിവ ഇവര്‍ക്കുണ്ടാകും. എപ്പോഴും ശിവനെ ഭജിച്ചും യഥാവിധി വഴിപാടുകള്‍ നടത്തിയും ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദര്‍ശനം നടത്തിയും ഇവര്‍ പരമശിവനില്‍ ഭക്തി ഉറപ്പിക്കണം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ശിവന്റെ പ്രിയ രാശികളില് പ്രത്യേകസ്ഥാനമുണ്ട് മകരം രാശിക്ക്. ശിവന്റെ ദൈവികമായ പ്രഭ ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. മകരം രാശിയുടെ അധിപനായ ഗ്രഹം ശനിയാണ്. ശനി പരമശിവന്റെ പ്രിയഭക്തനാണ്. അതുകൊണ്ട് തന്നെ മകരം രാശിയില്‍ പിറന്നവര്‍ക്ക് ശനിയിലൂടെ ശിവന്റെ അനുഗ്രഹം എപ്പോഴും ഒപ്പമുണ്ടാകും. ഇവര്‍ക്ക് തൊഴിലില്‍ ഉന്നത സ്ഥാനങ്ങളും അംഗീകാരവും പദവികളും ഉണ്ടായിരിക്കും. കുടുംബജീവിതത്തില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവരുടെ വിവേകവും പരമശിവന്റെ അനുഗ്രഹവും കൊണ്ട് അത്തരം എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കും. ശിവഭക്തി ഉള്ളില്‍ ഉറപ്പിച്ച് കൊണ്ട്, ആത്മാര്‍ത്ഥമായി ശിവനെ ഭജിച്ചാല്‍ ഇവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. പരാജയം നേരിടേണ്ടി വരില്ല. പ്രതിസന്ധികാലത്ത് ഇവര്‍ പഞ്ചാക്ഷരി മന്ത്രം സ്ഥിരമായി ജപിക്കുക.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം എന്നും ഒപ്പമുണ്ടാകും. കുംഭം രാശിയുടെ അധിപനും ശനിയാണ്. അതുകൊണ്ട് ഈ രാശിക്കാര്‍ക്കും ശനി ശിവന്റെ അനുഗ്രഹം പ്രാപ്തമാക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സമ്പത്തിനും സന്തോഷത്തിനും സമൃദ്ധിക്കും കുറവുണ്ടായിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഇവര്‍ക്ക് സാധിക്കും. അനുയോജ്യരായ ജീവിതപങ്കാളിയെ അനായാസം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. മഹാദേവനെ വഴിപോലെ പൂജിച്ചാല്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും അതിരുണ്ടാകുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications