Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മഹാശിവരാത്രി ദിനം മഹാഭാഗ്യം പടി കയറി വരും: ഐശ്വര്യത്തുടക്കം വര്‍ഷം മുഴുവന്‍ ഇവര്‍ക്ക്
ശിവരാത്രി ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളതെന്ന് നമുക്കറിയാം. പലപ്പോഴും ദേവന്മാരുടെ ദേവനായ പരമശിവന് വേണ്ടി മാത്രമുള്ള ദിനമാണ് ശിവരാത്രി എന്നതില്‍ സംശയം വേണ്ട. മുപ്പത്തിമുക്കോടി ദേവതകളുടെ എല്ലാ വിധത്തിലുള്ള അനുഗ്രഹവും ഇവര്‍ക്ക് ലഭിക്കുന്നു. ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് 2025 ഫെബ്രുവരി 26 നാണ്. ഈ ദിനത്തില്‍ ശിവന്റേയും പാര്‍വ്വതി ദേവിയുടേയും വിവാഹ ദിവസമായാണ് കണക്കാക്കുന്നത്. അന്നത്തെ ദിവസം പാര്‍വ്വതി സമേതനായ ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് പല ഐശ്വര്യവും കൊണ്ട് വരുന്നു. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ് സത്യം.
സന്തോഷം, സമൃദ്ധി, ക്ഷേമം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ നിറയുന്നു. കൂടാതെ എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിനും ഈ ദിനത്തില്‍ ശിവഭക്തന് സാധിക്കുന്നു. ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം നിലനില്ക്കും എന്നത് തന്നെയാണ് ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകതയും. മഹാശിവരാത്രി ദിനത്തില്‍ പ്രത്യേകമായ ഒരു ശുഭയോഗം രൂപപ്പെടാന്‍ പോവുകയാണ്. അതില്‍ തന്നെ ഏറ്റവും വിശേഷപ്പെട്ട ഒരു ശിവരാത്രിയാണ് ഈ വര്‍ഷത്തേത്.

ശുഭയോഗം ഇപ്രകാരം
ഈ വര്‍ഷത്തെ മഹാശിവരാത്രി ദിനത്തില്‍ വളരെ വിശേഷപ്പെട്ട പരിധയോഗം രൂപപ്പെടുന്നു. കാരണം ഈ ദിനത്തില്‍ തിരുവോണം നക്ഷത്രമാണ് ശിവരാത്രി ദിനത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ രൂപപ്പെടുന്ന പരിധ യോഗം ശിവന്റെ അനുഗ്രഹം കൂടുതല്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനും വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ഈ ദിനത്തില്‍ ശിവപാര്‍വ്വതിമാരെ പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നു. മാത്രമല്ല എല്ലാ വിധത്തിലുള്ള ദു:ഖവും അകറ്റുന്നതിനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് ഈ ദിനത്തിലെ പ്രത്യേക യോഗം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് മഹാശിവരാത്രി വളരെ ശുഭകരമായ ഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. കൂടാതെ ജോലിയില്‍ പ്രത്യേക സ്ഥാനക്കയറ്റവുംശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തുന്നു. കൂടാതെ ബിസിനസില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യുന്നു. എല്ലാ വിധത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത്. ശിവരാത്രി ദിനത്തില്‍ പ്രത്യേക വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ വെല്ലാന്‍ ആരും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം. ശിവന്റെ അനുഗ്രഹം മേടം രാശിക്കാരില്‍ പ്രത്യേക നേട്ടങ്ങള്‍ ചൊരിയുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഭഗവാന് എല്ലാ വിധത്തിലുള്ള ഐശ്വര്യവും സന്തോഷവും നല്കുന്നു. കൂടാതെ സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തില്‍ ഉണ്ടാക്കും. കരിയറില്‍ മുന്നേറുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവും. എല്ലാ തരത്തിലുള്ള അനുഗ്രഹവും ചൊരിയുന്ന സമയമായതിനാല്‍ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ഒരു ദിവസമാണ് ശിവരാത്രി ദിനത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ വിധത്തിലുള്ള അനുഗ്രഹവും പാര്‍വ്വതി സമേതനായ ശിവന് നല്കുന്നു. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നതും ഇളനീര് ധാര ഈ ദിനത്തില്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ആഗ്രഹം പോലെ ജീവിതം മാറി മറിയും. സന്തോഷകരമായ കുടുംബ ജീവിതം ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്കുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ എല്ലാ കടങ്ങളും അകലുകയും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് ഭഗവാന് അനുഗ്രഹിക്കുകയും ചെയ്യുന്നു. വാഹനയോഗവും ഐശ്വര്യവും ഭഗവാന് നല്കുന്നു. ഭഗവാന് തലയില്‍ കൈവെച്ചനുഗ്രഹിക്കുന്ന രാശിക്കാരാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പാര്‍വ്വതി സമേതനായ പരമശിവന് അനുഗ്രഹം ചൊരിയുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളും അകലുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications