Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Maha Shivratri 2025: ശിവരാത്രിക്ക് മുന്‍പ് ഇതെല്ലാം സംഭവിക്കും: 12 രാശിക്കും ശിവരാത്രി സമ്പൂര്‍ണഫലം
Mahashivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രി ദിനം വരുന്നത് ഫെബ്രുവരി 26-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹിന്ദുവിശ്വാസപ്രകാരം ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി വരുന്നത്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം നിമിത്തം സംഭവിക്കുന്നു. ശിവരാത്രി ദിനം വ്രതമെടുക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നു ഭക്തര്‍.
ശിവരാത്രിയിലെ ശിവാരാധന ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ മഹാശിവരാത്രി വളരെയധികം ഗുണാനുഭവങ്ങള്‍ ചില രാശിക്കാരില്‍ ചൊരിയുന്നു. ശിവരാത്രി ദിനം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് അടുത്ത ശിവരാത്രി വരേയും ഭഗവാന് അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്നു. കൂ
ടാതെ ഈ ദിനത്തില്‍ ശിവനെ ആരാധിക്കുന്നത് വഴി നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ മുടങ്ങിക്കിടക്കുന്ന എല്ലാ തരത്തിലുള്ള കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയം പരമേശ്വരന്റെ കൃപയുണ്ടായിരിക്കും. കൂടാതെ ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസിലെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്കും വിജയം കൈവരിക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മഹാശിവരാത്രിയില്‍ ഭഗവാന്റെ അനുഗ്രഹം തേടി എത്തുന്നു. പരമേശ്വരന്റെ അനുഗ്രഹം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച സമയമാണ്. കൂടാതെ സാമ്പത്തിക പ്രതിസന്ധികളും ഭഗവാന് ഇല്ലാതാക്കുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിനെല്ലാം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തൊടെ നല്ല കാലം ആരംഭിക്കും എന്നതാണ് സത്യം. സ്ഥാനക്കയറ്റം ജോലിയില്‍ ഉണ്ടാവുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ശിവരാത്രിയോട് അനുബന്ധിച്ച് ഉണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സയം വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ കരുതുന്നത് പോലെ മുന്നോട്ട് പോവാന്‍ ഭഗവാന് അനുഗ്രഹിക്കുന്നു. കരിയറില്‍ നിങ്ങള്‍ തൃപ്തരായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് മഹാശിവരാത്രിയോട് അനുബന്ധിച്ച് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ്. ഭഗവാന് നിങ്ങളില്‍ കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം പല കോണില്‍ നിന്നും വര്‍ദ്ധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മഹാശിവരാത്രിയോട് അനുബന്ധിച്ച് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാവുന്നു. പണം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സന്തോഷവും സമാധാനവും സ്ഥാനക്കയറ്റവും എല്ലാം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന മഹാശിവരാത്രിയോട് അനുബന്ധിച്ച് അവരുടെ സമയം തെളിയുന്നു. കരിയറിലെ മാറ്റങ്ങള്‍ കൂടുതല്‍ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായം വരുന്നു. മേലുദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ ജോലിയില്‍ മതിപ്പുണ്ടാവും. കൂടാതെ കരിയറില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.
മകരം
മകരം രാശിക്കാര്‍ക്ക് മഹാശിവരാത്രി മികച്ച മാറ്റങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. കൂടാതെ സ്ഥാനമാനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരും. സ്ഥാനക്കയറ്റം ജോലിയില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഈ സമയം ഉണ്ടാവും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ഈ ദിവസം പുതിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
മീനം
മീനം രാശിക്കാര്‍ക്ക് ശിവരാത്രി ദിനം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. പലപ്പോഴും നിരവധി അവസരങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറയ്ക്കുന്നു. ബിസിനസില്‍ ലാഭം തേടി എത്തുന്നു. മഹാദേവന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം നിറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications