Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഹാ അഷ്ടമിയില്‍ മഹായോഗങ്ങള്‍, വിധിയെ പഴിച്ചവര്‍ക്ക് ഇനി സൗഭാഗ്യകാലം
നവരാത്രി സമയം വേദജ്യോതിഷത്തിലും വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ്. ഈ സമയം പ്രധാനപ്പെട്ട ഗ്രഹസംയോഗങ്ങളും ശുഭയോഗങ്ങളും രൂപപ്പെടുന്നു. ജ്യോതിഷപ്രകാരം ഈ നവരാത്രിയിലെ മഹാ അഷ്ടമി ഒക്ടോബര്‍ 11നാണ് വരുന്നത്. ഈ ദിവസം മഹാഗൗരിയെയാണ് ആരാധിക്കുന്നത്. ഇത്തവണത്തെ മഹാ അഷ്ടമിക്ക് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ട്. ചില വിശേഷപ്പെട്ട സംയോഗങ്ങള്‍ ഇത്തവണ ഉണ്ടാകുന്നുണ്ട്.

സര്‍വ്വാര്‍ഥ സിദ്ധിയോഗം, രവിയോഗം, ബുധാദിത്യ രാജയോഗം തുടങ്ങിയ തുടങ്ങിയ ശുഭയോഗങ്ങളുടെ സംയോഗമാണ് ഇത്തവണത്തെ മഹാ അഷ്ടമിയില്‍ സംഭവിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ യോഗം രൂപമെടുക്കുന്നത്. അതുകൊണ്ട് ഇത്തവണത്തെ മഹാ അഷ്ടമി ചില രാശികളെ സംബന്ധിച്ചെടുത്തോളം വളരെ വിശേഷപ്പെട്ട അഷ്ടമി ആയിരിക്കും. ഇവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളും ശുഭയോഗങ്ങളും ലഭിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇത്തവണത്തെ മഹാ അഷ്ടമി വളരെ ശുഭകരമായിരിക്കും. വലിയൊരു ആഗ്രഹം ഇത്തവണത്തെ മഹാ അഷ്ടമിയില്‍ പൂര്‍ണ്ണമാകും. അതിനൊപ്പം ബിസിനസില്‍ നിന്നും സാമ്പത്തികലാഭം ഉണ്ടാകും. ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തും. സാമ്പത്തികസ്ഥിരതയും അഭിവൃദ്ധിയും കൈവരുന്നതിനാല് പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും ഇതിന് അധികാരികളുടെ പ്രശംസ ലഭിക്കും. പുതിയ ചില ഉത്തരവാദിത്തങ്ങളോ പ്രോജക്ടുകളോ ലഭിക്കും. ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നതും ലക്ഷ്യം വെച്ചതുമായ കാര്യങ്ങളെല്ലാം ചെയ്യാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ആത്മവിശ്വാസം വര്‍ധിക്കും.
കര്‍ക്കടകം
ഇത്തവണത്തെ നവരാത്രി, പ്രത്യേകിച്ച് മഹാ അഷ്ടമി നല്ല യേഗങ്ങള്‍ നല്കുന്ന മറ്റൊരു രാശി കര്‍ക്കടകമാണ്. കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് തൊഴില്‍പരമായി നല്ല സമയമാണ്. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. ബിസിനസി ചെയ്യുന്ന കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങളിലൂടെ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനും സാമ്പത്തികനേട്ടമുണ്ടാക്കാനും സാധിക്കും. ഏറെക്കാലമായി പദ്ധതിയിട്ടിരുന്ന ചില കാര്യങ്ങള്‍ ഈ കാലയളവില്‍ ആരംഭിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് ബിസിനസ് ചെയ്യാനുള്ള അവസരങ്ങള്‍ കൈവരും. കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ കാലയളവില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളും വളരെ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആസ്വദിക്കും.
കന്നി
മഹാ അഷ്ടമി ശുഭകരമാകുന്ന അടുത്ത രാശി കന്നിയാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സ്വദേശത്തോ വിദേശത്തോ നിരവധി യാത്രകള്‍ ചെയ്യാന്‍ സാധിക്കും. ഉദ്യോഗസ്ഥരായിട്ടുള്ള കന്നി രാശിക്കാര്‍ക്ക് ലാഭം നേടാനുള്ള വഴികള്‍ മുന്നില്‍ തെളിയും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് നല്ല അവസരങ്ങള്‍ മുമ്പിലെത്തും. കരിയറിലെ ഏറ്റവും നല്ല സമയമായിരിക്കും നവരാത്രി സമയം. പ്രത്യേകിച്ച് മഹാ അഷ്ടമി. ഈ സമയം ഭൗതികസുഖങ്ങള്‍ വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. ബിസിനസുകാര്‍ ചില വലിയ ഡീലുകളില്‍ ഒപ്പുവെക്കാനിടയുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
