Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ലക്ഷ്മി നാരായണ യോഗവും സുകര്മ്മയോഗവും; ചെയ്യുന്നതിലെല്ലാം വിജയവും ഐശ്വര്യവും
ചന്ദ്രന് ധനുരാശിയില്‍ സംക്രമണം നടത്തുന്ന ഇന്നത്തെ ദിവസം വളരെ ശുഭകരമാണ്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥിയായ ഇന്ന് നവരാത്രിയുടെ എട്ടാം നാളായാ മഹാ അഷ്ടമിയാണ്. ഇന്ന് മഹാഗൗരി രൂപത്തിലാണ് ദുര്‍ഗ്ഗ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. കൈലാസത്തില്‍ ഭഗവാന് ശിവനോടൊപ്പം മഹാഗൗരിയുടെ രൂപത്തിലാണ് ദേവി വിരാജിക്കുന്നത്.

മഹാ അഷ്ടമി ദിനമായ ഇന്ന് ബുധന്റെയും ശുക്രന്റെയും വിശേഷ സംയോഗത്താല്‍ ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു. അതോടൊപ്പം തന്നെ സുകര്‍മ്മ യോഗവും ഇന്ന് സൃഷ്ടിക്കപ്പെടുന്നുണ്ട്. പൂരാടമാണ് ഇന്നത്തെ നക്ഷത്രം. ജ്യോതിഷ പ്രകാരം ഇന്നത്തെ ശുഭയോഗങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം അഞ്ച് രാശികള്‍ക്കാണ്. ഇവര്‍ ഇന്നത്തെ ദിവസം മംഗളകരമായ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടുകയും ചെയ്യും. ലക്ഷ്മീദേവിയുടെയും ഭഗവാന് വിഷ്ണുവിന്റെയും വിശേഷ അനുഗ്രഹം ഇന്നത്തെ ദിവസം ഇവരെ തേടിയെത്തും. സുഖ സമൃദ്ധിയും സൗഭാഗ്യവും വന്നെത്തുന്ന ഈ ദിവസത്തെ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ഇന്ന് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അവിചാരിതമായ സാമ്പത്തികനേട്ടം ഉണ്ടാകും. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കും. കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുകയോ വീട്ടില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുകയോ ചെയ്യും. ബിസിനസില്‍ മികച്ച ഉപായങ്ങളിലൂടെ സാമ്പത്തികനേട്ടം സ്വന്തമാക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തോടെയും സഹപ്രവര്‍ത്തകരുടെ പിന്തുണയില്‍ ഉല്ലാസത്തോടെയും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിലും സന്തോഷ നിമിഷങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളിക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികവും ശാരീരികവും വൈകാരികവുമായ സുഖം തോന്നും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും പുറത്ത് പോകാനും സാധിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഇന്ന് നല്ല വിവാഹാലോചനകള്‍ വന്നെത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ചില ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായേക്കാം. വസ്തുവിലോ സ്ഥലത്തിലോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്ത്ത് ഇന്നത്തെ ദിവസം അതിന് അനുകൂലമാണ്. വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് ലാഭത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത്. ഉദ്യോഗസ്ഥര്‍ ഈ ദിവസം ഉന്നത ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും യോജിച്ച് പ്രവര്‍ത്തിക്കും. ഓഫീസില്‍ സന്തോഷാന്തരീക്ഷം അനുഭവപ്പെടും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ കുടുംബത്തോടൊപ്പം ചെയ്തുതീര്‍ക്കും.
തുലാം
ഇന്ന് ലക്ഷ്മി നാരായണ യോഗത്തിന്റെ സൗഭാഗ്യം അനുഭവിക്കാനിരിക്കുന്ന ഒരു രാശി തുലാം രാശിയാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ഇന്നത്തെ ദിവസം ഇവര്‍ക്ക് കയ്യില്‍ ധാരാളം പണം വന്നുചേരും. ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ കൂടുതല്‍ ഊര്‍ജ്ജം അനുഭവപ്പെടും. സ്ഥലമോ വസ്തുവോ വാങ്ങാനിടയുള്ള ദിവസമാണ്. സമ്പത്ത് വര്‍ധിക്കും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഉചിതമായ നിക്ഷേപങ്ങള്‍ നടത്തും. കുടുംബാംഗങ്ങളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ജീവിതപങ്കാളിക്കൊപ്പം യാത്രകള്‍ പോകുകയും ചെയ്യും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ജീവിതത്തില്‍ ചില പുതിയ പ്രതീക്ഷകളോ ആശയങ്ങളോ വന്നെത്തും. സമൂഹത്തില്‍ അറിയപ്പെടാനുള്ള അവസരങ്ങള്‍ വന്നുചേരും. കൂടുതല്‍ ആളുകളെ പരിചയപ്പെടാനും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും സാധിക്കും. ശുഭകര്‍മ്മങ്ങളില്‍ പങ്കുചേരും. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തും. മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. പ്രയത്നത്തിന് ഫലം ലഭിക്കുകയും പണം കയ്യില്‍ വന്നുചേരുകയും ചെയ്യും.ബിസിനസുകാര്‍ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താന്‍ പദ്ധതിയിടും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്കും ലക്ഷ്മി നാരായണ യോഗത്തിന്റെ സൗഭാഗ്യം പ്രാപ്തമാകും. ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടുകയും സമ്പാദിക്കുന്നതിന് പുതിയ വഴികള്‍ മുന്നില്‍ തെളിയുകയും ചെയ്യും. ഇത്രയും കാലം അനുഭവപ്പെട്ടിരുന്ന കഷ്ടകാലത്തിന് അറുതിയാകുന്ന ദിവസമാണിന്ന്. ഇനിയങ്ങോട്ടുള്ള ദിവസങ്ങള്‍ സന്തോഷപൂര്ണ്ണമായിരിക്കും. ബിസിനസുകാര്‍ക്ക് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കും. ജോലിയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കും. കുടുംബത്തില്‍ ആശങ്കയുടെ സാഹചര്യം ഒഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
