Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചന്ദ്രഗ്രഹണം 2025: രക്തശോഭയില്‍ ചന്ദ്രന്‍, ഞായറാഴ്ച കൃത്യം 9 മണി 58 മിനിറ്റ് മുതല്‍ കരുതലോടെ 12 രാശിക്കാരും
Lunar Eclipse 2025: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 7-ന് സംഭവിക്കുന്നത്. അതിന്റെ ഫലമായി ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു, സെപ്റ്റംബര്‍ 7 അതായത് ചിങ്ങം 22- രാത്രി 9.58-ന് ആരംഭിക്കുന്ന ഗ്രഹണം പുലര്‍ച്ചെ 1.22 മിനിറ്റ് വരെ നീണ്ട് നില്‍ക്കുന്നു. പൂര്‍ണ ചന്ദ്രഗ്രഹണമാണ് സംഭവിക്കുന്നത്. മാത്രമല്ല ഈ ഗ്രഹണം ഇന്ത്യയിലും ദൃഷ്യശ്യമാവുന്നു. പൂരുരുട്ടാതി നക്ഷത്രത്തിലാണ് ഗ്രഹണം അവസാനിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് ചില രാശിക്കാര്‍ക്ക് ദോഷങ്ങളും ചിലരില്‍ ഗുണാനുഭവങ്ങളും നല്‍കുന്നു.
ഈ വര്‍ഷത്തെ ഗ്രഹണത്തെ ബ്ലഡ്മൂണ്‍ എക്ലിപ്‌സ് എന്നും പറയുന്നുണ്ട്. ഗ്രഹണം പൂര്‍ണമാവുമ്പോള്‍ രക്തശോഭയില്‍ ചന്ദ്രന്‍ തെളിയുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. അത് മാത്രമല്ല ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ ഈ ഗ്രഹണത്തെ രാഹുഗ്രസ്തഗ്രഹണമായാണ് കണക്കാക്കുന്നത്. പലപ്പോഴും ഗ്രഹണഫലങ്ങളെ ദോഷമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ അവസാന ഗ്രഹണം എപ്രകാരമാണ് 12 രാശിക്കാരേയും സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണം അത്ര വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നില്ല. എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതുപോലെ തന്നെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പലപ്പോഴും ഭയം അല്‍പം കൂടുതലായിരിക്കും. ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. നിങ്ങളുടെ കൂട്ടുകെട്ടുകളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. അല്ലാത്ത പക്ഷം ചെറിയ അസ്വാരസ്യങ്ങള്‍ ബന്ധങ്ങളില്‍ ഉണ്ടാവാം. കുടുംബത്തില്‍ ഇതേപോലുള്ള ചില പ്രതിസന്ധികള്‍ സംഭവിക്കും. സാമ്പത്തിക നഷ്ടം സംഭവിക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ തൊഴിലിനെയാണ് ഗ്രഹണം ബാധിക്കുന്നത്. പലപ്പോഴും തൊഴില്‍മേഖലയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സംഭവിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ പോവുന്നതില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ജോലി ചെയ്യുന്ന കാര്യത്തില്‍ ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യും. ജോലി മാറുന്നതിന് ശ്രമിച്ചാല്‍ നടക്കുകയും ഇല്ല. ഗ്രഹങ്ങളൊന്നും തന്നെ അനുകൂല ഭാവത്തിലായിരിക്കുകയില്ല.
മിഥുനം
മിഥുനം രാശിക്കാരെ ഗ്രഹണം ബാധിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളുടെ രൂപത്തിലായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തുന്നതില്‍ പലപ്പോഴും തടസ്സം നേരിട്ടേക്കാം. അത് മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇതു വരെയില്ലാത്ത തരത്തില്‍ ഭീമമായ നഷ്ടം സംഭവിക്കാം. ആഗ്രഹിക്കുന്നതൊന്നും തന്നെ കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. പൊതുവേ മറ്റ് രാശിക്കാരെ അപേക്ഷിച്ച് ദോഷഫലങ്ങള്‍ കുറവുള്ള രാശിയാണ് കര്‍ക്കിടകം. എന്നാല്‍ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഭൂമി വില്‍പ്പനയില്‍ വലിയ സാമ്പത്തിക നഷ്ടം വന്നേക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ പ്രശ്‌നത്തിലാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ഗ്രഹണദോഷം ബാധിക്കുന്ന ഒരു രാശിയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പലപ്പോഴും തങ്ങളുടെ വ്യക്തിത്വത്തെ പോലും ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ പോലും കൃത്യമായി ചെയ്യാന്‍ സാധിക്കാതെ വരുന്നു. അത് മാത്രമല്ല ധനനേട്ടങ്ങളില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തും. അത് നിങ്ങളുടെ വരുമാനത്തെ വരെ പ്രതിസന്ധിയിലേക്ക് എത്തിക്കും. പ്രണയത്തിലെ പ്രശ്‌നങ്ങള്‍ കുടുംബത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് രോഗാവസ്ഥയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥ നിങ്ങള്‍ കാണേണ്ടി വരും. രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ സംഭവിക്കാം. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. ജീവിത ശൈലി രോഗങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നിങ്ങളെ ബാധിച്ചു കൊണ്ടേ ഇരിക്കും. ധനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം.

തുലാം
തുലാം രാശിക്കാരുടെ സ്ഥിതിയും മറിച്ചല്ല. ഗ്രഹണദോഷം അതികഠിനമായി പിടികൂടുന്ന രാശിക്കാരില്‍ ഒന്നാണ് തുലാം. വരുമാനം നിലയ്ക്കുന്ന അവസ്ഥ വരെ നിങ്ങള്‍ക്കുണ്ടാവും. ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട സമയത്ത് തരിച്ച് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ അത്ര നിസ്സാരമായി കണക്കാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം നികത്താനാവാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രത്യേകിച്ച് ഊഹക്കച്ചവടത്തില്‍ പണം മുടക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. ജോലിയുടെ കാര്യത്തില്‍ നിലനിന്നിരുന്ന ആശങ്ക വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുകയും ദാമ്പത്യ ജീവിതം താറുമാറാകുകയും ചെയ്യുന്നു. എങ്കിലും ചെറിയ ഒരു ആശ്വാസം ഈ രാശിക്കാരില്‍ കാണുന്നു. എല്ലാത്തിനേയും സംശയത്തോടെ നോക്കിക്കാണുന്ന സമയമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ഗ്രഹണം ഒട്ടും സുപരിചിതമല്ലാത്ത മോശം അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും അധികച്ചുമതലകള്‍ ജോലിയുടെ കാര്യത്തില്‍ ഏറ്റെടുക്കേണ്ടി വരുന്നു. സഹോദരരുമായി പിണക്കം വര്‍ദ്ധിക്കാം. പുതിയ സംരംഭങ്ങള്‍ക്ക് ഒരിക്കലും നല്ല സമയമായിരിക്കുകയില്ല. ജോലിയുടെ മാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല എന്നതാണ് സത്യം. തീര്‍ത്ഥാടനത്തിനെക്കുറിച്ച് വരെ ഇവര്‍ ചിന്തിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ഗ്രഹണം അത്ര അനുകൂല ഫലങ്ങള്‍ അല്ല പ്രദാനം ചെയ്യുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല പ്രതിസന്ധികളും വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് ഈ ഗ്രഹണ സമയം. ഗ്രഹണ ദോഷത്തില്‍ നിങ്ങള്‍ കൂടുതല്‍ ഞെരിഞ്ഞമരുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. അത് പലപ്പോഴും നിങ്ങളുടെ പരാജയത്തിലേക്കുള്ള ചുവടുകള്‍ വെച്ചേക്കാം.
കുംഭം
കുംഭം രാശിക്കാര്‍ എപ്പോഴും നീതിബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ഒരു സമയമാണ് ഈ ഗ്രഹണം. ഭൂമി വില്‍ക്കുന്നതില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. കാരണം വലിയ സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ വരെ നിങ്ങളെ കാത്തിരിക്കുന്നു. പുതിയ മാറ്റങ്ങള്‍ പലപ്പോഴും സ്വീകരിക്കാന്‍ നിങ്ങള്‍ തന്നെ മടിക്കുന്നു.
മീനം
മീനം രാശിക്കാരെ ഗ്രഹണം വട്ടം ചുറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനവിനിമയം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ സംഭവിക്കാത്തത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഈ ഗ്രഹണം അല്‍പം ഭയത്തോടെയാണ് പലരും കാത്തിരിക്കുന്നതും.



Click it and Unblock the Notifications











