Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
നാളെ ഈ വര്‍ഷത്തെ ആദ്യഗ്രഹണം: ഗ്രഹണയോഗത്തില്‍ 12 രാശിക്കും ഫലങ്ങളിങ്ങനെ, നിങ്ങളുടെ രാശിയേത്?
Lunar Eclipse 2025: ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മാര്‍ച്ച് 14 വെള്ളിയാഴ്ചയാണ്. ഈ ദിനത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഓരോരുത്തരിലും നടക്കുന്നത്. ഈ ദിനത്തില്‍ തന്നെയാണ് ഹോളിയും വരുന്നത് എന്നതാണ് ജ്യോതിഷപ്രകാരം ചന്ദ്രഗ്രഹണത്തിലെ ഏറ്റവും വലിയ പ്രത്യേകതയും. ഭൂമിയുടേയും ചന്ദ്രന്റേയും സൂര്യന്റേയും വിന്യാസം അപൂര്‍വ്വമായി വരുന്ന സമയമാണ് ചന്ദ്രഗ്രഹണം.
ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ലെങ്കിലും അത് നിങ്ങളുടെ ജീവിതത്തില്‍ ചില സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് 12 രാശിക്കാരിലും ഇതിന്റെ ഫലം അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മേഖലകളിലും സ്വാധീനം ചെലുത്തുന്നു. 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മൂലം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഗ്രഹണം വരുത്തുന്നു. സ്വയം വളരുന്നതിനും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു എന്നതാണ് സത്യം. പുതിയ തുടക്കത്തിനാണ് ഈ വര്‍ഷം കാരണമാകുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നിലനില്ക്കുന്നതിനും സാധിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന ഒരു സമയമാണ് ഈ ഗ്രഹണ സമയം എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഗ്രഹണ സമയം സാമ്പത്തിക സുരക്ഷിതത്വവും നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ വളരെ മികച്ച മാറ്റങ്ങളോടെയാണ് നിങ്ങളെ തേടി എത്തുന്നത്. മാത്രമല്ല സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് 2025-ല്‍ ചന്ദ്രഗ്രഹണം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വ്യക്തിഗത നേട്ടങ്ങള്‍ തേടി എത്തുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിക്കൊപ്പം എപ്പോഴും സത്യസന്ധമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നല്ല രീതിയില്‍ ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗ്രഹണ സമയത്ത് കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. ഗ്രഹണ ദോഷങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. എങ്കിലും അതിന് അല്പം സമയവും ക്ഷമയും വേണം. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ആഴത്തിലുള്ള ഭയങ്ങളേയും ഇല്ലാതാക്കുന്നതിനും സാധിക്കും. കരിയറില്‍ ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതിനെ തരണം ചെയ്യുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും. സന്തോഷം സങ്കടത്തിലേക്ക് വഴിമാറാന്‍ അധികം സമയം വേണ്ട എന്നതും അറിഞ്ഞിരിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഗ്രഹണ സമയം ബന്ധങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ ആഴത്തിലുള്ള പുനര്‍വിചിന്തനം അനിവാര്യമായിരിക്കും. മാത്രമല്ല മറ്റുള്ളവരെ ഇവര്‍ പല കാര്യത്തിനും ആശ്രയിക്കേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറിയ രീതിയില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. തെറ്റിദ്ധാരണകള്‍ പലപ്പോഴും ഉണ്ടാവുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ചന്ദ്രഗ്രഹണം ആരോഗ്യത്തിന്റെ കാര്യത്തിലും ക്ഷേമത്തിലും എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ദിനചര്യകളിലുണ്ടാവുന്ന മാറ്റം വളരെയധികം പ്രശ്നങ്ങളുണ്ടാക്കാം. അത് ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചന്ദ്രഗ്രഹണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം നല്കുന്ന മാറ്റങ്ങള്‍ വൈകാരികമായിരിക്കും. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് നഷ്ടത്തിലേക്ക് എത്തുന്നു. ക്ഷമയും അനുകമ്പയും വേണ്ട സമയമാണ് എ്ന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസിക പിരിമുറുക്കം വര്‍ദ്ധിച്ചേക്കാം. മാത്രമല്ല വാഹനയോഗം കാണുന്നു. സമ്മിശ്രഫലങ്ങള്‍ ആയതിനാല്‍ അല്പം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
2025 മാര്‍ച്ചില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ധനു രാശിക്കാകര്‍ക്ക് പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നു. അപകടത്തിന് ഉള്ള സാധ്യത വളരെ കൂടുതലാണ്. ചില അസുഖങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. എങ്കിലും അല്പം ശ്രദ്ധിക്കണം. വൈകാരിക ആരോഗ്യം മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണ സമയത്ത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം വെല്ലുവിളികള്‍ ഉണ്ടാവാം. ജോലിയില്‍ നിങ്ങള്‍ക്ക് തകര്ച്ചയുണ്ടാവാം. ബിസിനസില്‍ ലാഭം തേടി എത്തുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തില്‍ ചിലവാക്കുന്നതിന് സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഈ ഗ്രഹണ ദിനത്തില്‍ വരുത്തുന്നു. ഗണ്യമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം സംഭവിക്കുന്നത് പലപ്പോഴും നഷ്ടത്തോടെ ആയിരിക്കും എന്നതാണ് സത്യം. സാമ്പത്തിക ശീലങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കും. ബജറ്റിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ ഫലമായി ബിസിനസില്‍ ലാഭം തേടി എത്തുന്നു. പുതിയ പദ്ധതികള്‍ എല്ലാം തന്നെ യാഥാര്‍ത്ഥ്യമാക്കുന്നു. എന്നാല്‍ അവസരത്തിനൊത്ത് നിന്നില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ആത്മവിശ്വാസത്തോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പരാജയം സംഭവിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications