Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
Lunar Eclipse 2025: സെപ്റ്റംബര്‍ 7-ലെ ഗ്രഹണം നിര്‍ണായകം: ചവിട്ടി നില്ക്കുന്നിടം പോലും കൈവിട്ട് പോവും രാശി
Lunar Eclipse 2025: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 7-ന് സംഭവിക്കാനിരിക്കുന്നത്. അതായത് മലയാള മാസം ചിങ്ങം 22-നാണ് ഗ്രഹണം നടക്കുന്നത്. കുംഭക്കൂറില്‍ പൂരുരുട്ടാകി നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് പൂര്‍ണ ചന്ദ്രഗ്രഹണമായതിനാല്‍ ഇന്ത്യയിലും ദൃശ്യമാവുന്നു. ഈ ഗ്രഹണ സമയം ചന്ദ്രന് ചുവന്ന നിറത്തില്‍ കാണുന്നതിനാല്‍ Blood moon Eclipse എന്നും ഈ ഗ്രഹണം അറിയപ്പെടും. എന്നാല്‍ ഈ ഗ്രഹണ സമയത്തും അല്പം ദോഷങ്ങള്‍ പിടികൂടുന്ന ചില രാശിക്കാരുണ്ട്.
കുംഭം രാശിയില്‍ രാഹു നില്ക്കുന്നതിനാല് ഈ ഗ്രഹണം രാഹുഗ്രസ്തമാവുന്നതിനും സാധ്യതയേറെയാണ്. രാഹു സൂര്യനേയും ചന്ദ്രനേയും വിഴുങ്ങുന്നു എന്നാണ് ഇത് വഴി പുരാണങ്ങള്‍ പറയുന്നത്. ഇത്തവണ ചന്ദ്രനെ രാഹു കൈപ്പിടിയില്‍ ആക്കുന്നത് വഴി അത് രാഹുഗ്രസ്ത ഗ്രഹണമായി മാറുന്നു. ഗ്രഹണം പൊതുവേ ദോഷങ്ങളാണ് കൂടുതല്‍ നല്‍കുന്നത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഠിനമായ ദോഷങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നില്ക്കുന്നിടം തന്നെ താഴ്ന്ന് പോവുന്ന അവസ്ഥയുണ്ടാവാം. തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വരെ ഇവരിലുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഒട്ടും ശുഭകരമല്ലാത്ത സമയമാണ്. പഠന കാര്യങ്ങളില്‍ എത്ര കഷ്ടപ്പെട്ടാലും ഗുണാനുഭവങ്ങള്‍ അല്ലെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. ജോലി മാറുന്നതിന് ഒരിക്കലും ശ്രമിക്കരുത്. ഗ്രഹങ്ങളുടെ അനുകൂല ഫലങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് ലഭിക്കുകയില്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. മാത്രമല്ല സാമ്പത്തികമായി വളരെ വലിയ നഷ്ടം സംഭവിക്കാം. എത്രയൊക്കെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്താലും അതിന് അനുകൂല ഫലം ലഭിക്കണം എന്നില്ല. പലപ്പോഴും വേണ്ടപ്പെട്ടവര്‍ പോലും നിങ്ങളെ മനസ്സിലാക്കുകയില്ല. അത് മാത്രമല്ല കടം വാങ്ങിച്ചവര്‍ പോലും പലപ്പോഴും അത് തിരിച്ച് കൊടുക്കുന്നതില്‍ മടി കാണിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ ചെയ്യരുത്. അത് ജീവിതത്തില്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധേയമായ കാര്യമാണ്.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ യാത്രകളില്‍ എല്ലാം തന്നെ തടസ്സങ്ങളുണ്ടാവുന്നു. അത് മാത്രമല്ല പല വിധത്തിലും ജീവിതത്തില്‍ വിഘ്നങ്ങള്‍ അനുഭവപ്പെടാം. ജോലിക്ക് വേണ്ടിയുള്ള പരിശ്രമത്തില്‍ വിജയിക്കാന്‍ സാധിക്കുകയില്ല. എന്ന് മാത്രമല്ല പലപ്പോഴും നിങ്ങള്‍ തളര്‍ന്ന് വീഴുന്നതിനുള്ള സാധ്യതയും ഉണ്ട്. ചീത്ത കൂട്ടുകെട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കിയേക്കാം.അത് മാത്രമല്ല ആത്മീയ കാര്യങ്ങളിലുള്ള താല്‍പ്പര്യം കുറയുകയും ചെയ്യുന്നു. തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പരാജയത്തിലേക്ക് എത്തുന്നതിന് യോഗംകാണുന്നു.

വൃശ്ചികം രാശി
ഈ വര്‍ഷത്തെ അവസാന ഗ്രഹണം നിങ്ങളുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. അത് മാത്രമല്ല വീട് വിട്ട് നില്‍ക്കുന്നതിന് യോഗം കാണുന്നു. മാനസികാരോഗ്യം അല്പം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ തടസ്സമുണ്ടാവും. വീട് പണി പാതി വഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ടാവും. അത് മാത്രമല്ല മുടക്കിയ പണം പലപ്പോഴും നഷ്ടത്തിലാവുന്നതിനുള്ള സൂചനയും ഉണ്ട്. വിദേശത്ത് ജോലിയില്‍ തുടരുന്നതിനാല്‍ നാട്ടില്‍ വരാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വരും.
മകരം രാശി
മകരം രാശിക്കാരില്‍ ഈ ഗ്രഹണം അതികഠിനമായ ദോഷങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും ധനകാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് വളരെ വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് വിരല്‍ ചുണ്ടുന്നത്. പ്രാരാബ്ദവും പ്രശ്നങ്ങളും ഒഴിയാതെ നില്്കും. പലപ്പോഴും ജീവിതത്തില്‍ എന്താണ് വേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ തോല്‍വിയും സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പിന്നീട് പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള യോഗമുണ്ട്.



Click it and Unblock the Notifications