Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശനി രാശിയില്‍ അവസാന ചന്ദ്രഗ്രഹണം: 3 രാശിക്കാരില്‍ ഗംഭീരം, ഒരുരൂപയ്ക്ക് പകരം ആയിരങ്ങള്‍ കൈയ്യിലെത്തും
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. സെപ്റ്റംബര്‍ 7 എന്നത് അതുകൊണ്ട് തന്നെ വളരെയധികം മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പൊതുവേ ഗ്രഹണം എന്നത് ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനിയുടെ രാശിയില്‍ സംഭവിക്കുന്ന ഈ ഗ്രഹണം ശനിയുടെ വക്രഗതി സ്വാധീനം നിമിത്തം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത് ഏതൊക്കെ രാശിക്കാരാണ് എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും.
ചന്ദ്രഗ്രഹണ സമയം ശനി അതിന്റെ വക്രഗതി സഞ്ചാരത്തിലായിരിക്കും. ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഈ സമയം തന്നെ ആയതിനാല്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. വ്യക്തിപരമായി നിരവധി നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പലപ്പോഴും ഇത് കരിയറില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിലേക്കും ഈഗ്രഹണം നിങ്ങളെ എത്തിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ബിസിനസ്സില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തെ വളരെ വലിയ പ്രശ്നങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിനും നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് എത്തിക്കുന്നതിനും സഹായിക്കും. കൂടാതെ ഇവര്‍ക്ക് ഗ്രഹണ ദിനത്തില്‍ ബിസിനസ് മാറ്റങ്ങള്‍ തേടി എത്തും. കരിയറിലെ പുരോഗതി നിങ്ങളില്‍ പലരേയും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവംു മികച്ച് നില്ക്കുന്ന സമയമാണ്. അത് മാത്രമല്ല എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ ചൊരിയുന്ന ദിനം കൂടിയാണ് ഇന്ന്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മുന്നോട്ട് പോവുന്നതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.
വൃശ്ചികം രാശി
വൃശ്ചംകം രാശിക്കാര്‍ക്ക് പൂര്‍ണ ചന്ദ്രഗ്രഹണം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ജീവിതത്തിലെ ഉയര്‍ച്ച തേടി എത്തുന്ന സമയം കൂടിയാണ്. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്നു. അതോടൊപ്പം ശനിയുടെ വക്രഗതി സഞ്ചാരം കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഫലമായി മാറുന്നു. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ല. അതോടൊപ്പം സാമ്പത്തികമായി മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് കാത്തിരിക്കുന്നത്. നേട്ടങ്ങള്‍ പലതും നിങ്ങളില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ ഗൗനിക്കേണ്ടി വരില്ല. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ ഗ്രഹണ സമയം പ്രതീക്ഷിക്കാം. അവസരങ്ങള്‍ നിരവധി ജോലിയിലുണ്ടാവും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പൂര്‍ണ ചന്ദ്രഗ്രഹണം പല വിധത്തിലാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. ശനിയുടെ വക്രഗതി സഞ്ചാരം നിമിത്തം അത് ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരും എന്നതാണ് സത്യം. ഇന്ത്യയില്‍ നിന്ന് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഇത്. സാമൂഹികമായി നിങ്ങള്‍ക്ക് അംഗീകാരവും ആദരവും തേടി എത്തും. പല കോണില്‍ നിന്നും വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നു.ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയുടേയും ആവശ്യമില്ല. ബിസിനസില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിനും അത് വഴി പുതിയ ബിസിനസ് ആരംഭിക്കുന്നതിനും യോഗം കാണുന്നു. നിങ്ങള്‍ ആഗ്രഹിച്ചത് എന്താണോ അത് കൈയ്യിലെത്തുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
