Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
2025-ലെ ആദ്യ ചന്ദ്രഗ്രഹണത്തില്‍ അടിപതറുന്നവര്‍: ഗ്രഹണദോഷം വര്‍ഷം മുഴുവന്‍, സൂര്യരാശിഫലം
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മാര്‍ച്ച് 14-ന് സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള സ്വാധീനം ഓരോ രാശിക്കാരിലും ചെലുത്തുന്നുണ്ട്. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുകയും ഇത് ചന്ദ്രനില്‍ നിഴല്‍ പ്രതിഭാസം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഗ്രഹണം എന്ന ജ്യോതിശാസ്ത്രപ്രതിഭാസം സംഭവിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇതിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.
എന്നാല്‍ ഗ്രഹണ സമയം ജ്യോതിഷപരമായി പറഞ്ഞാല്‍ അത് പലപ്പോഴും 12 രാശിക്കാരിലും ലവിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ഗുണപ്രദമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുമെങ്കിലും ഗ്രഹണദോഷം ബാധിക്കുന്ന ചില രാശിക്കാരുണ്ട്. അതാകട്ടെ വര്‍ഷം മുഴുവന്‍ നിലനില്ക്കുകയും ചെയ്യും. 12 രാശിക്കാര്‍ക്കും ചന്ദ്രഗ്രഹണം എപ്രകാരം എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21-ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നിങ്ങളുടെ നേട്ടങ്ങളുടെ കണ്ഠത്തിലാണ് കത്തി വെക്കുന്നത്. പലപ്പോഴും ചെയ്യുന്ന ഓരോ കാര്യത്തിലും അതീവശ്രദ്ഝ അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ സാമ്പത്തിക നഷ്ടം വളരെയധികം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം (ഏപ്രില്‍ 20-മെയ് 20):
ഇടവം രാശിക്കാര്‍ക്കും ഗ്രഹണം അത്ര നല്ല ഫലങ്ങളല്ല ഈ വര്‍ഷം ആദ്യം നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വാഹന ഉപയോഗം ശ്രദ്ധിച്ച് വേണം. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അത് ഫലം നല്‍കുകയുള്ളൂ.
മിഥുനം (മെയ് 21-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹണം നല്കുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. കാര്യങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീവിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം.
ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യാവസ്ഥകള്‍ ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ആദ്യത്തെ ചന്ദ്രഗ്രഹണം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലാണ് വരുന്നത്. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കൂടാതെ എല്ലാ തരത്തിലും വ്യക്തിപരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹണദോഷത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടം പലപ്പോഴായി സംഭവിക്കുന്നു. ചിലവാക്കുന്ന ഓരോ നാണയത്തിനും വളരെയധികം ശ്രദ്ധ ആവശ്യമാണ്. രോഗാവസ്ഥകളെ നിസ്സാരമാക്കരുത്. അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. ഗ്രഹണദോഷങ്ങള് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വാഹന ഉപയോഗം അല്പം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങള്‍ പല തരത്തിലും ജീവിതത്തെ ബാധിക്കുന്നു.
ധനു (നവംബര്‍ 22-ഡിസംബര്‍ 21):
ധനു രാശിയില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം പലപ്പോഴും അവരുടെ വൈകാരിക ആശങ്കകളെ പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുന്ന ദോഷഫലങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യരുത്. പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.
മകരം (ഡിസംബര്‍ 22-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെ ഭവനത്തിലാണ് ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്നത്. നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സാധ്യതകള്‍ മങ്ങുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതി അല്പം മോശമായിരിക്കും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് വരുമാനം പ്രതിസന്ധിയിലാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ചന്ദ്രഗ്രഹണ ദോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളിയുണ്ടാക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുമെങ്കിലും കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ നേട്ടങ്ങള്‍ അല്പാല്പമായി സംഭവിക്കുന്നു.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് അവരുടെ രാശിയില്‍ തന്നെയാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം സംഭവിക്കുന്നത്. വര്‍ഷം മുഴുവന്‍ ദോഷങ്ങള്‍ നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ തേടി എത്തുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ആലോചിച്ച് വേണം. അപകടകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications