Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
Lunar Eclipse 2025: സൃഷ്ടിക്കപ്പെടുന്നത് നാല് അപൂര്‍വ്വ യോഗങ്ങള്‍; ഒറ്റദിവസം കൊണ്ട് ജീവിതം മാറും
Lunar Eclipse 2025: 2025ലെ ആദ്യത്തെ ചന്ദ്രഗ്രഹണം വളരെ പ്രത്യേകതകള്‍ ഉള്ള ഗ്രഹണമാണ്. മാര്‍ച്ച് 14ന് രാവിലെ 10.41നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. കന്നി രാശിയിലാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം നടക്കുന്നത്. ഗ്രഹണസമയത്ത് ഉത്രമായിരിക്കും നക്ഷത്രം.

ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ?
ഒരു വര്‍ഷത്തില്‍ നാല് മുതല്‍ ഏഴ് തവണ വരെ ഗ്രഹണങ്ങള്‍ ഉണ്ടാകാറുണ്ട്. ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണമെന്ന് അറിയപ്പെടുന്ന നിഴല്‍ വിസ്മയം സംഭവിക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തെ അപേക്ഷിച്ച് അല്‍പ്പം ചരിഞ്ഞിട്ടാണ്. ഈ ചരിവ് കാരണമാണ് എല്ലാ മാസവും ഗ്രഹണം ഉണ്ടാകുന്നതിന് പകരം ഇടയ്ക്ക് മാത്രം ഗ്രഹണം ഉണ്ടാകുന്നത്.
രണ്ട് തരം ഗ്രഹണങ്ങളാണ് ഉള്ളത്. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരികയും സൂര്യനെ ഭൂമിയില്‍ നിന്ന് മറയ്ക്കുകയും ചെയ്യുന്നു.
ചന്ദ്രഗ്രഹണം സംഭവിക്കുമ്പോള്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുന്നു. അങ്ങനെ ഭൂമി തടസ്സം നില്‍ക്കുന്നത് കൊണ്ട് സൂര്യപ്രകാശം ചന്ദ്രനില്‍ വീഴാതിരിക്കുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രന് മേല്‍ പതിയുകയും ചെയ്യും. പൂര്‍ണ്ണചന്ദ്രനാണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഭൂമി കൃത്യമായി ചന്ദ്രനും സൂര്യനും ഇടയില്‍ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ വീഴും. ഈ സമയത്ത് ചന്ദ്രന്‍ മങ്ങുകയും ഇരുണ്ട നിറത്തിലാകുകയും ചന്ദ്രോപരിതലം മണിക്കൂറുകളോളം ചുവന്ന നിറത്തിലാകുകയും ചെയ്യും.
ചന്ദ്രഗ്രഹണത്തിന്റെ ജ്യോതിഷ പ്രാധാന്യം
ശാസ്ത്രീയമായ പ്രാധാന്യം മാത്രമല്ല, ജ്യോതിഷത്തിലും ചന്ദ്രഗ്രഹണം വളരെ പ്രധാനപ്പെട്ട ഒരു പ്രതിഭാസമാണ്. ചന്ദ്രഗ്രഹണ സമയത്ത് ആളുകള്‍ക്ക് അതിന്റെ സ്വാധീനം അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഗ്രഹണസമയത്ത് സുതക് കാലമെന്ന സമയമുണ്ട്. ഗ്രഹണം തുടങ്ങുന്നതിന് മുമ്പ് ഒമ്പത് മണിക്കൂര്‍ മുമ്പ് സുതക് കാലം ആരംഭിക്കുന്നു. ഗ്രഹണം പൂര്‍ത്തിയാകുന്നതോടെ സുതക് കാലം അവസാനിക്കുന്നു. ഈ സമയം ശുഭകാര്യങ്ങള്‍ക്കൊന്നും അനുകൂലമല്ലെന്നാണ് ഹൈന്ദവ വിശ്വാസം. വിഗ്രഹാരാധന, വിഗ്രഹ സ്പര്‍ശനം, ക്ഷേത്രദര്‍ശനം, വിവാഹം പോലുള്ള ശുഭകാര്യങ്ങള്‍ എന്നിവയൊന്നും ഈ സമയത്ത് നടത്തരുതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലാത്തതിനാല്‍ സുതക് കാലത്തിന് പ്രസക്തിയില്ല.
ചന്ദ്രഗ്രഹണത്തിലെ അപൂര്‍വ്വ യോഗങ്ങള്‍
ലക്ഷ്മി നാരായണ യോഗം
മീനം രാശിയിലെ ബുധ-ശുക്ര സംയോഗം കൊണ്ട് ഇത്തവണ ചന്ദ്രഗ്രഹണത്തിന് ലക്ഷ്മി നാരായണ യോഗം രൂപപ്പെടും. ഇതിലൂടെ മിഥുനം, ഇടവം, ധനു, കന്നി രാശികളില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരും. ലക്ഷ്മി നാരായണ യോഗം വളരെ ശക്തമായ രാജയോഗമാണ്. അപൂര്‍വ്വങ്ങളായ അവസരങ്ങളും ഐശ്വര്യലബ്ധിയും ഈ രാശിക്കാര്‍ക്ക് കൈവരും.
ത്രിഗ്രഹയോഗം
മീനം രാശിയില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗത്തിലൂടെ ത്രിഗ്രഹ യോഗവും ചന്ദ്രഗ്രഹണത്തിന് രൂപപ്പെടും. വ്യക്തികളുടെ ഗ്രഹനിലയിലെ 1,4,7, 10 എന്നീ കേന്ദ്രഭാവങ്ങളിലാണ് ത്രിഗ്രഹ യോഗം രൂപപ്പെടുന്നതെങ്കില്‍ അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ചയും മികച്ച അവസരങ്ങളും നല്ല ദാമ്പത്യജീവിതവും സാമ്പത്തികസ്ഥിരതയും ഉണ്ടാകും.
ബുധാദിത്യ യോഗം
നവഗ്രഹങ്ങളില്‍ ശക്തരായ സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ രൂപപ്പെടുന്ന ശക്തമായ രാജയോഗമാണ് ബുധാദിത്യ രാജയോഗം. ബുദ്ധി, ശക്തി, ഊര്‍ജം, ആശയവിനിമയം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങള്‍ ആയതുകൊണ്ട് ഈ രാജയോഗം വളരെ ശുഭകരമായ യോഗമാണിത്.
നീചഭംഗ രാജയോഗം
നീചരാശിയില്‍ ബുധനും ഉച്ചരാശിയില്‍ സൂര്യനും നില്‍ക്കുന്നത് കൊണ്ട് മീനത്തില്‍ നീചഭംഗ രാജയോഗവും ചന്ദ്രഗ്രഹണത്തിന് രൂപപ്പെടുന്നുണ്ട്. ഈ രാജയോഗത്തിലൂടെ അധികാരം, സമ്പത്ത്, വിജയം എന്നിവ വന്നുചേരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരികയും സൂര്യനെ മറയ്ക്കുന്ന ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും ചെയ്യുന്നു. അമാവാസി നാളിലാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.
ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. അപ്പോള്‍ ഭൂമിയുടെ നിഴല്‍ പൂര്‍ണ്ണമായും ചന്ദ്രന് മേല്‍ വീഴും. പൂര്‍ണ്ണചന്ദ്ര ദിവസമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
നിഴല്‍ പ്രതിഭാസമാണ് ഗ്രഹണം. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവര്‍ നേര്‍രേഖയില്‍ വരുമ്പോളാണ് ഗ്രഹണമുണ്ടാകുന്നത്. പൂര്‍ണ്ണചന്ദ്രനോ അമാവാസിക്കോ ആണ് ഗ്രഹണമുണ്ടാകുന്നത്.



Click it and Unblock the Notifications










