Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാത്തിരുന്ന ജോലി, ഐശ്വര്യം: ചന്ദ്രഗ്രഹണം ഭാഗ്യം കൊണ്ടുവരുന്നത് ഈ രാശിക്കാര്ക്ക്
ഈ വര്ഷത്തെ ആദ്യ ചന്ദ്രഗ്രഹമാണ് മാര്ച്ച് 25ന് വരാനിരിക്കുന്നത്. അന്നേ ദിവസം തന്നെയാണ് നിറങ്ങളുടെ ആഘോഷമായ ഹോളിയും. നൂറുവര്ഷത്തിന് ശേഷമാണ് ഹോളിയും ചന്ദ്രഗ്രഹണവും ഒരേ ദിവസം വരുന്നത്. ഈ ചന്ദ്രഗ്രഹണം കന്നിരാശിയിലാണ് സംഭവിക്കുന്നത്. അന്നേ ദിവസം സൂര്യനും രാഹുവും മീനം രാശിയിലും ചൊവ്വ, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള് കുംഭം രാശിയിലുമാണ് വരിക. ഇന്ത്യയില് ഈ ചന്ദ്രഗ്രഹണം കാണാനാകില്ലെങ്കിലും ഈ ഗ്രഹണത്തിന്റെ പ്രഭാവം 12 രാശികളിലും തെളിയും.

ഈ വര്ഷത്തെ ആദ്യ ചന്ദ്രഗ്രഹണം കൊണ്ട് നേട്ടമുണ്ടാക്കാന് പോകുന്ന രാശിക്കാര് ആരൊക്കെയാണെന്ന് നോക്കാം.
മേടംരാശി
മേടം രാശിയിലുള്ളവര്ക്ക് ആദ്യ ചന്ദ്രഗ്രഹണത്തിലൂടെ ഭാഗ്യവും സാമ്പത്തിക ഗുണങ്ങളും കൈവരും. ബിസിനസുകാര്ക്ക് അവരുടെ ബിസിനസ് വിപുലപ്പെടുത്താനും പുതിയ കരാറുകളില് ഏര്പ്പെടാനും സാധിക്കും. അത് വരുംനാളുകളില് സാമ്പത്തികമായ ഉയര്ച്ച നല്കും. ജോലി അന്വേഷിക്കുന്നവര്ക്ക് ജോലി ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥര്ക്ക് സ്ഥാനക്കയറ്റം ലഭിക്കാം. സന്താനങ്ങളിലൂടെ സന്തോഷവാര്ത്ത കേള്ക്കാനും അഭിമാനമുണ്ടാകാനുമുള്ള യോഗമുണ്ട്. ചിലവുകള് കുറയ്ക്കാനും അങ്ങനെ സാമ്പത്തിക നില ഭദ്രമാക്കാനും ഈ ചന്ദ്രഗ്രഹണത്താല് യോഗം കാണുന്നു.
കന്നിരാശി
കന്നിരാശിയിലുള്ളവര്ക്ക് ഈ ചന്ദ്രഗ്രഹണം വളരെയധികം നേട്ടങ്ങള് കൊണ്ടുവരും. ഇവരുടെ ജീവിതത്തില് സന്തോഷവും സമൃദ്ധിയും കളിയാടും. ബിസിനസ് രംഗത്തുള്ളവര്ക്ക് പലതരത്തിലുള്ള കരാറുകളിലൂടെ ബിസിനസ് വിപുലീകരിക്കാനും സാമ്പത്തികനേട്ടമുണ്ടാക്കാനും സാധിക്കും. ഉദ്യോഗസ്ഥര്ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്ദ്ധനയും പ്രതീക്ഷിക്കാം. വിദേശത്തേക്ക് പോകാനുള്ള യോഗവും കാണുന്നുണ്ട്.
മിഥുനം രാശി
മിഥുനം രാശിയിലുള്ളവര്ക്കും 2024ലെ ആദ്യ ചന്ദ്രഗ്രഹണം വളരെയധികം ഭാഗ്യങ്ങള് കൊണ്ടുവരും. ഈ സമയത്ത് മുഴുമിപ്പിക്കാത്ത കാര്യങ്ങള് പൂര്ത്തീകരിക്കാനും മാനസികമായി വളരെ സമാധാനത്തോടെ ഇരിക്കാനും സാധിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ ഈ തങ്ങള് അനുഭവിക്കുന്ന പ്രശ്നങ്ങളില് നിന്ന് രക്ഷപ്പെടാനും ഈ രാശിക്കാര്ക്ക് യോഗം കാണുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടും, മാനസികസമ്മര്ദ്ദങ്ങളില് നിന്ന് ആശ്വാസം ലഭിക്കും.
കുടുംബവുമായി സമയം ചെലവഴിക്കാനും അങ്ങനെ കുടുംബാംഗങ്ങള്ക്കിടയില് വിശ്വാസവും അടുപ്പവും വര്ദ്ധിക്കാനും വഴിയൊരുങ്ങും. സാമ്പത്തിക വിഷയങ്ങളില് വിവേകത്തോടെ പ്രവര്ത്തിക്കാനും പണം ബുദ്ധിപൂര്വ്വം ചെലവഴിച്ച് നിക്ഷേപങ്ങള് നടത്താനും സാധിക്കും. മിഥുനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം വിവാഹജീവിതത്തിനും പങ്കാളിയില് നിന്നും മതിയായ പിന്തുണ നേടുന്നതിനും ഉചിതമായ സമയമാണിത്.
ചിങ്ങംരാശി
ചന്ദ്രഗ്രഹണത്തിന്റെ പ്രഭാവം മൂലം ചിങ്ങം രാശിയിലുള്ളവര്ക്ക് അവരുടെ ജീവിതത്തില് വരുംനാളുകളില് നിരവധി നേട്ടങ്ങളുണ്ടാകും. ജോലിയിലും വ്യക്തിജീവിതത്തിലും വളരെ സന്തോഷം അനുഭവപ്പെടും. പണം സൂക്ഷിച്ച് ചെലവഴിക്കും. നിക്ഷേപങ്ങള് നടത്തുന്നതിനും അതുലൂടെ ലാഭം നേടുന്നതിനും സാമ്പത്തികനില ശക്തമാക്കുന്നതിനും പറ്റിയ സമയമാണിത്. ജീവിതത്തില് പുതിയ വരുമാന സ്രോതസ്സുകള് തുറക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
കുടുംബജീവിതം വളരെ സന്തോഷത്തോടെ മുന്നേറും. സന്തോഷവും ദുഃഖങ്ങും കുടുംബവുമായി പങ്കുവെക്കും. ബിസിനസുകാര്ക്കാണ് ഈ സമയം ഏറ്റവും ഗുണകരമാകുക. ബിസിനസ് പ്രവര്ത്തനങ്ങള് വിജയകരമായി കൊണ്ടുപോകാനും ലാഭം കൊയ്യാനും ഇടവരും.
മകരരാശി
മകരരാശിയുള്ളവര്ക്കും ഈ വര്ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഐശ്വര്യവും ഭാഗ്യവും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരും. മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്ക് അനുകൂലമായ ഫലങ്ങള് പ്രതീക്ഷിക്കാം. പൂര്ത്തിയാക്കാതിരുന്ന ജോലികളില് മാതാപിതാക്കളുടെ പിന്തുണ ലഭിക്കുകയും കൂടുതല് ആത്മവിശ്വാസത്തോടെ അത് ചെയ്യാന് സാധിക്കുകയും ചെയ്യും. പല മേഖലകളിലും വിജയം ലഭിക്കാനുള്ള സാധ്യതയുണ്ട്. അത് ശാരീരികമായും സാമ്പത്തികമായും നിങ്ങള്ക്ക് നേട്ടങ്ങള് നല്കും. ആരോഗ്യപ്രശ്നങ്ങള് ഉള്ളവര്ക്ക് ആരോഗ്യം മെച്ചപ്പെടുത്താന് സാധിക്കും. മാനസിക സമ്മര്ദ്ദങ്ങള് കുറയുകയും സന്തോഷകരമായ സമയങ്ങള് അനുഭവിക്കുകയും ചെയ്യും. മാത്രമല്ല, ചന്ദ്രഗ്രഹണം കാരണം മകരം രാശിയിലുള്ളവര് പദ്ധതിയിടുന്ന എല്ലാ കാര്യങ്ങളിലും വിജയം ഭവിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
