Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഇത്തവണ ചന്ദ്രഗ്രഹണത്തിന് ഒരു അത്ഭുതയോഗം; ഭാഗ്യം മാത്രമല്ല, ജീവിതം തന്നെ മാറിമറിയും
ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം അടുത്തുവരികയാണ്. ഈ ചന്ദ്രഗ്രഹണം പിതൃപക്ഷത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 17നാണ് ഈ വര്‍ഷം പിതൃപക്ഷം ആരംഭിക്കുന്നത്. ഒക്ടോബര്‍ രണ്ട് വരെ ഈ കാലയളവ് നീളും. അതുകൊണ്ട് സെപ്റ്റംബര്‍ 18ന് രാവിലെ നടക്കുന്ന ചന്ദ്രഗ്രഹണം പിതൃപക്ഷത്തില്‍ വരുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് രാവിലെ 6.11ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാവിലെ 10.17ന് സമാപിക്കും.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് മീനം രാശിയിലാണ് സ്ഥിതി ചെയ്യുക. മീനം രാശിയില്‍ രാഹുവിന്റെ സാന്നിധ്യവും ഉണ്ട്. അങ്ങനെ മീനം രാശിയില്‍ ചന്ദ്രനും രാഹുവും തമ്മിലുള്ള സംയോഗമുണ്ടാകുന്നു. ഈ സംയോഗത്താല്‍ ഉണ്ടാകുന്ന ഗ്രഹണ യോഗം ചില രാശികളുടെ ജീവിതത്തില്‍ സവിശേഷമായ പ്രഭാവം സൃഷ്ടിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ചന്ദ്രന് പ്രവേശിക്കുക. ഇതിലൂടെ ഇടവം രാശിക്ക് പ്രത്യേകനേട്ടങ്ങള് ഉണ്ടാകും. കരിയറില്‍ ഇവര്‍ക്ക് വന്‍ നേട്ടങ്ങള്‍ തേടിയെത്തും. ഏറെക്കാലമായി നടക്കാതിരുന്ന ജോലി പൂര്‍ത്തീകരിക്കും. കൂടാതെ അപ്രതീക്ഷിതമായി, പെട്ടെന്ന് ഏറെ പണം കയ്യില്‍ വരും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭ്യമാകും. പാരമ്പര്യ സ്വത്ത് കൈവശം വന്നുചേരും. സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും. കുടുംബത്തില്‍ ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് സമാധാന അന്തരീക്ഷം തിരിച്ചെത്തും.
വൃശ്ചികം
വൃശ്ചികം രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് ഗ്രഹണ യോഗം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് ഈ രാശികളില് പിറന്ന ആളുകള്‍ക്ക് പഠനകാര്യങ്ങളിലും കരിയറിലും അഭിവൃദ്ധിയുണ്ടാകും. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ വിദേശത്ത് പോകാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. ഭാഗ്യത്തിന്റെ തുണ എല്ലാ മേഖലകളിലും അനുഭവപ്പെടും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം പുലരും. വീടോ വാഹനമോ വസ്തുവോ വാങ്ങാനുള്ള ആഗ്രഹം ഈ കാലയളവില്‍ സാധിക്കും. കരിയറില്‍ കൂടുതല്‍ ഉയര്‍ച്ചയ്ക്കായി പുതിയ സ്കില്ലുകള്‍ നേടും.
കുംഭം
കുംഭം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ഗ്രഹണ യോഗം സംഭവിക്കുന്നത്. ഇതോടൊപ്പം കുംഭം രാശിയുടെ ആദ്യ ഭാവത്തില്‍ ശനിയുടെ സാന്നിധ്യവും ഉണ്ട്. അതുകൊണ്ട് കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതാണ്. എല്ലാ മേഖലകളിലും ഇവര്‍ക്ക് വിജയമുണ്ടാക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനും സാധിക്കും. അതേസമയം സംസാരത്തില്‍ ഏറെ ശ്രദ്ധിക്കണം. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. കരിയറിലും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കുടുംബത്തിനും മക്കള്‍ക്കുമൊപ്പം വളരെ നല്ല നിമിഷങ്ങള്‍ പങ്കിടും. ജീവിതത്തില്‍ പൊതുവേ സന്തോഷകാലമാണ് മുമ്പിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
