Lunar eclipse 2024: ഗ്രഹണ യോഗത്തില്‍ ഉഴലുന്ന രാശിക്കാര്‍: ധനനഷ്ടം, ജോലിനഷ്ടം, അവിചാരിത തടസ്സങ്ങള്‍ ഫലം

Lunar eclipse 2024: ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 25-നാണ് ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത്. ഇത് penumbral Lunar eclipse എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവുന്നതിനുള്ള സാധ്യതയില്ല. 2024-ല്‍ രണ്ട് ഗ്രഹണങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. അതില്‍ആദ്യത്തേതാണ് മാര്‍ച്ച് 25-ന് നടക്കുന്നതും. രണ്ടാമത്തെ ഗ്രഹണം സെപ്റ്റംബര്‍ 18-നാണ് ഉണ്ടാവുക. ഇത് ഭാഗിക ഗ്രഹണമായത് കൊണ്ട് തന്നെ ചിലയിടങ്ങളില്‍ ദൃശ്യമാവുകയില്ല. ഈ വര്‍ഷത്തെ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഇന്ത്യയില്‍ ദൃശ്യമാവില്ല.

ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ഗ്രഹണത്തിന്റെ ഫലം ചില രാശിക്കാരെ അതിതീവ്രമായ മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ ഇതില്‍ നിങ്ങളുടെ രാശിയുണ്ടോ എന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാരില്‍ ആറ് രാശിക്കാരേയും ഗ്രഹണം ദോഷകരമായി ബാധിക്കുന്നു. സൂര്യനും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത. ഏതൊക്കെ രാശിക്കാരിലാണ് ഗ്രഹണം കൂടുതല്‍ ദോഷം നല്‍കുന്നതെന്നറിയാം.

Lunar Eclipse 2024

മേടം രാശി
മേടം രാശിക്കാരില്‍ ഗ്രഹണം ദോഷകരമായ പല ഫലങ്ങളും നല്‍കുന്നു. പ്രത്യേകിച്ച് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. സാമ്പത്തിക രംഗത്തെ ബുദ്ധിമുട്ടുകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. കുടുംബത്തില്‍ ഉള്ളവരിലും ഇതേ ബുദ്ധിമുട്ടുകള്‍ ഗ്രഹണ സമയം അനുഭവിക്കേണ്ടതായി വരുുന്നു. പരിഹാരമെന്നോണം കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യാവുന്നതാണ്. ഇത് നിങ്ങളില്‍ ദോഷകരമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാരില്‍ ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലവുകളും യാത്രകളും വര്‍ദ്ധിക്കുകയും ദോഷകരമായ ഫലങ്ങള്‍ ജീവിതത്തില്‍ വന്ന് ഫലിക്കുകയും ചെയ്യുന്നു. മാനസികമായി പ്രയാസവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കാം. ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ ധാരാളം ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. പരിഹാരത്തിനെന്നോണം പരമശിവനെ ആരാധിക്കുകയും കൂവളമാല ചാര്‍ത്തുകയും ചെയ്യുക. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗ്രഹണം സാമ്പത്തിക മാറ്റങ്ങളെ സൂചിപ്പിക്കുന്നു. പക്ഷേ അത് അനുകൂല മാറ്റങ്ങളല്ല നിങ്ങള്‍ക്ക് നല്ഡകുന്നത്. പല കാര്യങ്ങളിലും വിഘ്‌നം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധികക്കുക. നിങ്ങളുടെ ആരോഗ്യം പോലെ തന്നെ കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദോഷഫലങ്ങള്‍ അല്‍പം കൂടുതലായി തന്നെ ബാധിക്കാം. പൊതുവേ പരിഹാരത്തിന് വേണ്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും വഴിപാടുകള്‍ കഴിക്കുന്നതും നിങ്ങളുടേ ദോഷഫലത്തെ ഇല്ലാതാക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പൊതുവേ ഗ്രഹണം ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനും അത് വഴി കടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഗ്രഹണം സമ്മാനിക്കുന്നത്. വീട് വിട്ട് കഴിയുന്നതിനും പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്നതിന് സാധ്യത കാണുന്നു. ശിവക്ഷേത്രത്തിലോ കുടുംബ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ദോഷകരമായ ധാരാളം ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ഗ്രഹണ ദോഷം ഇവരെ വിടാതെ പിന്തുടരുന്നു. ശത്രുക്കളില്‍ നിന്ന് പല വിധത്തിലുള്ള ഉപദ്രവം നിങ്ങളെ തേടി എത്താം. പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ നിങ്ങള്‍ക്ക ്‌ലഭിക്കുകയില്ല. സാമ്പത്തികമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാം. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. ശിവന് ധാര നടത്തുകയും ശിവക്ഷേത്രത്തില്‍ ഗ്രഹണ ദിനം ദര്‍ശനം നടത്തുകയും ചെയ്യുന്നത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആശങ്കകളും ബുദ്ധിമുട്ടുകളും ഗ്രഹണം പ്രദാനം ചെയ്യുന്നു. ഇവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രയാസം നേരിടേണ്ടി വരുന്നു. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ദോഷങ്ങള്‍ വിടാതെ പിന്തുടരുന്നു. അതിന്റെ പരിഹാരത്തിന് വേണ്ടിയാണ് നാം ഗ്രഹണദിനത്തില്‍ ശ്രദ്ധിക്കേണ്ടത്. ബന്ധുക്കളുമായി തര്‍ക്കമുണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരേണ്ടി വരും അനാവശ്യമായ ആശങ്കകള്‍ നമ്മളെ പ്രശ്‌നത്തിലാക്കും. ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Wednesday, March 20, 2024, 8:23 [IST]
X
Desktop Bottom Promotion