Lunar Eclipse 2024: ആദ്യ ചന്ദ്രഗ്രഹണത്തില്‍ അടിപതറുന്ന രാശിക്കാര്‍; ഈ വര്‍ഷം ഗ്രഹണം ശ്രദ്ധിക്കണം

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2024 മാര്‍ച്ച് 25 തിങ്കളാഴ്ചയാണ് സംഭവിക്കുന്നത്. ഈ വര്‍ഷം ആകെ അഞ്ച് ഗ്രഹണങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് ചന്ദ്രഗ്രഹണവും രണ്ട് സൂര്യഗ്രഹണവും ആണ് സംഭവിക്കുന്നത്. എന്നാല്‍ ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുകയില്ല. എങ്കിലും അതിന്റെ പ്രഭാവം ജ്യോതിഷ പ്രകാരം നിങ്ങളുടെ രാശിയില്‍ പ്രതിഫലിക്കുന്നു. ഈ സമയം രാഹു കന്നി രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ ദിവസം തന്നെയാണ് ഹോളിയും വരുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ഗ്രഹണത്തിന് അല്‍പം പ്രത്യേകതകള്‍ കൂടുതലാണ്.

ഗ്രഹണം പന്ത്രണ്ട് രാശിക്കാരിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ചന്ദ്രഗ്രഹണ സമയം പല മാറ്റങ്ങളും ഭൂമിയിലും വിവിധ ഗ്രഹങ്ങളിലും സംഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എപ്രകാരമാണെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

lunar eclipse in 2024

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണ സമയത്ത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ സമൂഹത്തില്‍ ചീത്തപ്പേര് കേള്‍ക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. രാഷ്ട്രീയ താല്‍പ്പര്യമുള്ളവര്‍ അല്‍പം ശ്രദ്ധിച്ചും ആലോചിച്ചും വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കുക. അപകട സാധ്യത വളരെ കൂടുതലാണ്.

ഇടവം രാശി
ഈ രാശിക്കാര്‍ ചന്ദ്രഗ്രഹണ സമയത്ത് യാത്ര ചെയ്യുന്നതിന് താല്‍പ്പര്യപ്പെടുന്നവരെങ്കില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സാമ്പത്തികമായി ചെറിയ പ്രശ്‌നങ്ങളുണ്ടാവും. അതുകൊണ്ട് തന്നെ ചെലവുകള്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം ലഭിക്കണം എന്നില്ല. അത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.

മിഥുനം രാശി
ഈ രാശിയില്‍ അവരുടെ പതിനൊന്നാം സ്ഥാനത്താണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ വളരെ അപകടകരമായ രീതിയില്‍ ആണ് ഫലങ്ങള്‍ നല്‍കുന്നത്. വരുമാന സ്രോതസ്സുകള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. അത് മാത്രമല്ല വായ്പയെടുത്തവരെങ്കില്‍ അത് തിരിച്ചടക്കുന്നതിന് കഷ്ടപ്പെടും. ജോലി സ്ഥലത്തും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. നവദമ്പതികളെ സംബന്ധിച്ചിടത്തോളം ജീവിതം സന്തോഷകരമായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. മാതാപിതാക്കളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു. ഓഫീസ് ജോലി ചെയ്യുന്നവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടി വരുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം നല്ല ഫലങ്ങളാണ് നല്‍കുന്നത്. ചെയ്യുന്ന കാര്യങ്ങൡലെല്ലാം തന്നെ അഭിനന്ദിക്കപ്പെടുന്നു. ഓഫീസില്‍ നിങ്ങളെ തേടി അനുകൂലമായ പല സാഹചര്യങ്ങളും എത്തുന്നു. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണം അശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയാണ് ആദ്യം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. യാത്ര ചെയ്യുമ്പോള്‍ അതീവശ്രദ്ധ വേണം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ഗ്രഹണ സമയം വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വരാം. ഇത്തരം ചര്‍ച്ചകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവരും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടങ്ങളിലേക്ക് എത്താം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങളാണ് ഉണ്ടാവുന്നത്. തൊഴിലില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ജോലിയിലെ ആത്മാര്‍ത്ഥത ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. ജോലി ചെയ്യുന്നതിനുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് ഉണ്ടാവുന്നത്. എങ്കിലും ചില അപകടങ്ങളെ നേരിടാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം.

ധനു രാശി
ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണ സമയത്ത് പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് വളരെയധികം അധ്വാനിക്കേണ്ടതായി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ അനുകൂലഫലങ്ങള്‍ ധാരാളം പ്രതീക്ഷിക്കാം. ജീവിതം മൊത്തത്തില്‍ സന്തോഷകരമായി മാറുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം പ്രതിസന്ധികളാണ് സമ്മാനി്ക്കുന്നത്. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഈ രാശിക്കാര്‍ക്ക് ആദ്യ ചന്ദ്രഗ്രഹണ സമയത്ത് കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കള്‍ നിങ്ങളെ വേണ്ട പോലെ പരിഗണിക്കണം എ്ന്നില്ല.

കുംഭം രാശി
ആദ്യ ചന്ദ്രഗ്രഹണ സമയത്ത് ഈ രാശിക്കാര്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാനസികാരോഗ്യം കൂടുതല്‍ പ്രശ്‌നത്തിലാവുന്നു. സംഭാവനകള്‍ നല്‍കുന്നത് നിങ്ങളെ സാമ്പത്തിക പ്രയാസത്തില്‍ ആക്കുന്നു. സാമ്പത്തികം വളരെയധികം ശ്രദ്ധിക്കണം. മതപരമായ കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. എന്ത് തന്നെയായാലും പൊതുവേ പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു ഒരു സമയമാണ്.

മീനം രാശി
ഈ രാശിക്കാര്‍ ആദ്യ ചന്ദ്രഗ്രഹണത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അത് തിരിച്ച് കിട്ടണം എന്ന് നിര്‍ബന്ധമില്ല. കടം വാങ്ങിക്കുമ്പോഴും ശ്രദ്ധിക്കണം, കാരണം നിങ്ങള്‍ക്ക് ഇവ കൃത്യസമയത്ത് അടയ്ക്കാന്‍ കഴിയില്ല. പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടെങ്കിലും അതേ പോലെ തന്നെ പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion