Lunar Eclipse: സെപ്റ്റംബര്‍ 18 നിര്‍ണായകം ഈ രാശിക്കാര്‍ക്ക്, ഗ്രഹണ ദോഷങ്ങള്‍ ഈ രാശിക്കൊപ്പം

ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 18- ബുധനാഴ്ച നടക്കാന്‍ പോവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വളരെയധികം പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഒന്നാണ് ചന്ദ്രഗ്രഹണം, ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുകയും ഇത് ചന്ദ്രനില്‍ നിഴല്‍ പ്രതിഭാസം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.

എന്നാല്‍ ഗ്രഹണ സമയം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഏതൊക്കെ രാശിക്കാരിലാണ് ചന്ദ്രഗ്രഹണ സ്വാധീനം കൂടുതല്‍ മാറ്റമുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി 12 രാശിക്കാരിലും ഗ്രഹണം എപ്രകാരം മാറ്റങ്ങള്‍ വരുത്തുന്നു എന്നും നമുക്ക് നോക്കാം.

lunar eclipse

മേടം (മാര്‍ച്ച് 21-ഏപ്രില്‍ 19):
മേടം രാശിക്കാര്ക്ക് ഈ വര്‍ഷം അവസാന ചന്ദ്രഗ്രഹണം നിങ്ങളുടെ സ്വകാര്യ ജീവിതത്തെ വരെ സ്വാധീനിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പണം ഉപയോഗത്തില്‍ നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടം വളരെയധികം വര്‍ദ്ധിക്കുന്നു. ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. അതീവശ്രദ്ധ അനിവാര്യമാണ്.

ഇടവം (ഏപ്രില്‍ 20-മെയ് 20):
ഇടവം രാശിക്കാര്‍ക്കും ഗ്രഹണം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. സ്വപ്‌നസാക്ഷാത്കാരത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടണം. സാമ്പത്തിക പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു.

മിഥുനം (മെയ് 21-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് അവരുടെ അധികാര നഷ്ടം സംഭവിക്കുന്ന ഒരു സമയം കൂടിയാണ്, ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മുന്നോട്ട് പോവണം എന്നില്ല. പലപ്പോഴും ജീവിതം മാറി മറിയുന്ന അവസ്ഥയില്‍ ആഗ്രഹങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും, സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 22):
സാഹസികതയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും നേട്ടങ്ങളിലേക്കാണ് കര്‍ക്കടകം രാശിക്കാരെ ഈ ഗ്രഹണം കൊണ്ട് പോവുന്നത്. മാത്രമല്ല വിശ്വാസത്തോടെ പല കാര്യങ്ങളിലും നിങ്ങള്‍ മുന്നോട്ട് കുതിക്കുന്നു. പലപ്പോഴും അനുകൂലമായ ഫലങ്ങള്‍ പല കാര്യത്തിലും നിങ്ങളെ തേടി എത്തും. വ്യക്തമായ അതിരുകള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. പണത്തിന്റെ കാര്യത്തിലും അനുകൂല സമയം തന്നെയാണ്.

ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ പണത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. ഒരു തരത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.

കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് സെപ്റ്റംബറിലെ ചന്ദ്രഗ്രഹണം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് പണത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യും. ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. എല്ലാ തരത്തിലും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. അഭിമാനം വര്‍ദ്ധിക്കുകയും അംഗീകാരം തേടിയെത്തുകയും ചെയ്യും.

തുലാം (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് 2024 ലെ അവസാന ചന്ദ്രഗ്രഹണം നേരിട്ട് ബാധിക്കും. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. കൂടാതെ ആശുപത്രി വാസത്തിനുള്ള സാധ്യതയും വളരെ കൂടുതലായിപിക്കും. ദിനചര്യയില്‍ പോലും വരുത്തുന്ന ചെറിയ മാറ്റം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം, രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഇവര്‍ക്ക് 2024 ലെ രണ്ടാം ഗ്രഹണം നിങ്ങളുടെ പ്രണയത്തിന്റെയും ആസ്വാദനത്തിന്റെയും അഞ്ചാമത്തെ ഭവനത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. നഷ്ടങ്ങളുടെ കണക്കുകള്‍ വളരെ വലുതായിരിക്കും. അതീവശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ധനു (നവംബര്‍ 22-ഡിസംബര്‍ 21):
ധനു രാശിയില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം നാലാമത്തെ ഭവനത്തിലാണ് സംഭവിക്കുന്നത്. ഇത് പല വൈകാരിക ആശങ്കകളും നിങ്ങളില്‍ നിറക്കുന്നു. ആരോഗ്യത്തെ തന്നെയാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. ഒരു തരത്തിലും രണ്ടാമതൊരു ചിന്തയില്ലാതെ ഒരു കാര്യവും ചെയ്യരുത്. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

മകരം (ഡിസംബര്‍ 22-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെ ഭവനത്തിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയും കഴിവും വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. എന്നാല്‍ അധികം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിനമാണ് ചന്ദ്രഗ്രഹണ ദിനം. തൊഴില്‍ സാധ്യതകള്‍ തുറക്കുകയും നിങ്ങളുടെ പൊതു ജീവിതത്തിലും തൊഴില്‍പരമായ ജീവിതത്തിലും മുന്നേറാന്‍ സാധിക്കുകയും ചെയ്യുന്നു.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ ഭവനമായ രണ്ടാം ഭവനത്തിലാണ് ചന്ദ്രഗ്രഹണ ഫലം സ്വാധീനിക്കുന്നത്. പലപ്പോഴും മികച്ച സാമ്പത്തിക നേട്ടങ്ങള്‍ തേടി വരുന്നൊരു സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കും.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് അവരുടെ രാശിയില്‍ തന്നെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് തീവ്രമായ ഒരു ദിവസമായിരിക്കും. പലപ്പോഴും പല പ്രശ്‌നങ്ങളും ഉയര്‍ന്ന് പൊങ്ങുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമല്ലാത്ത മാറ്റങ്ങളെ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതികരിക്കണം. ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥകള്‍ സൃഷ്ടിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, September 17, 2024, 12:08 [IST]
X
Desktop Bottom Promotion