Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഒക്ടോബര്‍ 1, ശുഭദിനം: നവപഞ്ചമയോഗത്തില് ചന്ദ്രനും ചൊവ്വയും, ഇന്ന് ഭാഗ്യം ഇവര്‍ക്കാണ്
പുതിയൊരു മാസത്തില്‍ പുതിയ പ്രതീക്ഷകളുമായി ഒക്ടോബര്‍ 1, ചൊവ്വാഴ്ച വന്നെത്തിയിരിക്കുകയാണ്. നവരാത്രിയും ദീപാവലിയും അടക്കം വളരെ മംഗളകരമായ, ഭക്തിസാന്ദ്രമായ, ആഘോഷത്തിന്റെ ദിവസങ്ങളാണ് ഒക്ടോബറില്‍ നമ്മെ കാത്തിരിക്കുന്നത്. ജ്യോതിഷപരമായി ഇന്നത്തെ ദിവസത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ, ചതുര്ദശ തിഥിയാണ് ഇന്ന്. ശുക്ലയോഗം, ബ്രഹയോഗം എന്നിങ്ങനെയുള്ള വിശേഷപ്പെട്ട യോഗങ്ങള്‍ ഇന്ന് രൂപ്പെടുന്നു. കൂടാതെ പൂരം നക്ഷത്രമെന്ന മറ്റൊരു ശുഭ സംയോഗം കൂടി ഇന്നത്തെ ദിവസത്തിനുണ്ട്.

ഗ്രഹനില നോക്കിയാല്‍ ചന്ദ്രന് ഇന്ന് ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയിലേക്ക് പ്രവേശിക്കും. കൂടാതെ ചന്ദ്രനും സൂര്യനും പരസ്പരം ഒമ്പതും അഞ്ചും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇന്ന് നവപഞ്ചമയോഗം രൂപപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ഇന്നത്തെ ദിവസം ഒരു ശുഭദിനമാണ്. ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച, ഭാഗ്യം തേടിയെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇന്നത്തെ ഭാഗ്യരാശികള്‍
ഇന്നത്തെ ശുഭയോഗങ്ങള്‍ പ്രധാനമായും അഞ്ച് രാശികള്‍ക്കാണ് പ്രയോജനപ്പെടുക. ഇവര്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ആത്മസംതൃപ്തിയും മനസമാധാനവും കൈവരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ കുറയും. കൂടാതെ ഗ്രഹനിലയിലെ ചൊവ്വയുടെ സ്ഥിതി ഇവര്‍ക്ക് അനുകൂലമാണ്. ഹനുമാന്റെ വിശേഷകൃപയും ഇവരെ തേടിയെത്തും. ഈ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ ദിവസം കൂടുതല്‍ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടും. ദൃഢനിശ്ചയത്തിലൂടെയും ആത്മവിശ്വാസത്തോടെയും ആയിരിക്കും ഇന്ന് ഇവര്‍ കാര്യങ്ങള്‍ ചെയ്യുക. അതുകൊണ്ട് നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ പോലും ഇവര്‍ നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. ഭാവിയെ കുറിച്ച് നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. മഹത്വപൂര്‍ണ്ണമായ ചിന്തകളിലൂടെ വ്യക്തിജീവിതവും പ്രഫഷണല്‍ ജീവിതവും നേട്ടങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥരായവര്‍ക്ക് ആഗ്രഹിച്ച കമ്പനികളില്‍ നിന്നും ജോലി ഓഫറുകള്‍ ലഭിച്ചേക്കും. കരിയറില്‍ ഇത് നേട്ടമാകും. ശമ്പളം വര്‍ധിക്കും. ബിസിനസ് ചെയ്യുന്ന മേടം രാശിക്കാര്‍ക്കും ഈ ദിവസം ഗുണകരമായിരിക്കും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. എല്ലാവരും ഒത്തുകൂടാനുള്ള അവസരമൊരുങ്ങും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഒക്ടോബര്‍ 1 ജീവിതത്തില്‍ പുതിയ വെളിച്ചം കൈവരും. ഹനുമാന് സ്വാമിയുടെ വിശേഷകൃപയിലൂടെ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാനും അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷനേടാനും സാധിക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മെച്ചപ്പെടും. പണം ലഭിക്കുന്നതിനുള്ള പുതിയ വഴികള്‍ മുന്നില്‍ തുറപ്പെടുന്നത് കൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ അവസാനിക്കും. ചിലവ് കഴിഞ്ഞ് പണം മിച്ചം വരുന്ന സ്ഥിതിയുമുണ്ടാകും. പ്രേമബന്ധത്തില്‍ സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കും. ബിസിനസില്‍ നിന്ന് ലാഭം കൈവരും. കര്‍മ്മമണ്ഡലത്തില്‍ ശോഭിക്കും. വാഹനമോ വസ്തുക്കളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളുണ്ടാകും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പ്രത്യേകമായ നേട്ടങ്ങള്‍ ഉണ്ടാകും. ഇന്നത്തെ ദിവസം ഭാഗ്യം ഇവരെ തുണയ്ക്കും. കിട്ടാനുണ്ടായിരുന്ന പണം തിരിച്ചുകിട്ടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെയധികം ലാഭം കൈവരും. ബിസിനസില്‍ പുതിയ ആശയങ്ങളിലൂടെ പണം സമ്പാദിക്കാന്‍ കഴിയും. വീട്ടില്‍ നിന്ന് വളരെ ദൂരെ കഴിയുന്നവര്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്താനുള്ള അവസരമൊരുങ്ങും. പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്താനുള്ള സാധ്യതയുണ്ട്. ഇത് ഭാവിയില്‍ ഗുണകരമാകും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം ഗുണകരമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ഇവര്‍ക്ക് മനശാന്തി കൈവരും. ധര്‍മ്മ-കര്‍മ്മ രംഗങ്ങളില്‍ ആഗ്രഹിച്ച രീതിയിലുള്ള പുരോഗതിയുണ്ടാകും. നിക്ഷേപം നടത്താന്‍ ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. ഏറെക്കാലമായി ചിന്തിച്ചിരുന്ന ഒരു കാര്യം ഇന്ന് പൂര്‍ത്തിയാക്കും. രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം വരും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നേദിവസം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. വീട്ടിലെ പ്രശ്നങ്ങള്‍ അവസാനിക്കും. സഹോദരങ്ങളുമായി നല്ല ബന്ധം തുടരും.
മീനം
ഇന്നത്തെ ദിവസം ശുഭദിനമാകുന്ന മറ്റൊരു രാശി മീനം രാശിയാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ദിവസം മുഴുവന്‍ വീട്ടുകാരുമായി സമയം ചിലവഴിക്കാനുള്ള അവസരം വന്നുചേരും. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കുറച്ച് കഷ്ടപ്പെട്ടാലും ചെയ്യുന്ന കാര്യങ്ങളില്‍ നല്ല ഫലം ലഭിക്കും. ഹാനുമാന് സ്വാമിയുടെ അനുഗ്രഹം ഇവര്‍ക്ക് ഉണ്ടായിരിക്കും. സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. ഇതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസ് അഭിവൃദ്ധിപ്പെടും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം അതിന് അനുകൂലമായ ചില കാര്യങ്ങള്‍ സംഭവിക്കും. വീട്ടുകാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
