Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
തിങ്കളാഴ്ച ദിവസം, അമല യോഗവും മറ്റ് ശുഭ യോഗങ്ങളും; ഇന്നത്തെ ഭാഗ്യരാശികള്‍
ഇന്ന് തിങ്കളാഴ്ച. ഇന്ന് മുഴുവന്‍ ചന്ദ്രന് ചിങ്ങം രാശിയില്‍ സംക്രമണം നടത്തുന്നു. ചന്ദ്രനില്‍ നിന്നും പത്താമത്തെ ഭാവത്തില്‍ വ്യാഴവും സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്ന് വിശേഷപ്പെട്ട അമലയോഗം രൂപപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ ത്രയോദശി തിഥിയും ഇന്നാണ്. സോമപ്രദോഷ വ്രതവും ഇന്നാണ് വരുന്നത്. അമലയോഗവും സോമപ്രദോശ വ്രതവും ഒന്നിച്ച് വരുന്നത് കൊണ്ട് ഇന്ന് ശുഭദിനമാണ്. അമലയോഗം, ശുഭയോഗം, ശുക്ലയോഗം, അതിനൊപ്പം പൂരം നക്ഷത്രം എന്നിവ ഒന്നിച്ച് വരികയാല്‍ വളരെ ശുഭകരവും മഹത്വപൂര്‍ണ്ണവുമായ ദിവസമാണ് ഇന്ന്.

ജ്യോതിഷപ്രകാരം സോമപ്രദോഷ വ്രതത്തിനൊപ്പം ശുഭ യോഗം വരുന്നതിലൂടെ കര്‍ക്കടകം, മകരം അടക്കം അഞ്ച് രാശികള്‍ക്ക് ഇന്നത്തെ ദിവസം വളരെ ശുഭകരമായിരിക്കും. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് നടക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായിരിക്കും. ഇന്നത്തെ ഭാഗ്യരാശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. ഇവര്‍ക്ക് മഹാദേവന്റെ അനുഗ്രഹം ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ കഴിയും. കൂടുതല്‍ സാമ്പത്തികനേട്ടവും ഇന്ന് ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണ ഉള്ളതിനാല്‍ നിക്ഷേപകാര്യങ്ങള്ക്ക് ഇന്ന് അനുകൂലമാണ്. ഉദ്യോഗസ്ഥര്‍ ഇന്ന് സഹപ്രവര്‍ത്തരെ സഹായിക്കാന്‍ തയ്യാറാകും. മാത്രമല്ല സമയത്ത് ജോലികള്‍ ചെയ്തുതീര്‍ക്കുകയും ചെയ്യും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ സാധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഇത് സന്തോഷമുണ്ടാക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സോമപ്രദോഷ വ്രതത്തിന്റെ ഈ ദിവസം നേട്ടമായിരിക്കും. മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനാല്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന കാര്യം അപ്രതീക്ഷിതമായി സാധിക്കും. ഇതിനാല്‍ ദിവസത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം പൂര്‍ണ്ണമനസ്സോടെ, സംതൃപ്തിയോടെ ചെയ്യാനും കഴിയും. ബുദ്ധിപരമായ കാര്യങ്ങളിലൂടെ പണം കയ്യിലെത്തും. അതിനാല്‍ സാമ്പത്തികമായി ലാഭത്തിന്റെ ദിവസമാണ് ഇന്ന്. ഇന്ന് ജീവിതത്തില്‍ നിരവധിയാളുകളെ കണ്ടുമുട്ടാനിടയുണ്ട്. കൂടിക്കാഴ്ചകള്‍ പുതിയ അറിവുകള്‍ നേടാന്‍ സഹായിക്കും. പുതിയ ജോലിക്കായി ഇന്റെര്‍വ്യൂവിന് പോകുന്നവര്‍ക്ക് അനുകൂലമായ റിസള്‍ട്ട് വരും. പരിചിതരായ ആളുകളുടെ സഹായത്തോടെ ചില ജോലികള്‍ പൂര്‍ത്തിയാക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് ശുഭകരമായിരിക്കും. നിക്ഷേപകാര്യങ്ങളില്‍ തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തെളിയും. വാഹനമോ വസ്തുക്കളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പണമുണ്ടാക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തും. മഹാദേവന്റെ അനുഗ്രഹം കൊണ്ട് ഇന്ന് വളരെ നന്നായി ആളുകളുമായി ഇടപെടാനും അവരില്‍ മതിപ്പുണ്ടാക്കാനും സാധിക്കും. കുടുംബജീവിതവും ദാമ്പത്യവും സന്തോഷകരമാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമാണ്. ശത്രുക്കളെ കുറിച്ചും ജീവിതത്തിലെ മറ്റ് പ്രശ്നങ്ങളെ കുറിച്ചുമുള്ള ടെന്ഷനുകളില് നിന്നും മുക്തി ലഭിക്കും. മക്കളുടെ വിവാഹക്കാര്യത്തിലോ വൈവാഹിക ജീവിതത്തോ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കും. കുടുംബത്തില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇന്ന് അത് പരിഹരിക്കപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ഓഫീസ് ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കും. ചെയ്യുന്ന ജോലികളില്‍ മികവ് പുലര്‍ത്തും.
മകരം
മകരം രാശിയില്‍ പിറന്ന ആളുകള്‍ക്ക് സോമ പ്രദോഷ വ്രതത്തിന്റെ ഈ ദിവസം വിശേഷ നേട്ടങ്ങളുടേതാണ്. സുഹൃത്തുക്കള്‍ക്കൊപ്പമോ പ്രിയപ്പെട്ടവര്‍ക്കൊപ്പമോ തീര്‍ത്ഥയാത്രകള്‍ നടത്താനിടയുണ്ട്. മഹാദേവന്റെ കൃപയാല്‍ തിരിച്ചുകിട്ടാനുണ്ടായിരുന്ന പണം തിരിച്ചുകിട്ടും. വീട്ടിലെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാനും അവസരം ലഭിക്കും. ബിസിനസില്‍ പ്രയത്നത്തിലൂടെ ലാഭം കൈവരും. അത് മനസ്സിന് സന്തോഷമേകും. തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് ഇന്ന് ശുഭവാര്‍ത്തകള്‍ ലഭിക്കും. ഇത് മനസ്സിന് വളരെയധികം സന്തോഷമേകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
