Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സര്‍വ്വ ദു:ഖ ദുരിതമകറ്റി ജീവിതത്തില്‍ വഴി തെളിയും ഭാഗ്യ രാശിക്കാര്‍: ഹനുമാന് സ്വാമി ഇവര്‍ക്കൊപ്പം
ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യം തിളങ്ങി നില്ക്കുന്നു. ജീവിതം തന്നെ മാറ്റിയെഴുതുന്ന തരത്തിലേക്കായിരിക്കും കാര്യങ്ങള്‍ മാറി മറിയുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. മാത്രമല്ല ഹനുമാന് സ്വാമിയുടെ അനുഗ്രഹവും നിങ്ങള്‍ക്കുണ്ടാവുന്നു. ചന്ദ്രന് വൃശ്ചികം രാശിയില്‍ ആയിരിക്കും ഇന്നത്തെ ദിവസം. വേദജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം കൃഷ്ണ പ്രതിപാദ തിഥിയാണ്. മാത്രമല്ല വിശാഖം നക്ഷത്രവും,
ഈ ദിനത്തിനെ വജ്രംഗബലി ദിനമായാണ് കണക്കാക്കുന്നത്. ഇന്ന്, ചില രാശിക്കാര്‍ക്ക് വളരെ നല്ല സമയമായിരിക്കും എന്നതാണ് സത്യം. മാത്രമല്ല 12 രാശിക്കാരേയും ഗുണാനുഭവങ്ങള്‍ ബാധിക്കുന്നു. മറ്റ് രാശിക്കാര്‍ക്ക് ഇന്ന് ചെറുതും വലുതുമായ വിവിധ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഇന്ന് ഏത് രാശിക്കാര്‍ക്ക് നല്ല സമയമാണെന്നും ആരാണ് ശ്രദ്ധിക്കേണ്ടതെന്നും വിശദമായി നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം നിമിത്തം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കൂടാതെ മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനം, സ്വത്ത്, വാഹന സുഖം എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ക്ക് പല വിധത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ഇന്നത്തെ ദിവസത്തെ ആകെ തുകയായിരിക്കും. പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നു. കൂടാതെ മാനസികാരോഗ്യവും മികച്ച് നില്ക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. മാനസിക പിരിമുറുക്കം കുറയും. സ്വത്ത് സംബന്ധമായ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അതിന് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സമയമാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഫലദായകമായ ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ ജോലികളിലും വിജയം ഇവരെ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സനാധാനവും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ കടം കൊടുക്കുന്നത് വളരെ പെട്ടെന്ന് തന്നെ തിരിച്ച് കിട്ടുന്നു. ബാക്കി വെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ച നല്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ പോലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിക്കാര്‍ക്ക് അത്ഭുതപ്പെടുത്തുന്ന ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ബിസിനസ്സില്‍ വിവേകത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ ഗുണപരമായി മാറുന്നു. കൂടാതെ നിങ്ങളില്‍ പ്രശസ്തിയും തേടി എത്തുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പങ്കാളിയുമായി ആഴത്തിലുള്ള ധാരണ വളര്‍ത്തിയെടുക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനു സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
