Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ബുധാദിത്യ രാജയോഗം: 24 മണിക്കൂറില്‍ കൈയ്യിലെത്തും ആഗ്രഹിക്കുന്ന ധനം, 5 രാശി ഭാഗ്യക്കൊടുമുടിയില്
Lucky Zodiac Signs Today: ഇന്നത്തെ രാശിഫലത്തിന്റെ അടിസ്ഥാനത്തില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ബുധാദിത്യ രാജയോഗം കൂടി രൂപം കൊള്ളുന്നതോടെ ഫലങ്ങള്‍ ഇരട്ടിയാവുന്നു. ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. ശുക്രന്റെ സ്ഥാനം ശക്തിപ്പെടുന്നതിന്റെ ഫലമായി ഗുണഫലങ്ങളും ഇരട്ടിയാവുന്നു.
മേടം ഉള്‍പ്പടെയുള്ള 5 രാശിക്കാരിലാണ് ബുധാദിത്യ രാജയോഗം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ കരിയറിലും സമ്പത്തിലും ധനത്തിലും എല്ലാം മാറ്റങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗഫലം ലഭിക്കുന്നത്, ആര്‍ക്കൊക്കെയാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യഫലങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടിയാവുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പണം പല കോണില്‍ നിന്നും നിങ്ങളെ കൈകളില്‍ വന്നു ചേരുന്നു. കൂടാതെ സുഹൃത്തുക്കളും നിങ്ങളെ സാമ്പത്തികമായി വളരെയധികം സഹായിക്കുന്നു. ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നതെല്ലാം നടത്തിയെടുക്കുന്നതിന് സാധിക്കും. വിദേശത്ത് പോവുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വഴി അത് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെത്തുന്നതിനുള്ള ആദ്യപടിയാണ് ഇന്നത്തെ ദിവസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. നിരവധി അവസരങ്ങള്‍ ജോലിയില്‍ ഉണ്ടാവുന്നു. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ വരുമാനം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വതന്ത്രമായി ജോലി ചെയ്ത് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ പിന്തുണയും നിങ്ങളുടെ ഓരോ കാര്യത്തിലും ഉണ്ടാവുന്നു. സഹോദരന്റെ ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് വെള്ളിയാഴ്ച ദിനമായ ഇന്ന് പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഓരോ മിനിറ്റിലും കൂടെയുണ്ടാവുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പ്രതിഫലിക്കുന്നു. ഗുരുവിന്റെ വാക്കുകള്‍ ശിരസ്സാവഹിക്കുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മത്സപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ലൊരു തുടക്കമായിരിക്കും കാത്തിരിക്കുന്നത്. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കലാരംഗത്ത് നിങ്ങള്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടെയുണ്ടാവും. കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം നല്കുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ കരസ്ഥമാക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കുട്ടികളുടെ ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.
കുംഭം
സാമ്പത്തിക കാര്യങ്ങളില്‍ കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ ധനം തിരിച്ച് കിട്ടും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായി ഇന്നത്തെ ദിവസം കുറിയ്ക്കപ്പെടുന്നു. ശത്രുക്കളുടെ ശക്തിയെല്ലാം ചോര്‍ന്ന് പോവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. പല കോണില്‍ നിന്നും നിങ്ങളെ തേടി അവസരങ്ങള്‍ എത്തുന്നു. ഓഹരിവിപണയിലെ നിക്ഷേപം മികച്ച സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തും. സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസത്തെ ഫലം എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications