Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രേവതി നക്ഷത്രത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: സന്തോഷവും സമ്പത്തും ഇരട്ടിക്കും രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന യോഗമാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഐശ്വര്യവും തേടി എത്തുന്നു. രേവതി നക്ഷത്രത്തിലാണ് ഇന്ന് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നതിനും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും സഹായിക്കും എന്നാണ് പറയുന്നത്. ഇന്നത്തെ ദിവസം പല വിധത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇന്നത്തെ ദിവസത്തെ ഭാഗ്യരാശിക്കാരെക്കുറിച്ച് നോക്കുകയാണെങ്കില്‍ നിങ്ങളുടെ ഇന്നത്തെ ദിവസം ഏതൊക്കെ തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കാരണം അത്രയധികം ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം തന്നെ. രേവതി നക്ഷത്രത്തിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

രേവതിയിലെ സര്‍വാര്‍ത്ത സിദ്ധി യോഗം എന്താണ്?
രേവതി നക്ഷത്രത്തിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം എന്താണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കുന്നതാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. പലപ്പോഴും ചന്ദ്രന് രേവതി നക്ഷത്രത്തില്‍ ആയിരിക്കുമ്പോഴാണ് ഇന്നത്തെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ നല്ല സമയത്തിന് തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൃദ്ധിയും, സമ്പത്തും ധാരാളം തേടി എത്തുന്നു എന്നതാണ് സത്യം. ഇന്നത്തെ ചില ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ വിജയകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് ഇന്ന്. വളര്‍ച്ചയും അംഗീകാരവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ നിരവധി അവസരങ്ങളോടൊപ്പം അംഗീകാരവും നിങ്ങളേ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പല കോണില്‍ നിന്നും സമ്പത്തും സന്തോഷവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലെത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അക്കാദമിക് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് പോവുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം മൂലം സംഭവിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ദീര്‍ഘയാത്ര നടത്തുന്നതിലൂടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലമായി വ്യക്തിപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ അവസാനിക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications