Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
2025 ജനുവരി 1: 5 രാശിക്കാരില്‍ വലിയ മാറ്റത്തിന് തുടക്കമാവും, നിങ്ങളുടെ രാശി ഏത്?
പുതുവര്‍ഷത്തിന് തുടക്കം കുറിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി. ഈ സമയം നിങ്ങളുടെ ജീവിതം എപ്രകാരം മാറുന്നു, എന്തൊക്കെ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതെല്ലാം അറിഞ്ഞിരിക്കാം. അതിലുപരി പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം നടത്തുന്ന തയ്യാറെടുപ്പുകളും പ്രധാനമാണ്. ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരിക്കുന്ന ഭാഗ്യ നിര്‍ഭാഗ്യം തന്നെയാണ് പ്രധാനപ്പെട്ടത്. ജനുവരി 1-ലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് മാറി മറിയാന്‍ പോവുന്നത് എന്നതാണ്.
ജനുവരി 1 പുതിയ തുടക്കങ്ങളുടെ ഒരു ദിവസം മാത്രമായി നമുക്ക് കണക്കാക്കാന്‍ സാധിക്കുകയില്ല. ചില രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു സമയം കൂടിയാണ്. പ്രതീക്ഷകളും അവസരങ്ങളും ധാരാളം ഇവരെ തേടി എത്തുന്നു. സാമ്പത്തിക നേട്ടവും, ബന്ധങ്ങളിലെ മാറ്റവും, കരിയറിലെ ഉയര്‍ച്ചയും എല്ലാം ജനുവരി 1-ലേക്ക് കുറിക്കപ്പെട്ട ചിലരുണ്ട്. ഈ 5 രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജനുവരി 1 എപ്പോഴും വിജയവും പുരോഗതിയും നല്‍കുന്നതാണ്. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ പുരോഗതിയും നേട്ടവും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും കാത്തിരിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള അത്യുത്തമ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വര്‍ഷങ്ങളായി നിലനിന്നിരുന്ന പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഇവര്‍ക്ക് സാമ്പത്തിക സ്ഥിരതയും കൈവരിക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നേട്ടവും സന്തോഷവും കരസ്ഥമാക്കാന്‍ സാധിക്കും. ജനുവരി 1- ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തത്തിലാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മാറി മറിയുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ദിവസം ദാമ്പത്യ ജീവിതം വളരെയധികം ശക്തിപ്പെടുത്തുന്ന തലത്തിലേക്ക് മാറും. സാമ്പത്തിക സ്ഥിയില്‍ പ്രതീക്ഷിക്കാതെ പല കോണില്‍ നിന്നും പണം ലഭിക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാവും. ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരമായി അലട്ടിയിരുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും തിരിച്ച് പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവരില്‍ അവരുടെ ജീവിതം തന്നെ മാറി മറിയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നത് നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക്, ജനുവരി 1 പുതിയ അവസരങ്ങളുടെയും വിജയത്തിന്റെയും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങളിലേക്കും നിങ്ങള്‍ എത്തുന്നു. ജോലിയില്‍ പുരോഗതിയിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ നിങ്ങളുടെ അധ്വാനത്തിന്റെ ഫലം തേടി എത്തും. ധനലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ശക്തമായ മാറ്റങ്ങള്‍ക്ക് സാധ്യത. പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ദിവസം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്വര്‍ണവും പണവും പോലുള്ള വിലപിടിച്ച വസ്തുക്കള്‍ സ്വന്തമാക്കുന്നതിനും സമ്മാനമായി ലഭിക്കുന്നതിനും യോഗം കാണുന്നു. പലപ്പോഴും സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ഏത് കാര്യത്തിലും വിജയം നിങ്ങളുടെ കൈപ്പിടിയില്‍ എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ഒരു ദിവസമാണ് ജനുവരി 1.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications