Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
അലയടിച്ചെത്തും ഭാഗ്യം, ഈ 5 രാശിക്ക് അടുത്ത 7 നാള് ജീവിതത്തില്‍ സന്തോഷം
മെയ് മാസത്തിലെ നാലാമത്തെ ആഴ്ച ആരംഭിക്കുന്നത് ശുക്രന്റെ സംക്രമത്തോടെയാണ്. ശുക്രന് ഈ ആഴ്ച ഇടവത്തില്‍ സംക്രമിക്കുകയും മാളവ്യ രാജയോഗത്തിന് രൂപം നല്‍കുകയും ചെയ്യും. ഈ രാജയോഗത്തിന്റെ സ്വാധീനം കാരണം മേടം ഉള്‍പ്പെടെ 5 രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ച ഫലങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വിജയവും സ്ഥാനക്കയറ്റവും ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ഈ ആഴ്ച ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കടന്നുവരും. വരുന്ന ആഴ്ച മെയ് 19 മുതല്‍ 25 വരെ ഭാഗ്യം കൈവരുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷവും ഭാഗ്യവും നല്കുന്ന ആഴ്ചയാണ് ഇത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടും. ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ് തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും ഈ ആഴ്ച നിങ്ങള്‍ക്ക് സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. രാഷ്ട്രീയവുമായി ബന്ധമുള്ള മേടം രാശിക്കാര്‍ക്ക് എന്തെങ്കിലും വലിയ സ്ഥാനമോ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ആഗ്രഹിച്ച വിജയം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം വര്‍ദ്ധിക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടിയേക്കാം. ഈ രാശിയിലെ ബിസിനസ്സുകാര്‍ക്ക് ബിസിനസ്സില്‍ ആഗ്രഹിച്ച വിജയവും ലാഭവും ലഭിക്കും. നിങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ലഭിച്ചേക്കാം. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിങ്ങള്‍ക്ക് യാത്ര പോകാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. കുറച്ചു നാളുകളായി നിങ്ങള്‍ കാത്തിരുന്ന ഭാഗ്യം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നു. ജോലിസ്ഥലത്ത് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. കുടുംബത്തിലും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. പൂര്‍വ്വിക സ്വത്ത് കൈവരും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഉടന്‍ പരിഹരിക്കപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക്, ഈ ആഴ്ച കരിയര്‍ ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ വളരെ അനുകൂലവും ഫലപ്രദവുമായിരിക്കും. ആഴ്ച പുരോഗമിക്കുമ്പോള്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു ദീര്‍ഘദൂര യാത്ര നടത്തേണ്ടി വന്നേക്കാം. ഈ യാത്ര നിങ്ങള്‍ക്ക് സന്തോഷകരവും പ്രയോജനകരവുമാണെന്ന് തെളിയും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.
മകരം
ഈ ആഴ്ച മകരം രാശിക്കാര്‍ക്ക് ആഗ്രഹിച്ച വിജയം കൈവരാന്‍ പോകുന്നു. ഈ ആഴ്ച, നിങ്ങള്‍ ആസൂത്രണം ചെയ്ത എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ കരിയറിനും ബിസിനസ്സിനും വേണ്ടി നിങ്ങള്‍ എന്ത് പ്ലാന്‍ തയ്യാറാക്കിയാലും അത് വിജയം കാണും. ഈ ആഴ്ച നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും നിറവേറ്റാനാകും. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച വലിയ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications