Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
മുപ്പത് വയസ്സ് കഴിഞ്ഞാല്‍ തലവര മാറുന്ന രാശിക്കാര്‍; ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്ക് കുതിക്കുന്നവര്‍
ഭാഗ്യരാശികള്‍ , ഭാഗ്യം ചെയ്തവര്‍ എന്നതെല്ലാം പലപ്പോഴും ജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്ന വാക്കുകളാണ്. കരിയറിലും പ്രണയത്തിലും ദാമ്പത്യത്തിലും വിദ്യാഭ്യാസത്തിലും കുട്ടികളുടെ കാര്യം അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്ന ആളുകളെയാണ് സാധാരണ ഭാഗ്യമുള്ളവര്‍ എന്ന് പറയാറ്.

നേരത്തെ നിശ്ചയിക്കപ്പെടുന്ന വിധി
എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില രാശികളില് ജനിച്ചവരും ചില നക്ഷത്രങ്ങളില്‍ ജനിച്ചവരും ഭാഗ്യമുള്ളവരായി കണക്കാക്കപ്പൈടുന്നു. അവര്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരമാവധി ദൈവാനുഗ്രഹവും അനുകൂല ഗ്രഹസ്ഥിതിയുമുണ്ടാകും. എല്ലാ രാശികള്‍ക്കും അധിപനായി ഒരു ഗ്രഹമുണ്ടാകും. പല ഭാവങ്ങളിലും നക്ഷത്രങ്ങളിലും നക്ഷത്ര സമൂഹത്തിലുമൊക്കെ ആ ഗ്രഹങ്ങളും മറ്റ് ഗ്രഹങ്ങളും വരുന്നതിനനുസരിച്ചാണ് ഓരോരുത്തരുടെയും ഭാഗ്യവും രാജയോഗങ്ങളുമെല്ലാം തീരുമാനിക്കപ്പെടുന്നത്.
ഭൂമിയില്‍ ഒരു ജീവന് വന്ന് പിറക്കുമ്പോള്‍ തന്നെ പിന്നീടുള്ള ജീവിതവും ഭാവിയുമെല്ലാം തീരുമാനിക്കപ്പെടുന്നുവെന്നാണ് ജ്യോതിഷശാസ്ത്രം വിശ്വസിക്കുന്നത്. ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളുടെയും വിധി നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അവര്‍ ജീവിതത്തില്‍ ഓരോ സമയങ്ങളിലായി അനുഭവിക്കുന്ന സന്തോഷവും സങ്കടവും സമ്പന്നതയും ദാരിദ്ര്യവുമെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. പക്ഷേ നമ്മള് ഇതൊന്നും അറിയാതെയാണ് ജീവിക്കുന്നത്. ഗ്രഹസ്ഥാനങ്ങളും ജാതകവും നോക്കി ഭാവിയെ കുറിച്ചറിയാന്‍ സഹായിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഷം.
ഭാഗ്യകാലം എങ്ങനെ കണ്ടെത്തും
ഏത് പ്രായത്തിലാണ് അല്ലെങ്കില്‍ ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണ് നമുക്ക് ഭാഗ്യവും സന്തോഷവും കൈവരികയെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും.ആര്‍ക്കും അത് പ്രവചിക്കാന്‍ അത്ര എളുപ്പമല്ല. പക്ഷേ ജ്യോതിഷത്തിന് അത് സാധിക്കും. മനുഷ്യജീവിതം 12 രാശികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുനീങ്ങുന്നത്. ഇതില്‍ ഓരോ രാശികളില് ജനിച്ച ആളുകള്‍ക്കും ജീവിതത്തില്‍ നല്ലകാലം തുടങ്ങുക എപ്പോഴാണെന്ന് പ്രവചിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും.
മുപ്പത് വയസ്സിന് ശേഷം ജീവിതത്തില്‍ ഭാഗ്യകാലം അനുഭവിക്കാന്‍ യോഗമുള്ള, ജീവിതത്തില്‍ വിജയം തേടിയെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.
കര്‍ക്കടകം
പതിനാറാം വയസ്സില്‍ ജീവിത വിജയം നേടാന്‍ കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 29-32 വയസ്സിനിടയിലാണ് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം വന്നെത്തുക. പതിനാറാം വയസ്സില്‍ ഇവര്‍ക്ക് പ്രശസ്തിയും വിജയവും നല്ല സുഹൃത്തുക്കളുമെല്ലാം ലഭിക്കാനുള്ള യോഗമുണ്ട്. എങ്കിസും ഈ അനുകൂല സമയത്തെ ഉപയോഗപ്പെടുത്താനും സാധ്യതകള്‍ തിരിച്ചറിയാനും പലര്‍ക്കും സാധിച്ചെന്ന് വരില്ല. എന്നാല്‍ 29 വയസ്സ് കഴിയുന്നതോടെ എല്ലാ ജീവിത മണ്ഡലങ്ങളിലും വിജയിക്കാന്‍ ഇവര്‍ക്കാകും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടാകും. മുപ്പതുവയസ്സോടെ ഇവര്‍ക്ക് ഒരുപാട് പണം സമ്പാദിക്കാന്‍ കഴിയും.
ചിങ്ങം
ജ്യോതിഷം അനുസരിച്ച് ചിങ്ങം രാശിക്കാര്‍ക്ക് മുപ്പത് വയസ്സിന് ശേഷമാണ് വിജയം അനുഭവപ്പെടുക. 28 വയസ്സിന് ശേഷമായിരിക്കും ഇവര്‍ക്ക് വിജയിക്കാനുള്ള അവസരങ്ങളും നല്ല കാലവും വന്നെത്തുക.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും 30 വയസ്സിന് ശേഷമാണ് ജീവിതത്തിലെ ഭാഗ്യകാലം. കന്നി രാശിയില്‍ ജനിച്ച ആളുകള്‍ പൊതുവേ ബിസിനസുരകാരും സത്യസന്ധരും കഠിനാധ്വാനികളും ആയിരിക്കും. മുപ്പത് വയസ്സിന് ശേഷം ഇവരുടെ സമ്പത്ത് കണക്കില്ലാതെ വര്‍ധിക്കും. ഈ പ്രായത്തിന് ശേഷം ഇവര്‍ക്ക് കുടുംബസ്വത്തും കൈവരും. ശനിയുടെയും ബുധന്റെയും പ്രത്യേക അനുഗ്രഹം ഇവര്‍ക്ക് ജീവിതത്തിലുണ്ടാകും.
കുംഭം
മുപ്പത് വയസ്സിന് ശേഷം ജീവിതസൗഭാഗ്യങ്ങള്‍ നേടുന്ന അടുത്ത രാശി കുംഭമാണ്. മുപ്പത് വയസ്സിന് ശേഷം ഇവര്‍ കരിയറിലും ബിസിനസിലും പുരോഗതിയും വിജയവും നേടും. പണം സൂക്ഷിച്ചുചിലവഴിക്കുന്നതില് മിടുക്കരാണ് ഈ രാശിക്കാര്‍. വിജയം നേടാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്ക് ഉണ്ടായിരിക്കും. പല കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ കഴിവുള്ളവര്‍ കൂടിയാണ് ഇവര്‍. പങ്കാളിയെ ജീവന് തുല്യം സ്നേഹിക്കുന്ന ആളുകള്‍ കൂടിയാണ് കുംഭം രാശിയില്‍ ജനിച്ചവര്‍.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ 16 വയസ്സിന് ശേഷം ജീവിതത്തില്‍ ഭാഗ്യം നേടാന്‍ യോഗമുള്ളവര്‍ ആണ്. പക്ഷേ ഇവരുടെ ഭാഗ്യകാലം 28-55 വയസ്സിനിടയിലാണ്. ഈ കാലയളവില്‍ ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയമുണ്ടാക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications