Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2025-ല്‍ ഇവരെ പോലെ യോഗം വേറെ ആര്‍ക്കുമില്ല, ഭാഗ്യത്തിന്റെ തലപ്പത്ത് 5 രാശി, സൗഭാഗ്യം ഒരേയൊരു രാശിക്ക്
വേദ ജ്യോതിഷം അനുസരിച്ച് 2025 ഒരു സാധാരണ വര്‍ഷമല്ല, പ്രത്യേകിച്ച് ചില രാശികള്‍ക്ക്. നിരവധി പ്രധാനപ്പെട്ട രാശിമാറ്റങ്ങള്‍ നടക്കുന്നത് കൊണ്ട് അപ്രതീക്ഷിതമായ വഴിത്തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുകയാണ്. ശനിയുടെ മാറ്റം, വ്യാഴത്തിന്റെ മാറ്റം, ചൊവ്വയുടെ മാറ്റം അങ്ങനെ വളരെ നിര്‍ണ്ണായകമായ രാശിമാറ്റങ്ങള്‍ ആളുകളുടെ ജീവിതത്തിന്റെ പല മേഖലകളെയും വന്നുതൊടും. ചില ഗ്രഹഗസ്ഥാനങ്ങള്, ചിലയാളുകളുടെ ജീവിതത്തില്‍ കരിയറിലെ നേട്ടമായും പ്രണയസാഫല്യമായും ജീവിതം തന്നെ മാറുന്ന മാറ്റങ്ങളായും പ്രതിഫലിക്കും.

ജ്യോതിഷം പറയുന്നത് 2025 അഭിലാഷങ്ങളുടെയും പ്രണയത്തിന്റെയും ധൈര്യത്തിന്റെയും വര്‍ഷമാണെന്നാണ്. ചില രാശികളില് ജനിച്ചവര്‍ക്ക് 2025 സമാനതകളില്ലാത്ത ഭാഗ്യം നല്‍കും. സുപ്രധാന ഗ്രഹമാറ്റങ്ങളിലൂടെ അവര്‍ക്ക് ആത്മീയമായ വളര്‍ച്ചയും വ്യക്തിബന്ധങ്ങളും സാമ്പത്തികനേട്ടങ്ങളും ഉദ്യോഗരംഗത്ത് ഉയര്‍ച്ചയും ഉണ്ടാകും.
2025-ല്‍ ഏറ്റവും ഭാഗ്യം നേടാന്‍ പോകുന്ന അഞ്ച് രാശികള്‍ ഏതെല്ലാമാണെന്നും അതില്‍ തന്നെ ഏറ്റവും വലി മാറ്റത്തിന് വിധേയമാകുന്ന രാശി ഏതാണെന്നും നോക്കാം.
മേടം
2025ല്‍ മേടം രാശിക്കാര്‍ കൂടുതല്‍ സമയവും കരിയര്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ രാശിയുടെ അധിപതിയായ ചൊവ്വയുടെ സ്വാധീനം ജീവിതത്തില്‍ കൂടുതലായി അനുഭവപ്പെടുന്നത് കൊണ്ട് മേടം രാശിക്കാര്‍ക്ക് വളരെ ഗുണകരമായ സമയമാണിത്. കരിയറില്‍ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിക്കും. വ്യക്തിബന്ധങ്ങള്‍ ദൃഢമാകും. പ്രണയബന്ധം ഉണ്ടാകാനും സാധ്യതയുണ്ട്.
ഇടവം
2025-ല്‍ ഇടവം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഐശ്വര്യകരവും സാമ്പത്തികസ്ഥിരതയുള്ളതുമായ വര്‍ഷമാകും. സമ്പത്ത്, ധനം എനനിവയെ സ്വാധീനിക്കുന്ന വ്യാഴം, ബുധന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ഈ രാശിക്ക് അനുകൂലമാകും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തികതനേട്ടങ്ങളും ലാഭങ്ങളും ജീവിതത്തിലുണ്ടാകും. വ്യക്തിബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകാതെ തന്നെ എല്ലാ സാധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കും. വളരെ താഴ്മയോടെയും വിനയത്തോടെയും ആളുകളോട് ഇടപെടും. ബന്ധങ്ങളില്‍ ആഗ്രഹങ്ങള്‍ നിറവേറാന്‍ ചൊവ്വയുടെ സഹായമുണ്ടാകും.
ചിങ്ങം
2025-ല്‍, ചിങ്ങം രാശിക്കാര്‍ക്ക് വ്യക്തിജീവിതത്തിലും ഉദ്യോഗകാര്യങ്ങളിലും വിജയം കൈവരുന്ന വര്‍ഷമാണ്. ഇവരുടെ സ്വതസിദ്ധമായ സൗമ്യപ്രകൃതം നേട്ടമാകും. വ്യാഴത്തിന്റെയും ചൊവ്വയുടെയും സ്വാധീനം കൊണ്ട് അപാരമായ നേതൃഗുണങ്ങള്‍ പ്രകടമാക്കും. ഇവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ അംഗീകരിക്കപ്പെടും. ചിങ്ങം രാശിക്കാരുടെ പ്രണയാഭിലാഷങ്ങള്‍ പൂവണിയുന്ന വര്‍ഷം കൂടിയാകും 2025. വളരെ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും.
ധനു
വ്യാഴത്തിന്റെ സ്വാധീനം കൊണ്ട് 2025ല്‍ ധനു രാശിക്കാര്‍ക്ക് ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കരിയറിലും വ്യക്തിജീവിതത്തിലും ഇവര്‍ ലക്ഷ്യങ്ങള്‍ സ്വന്തമാക്കും. സ്വയം വിലയിരുത്താനും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കാനും ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും സാധിക്കും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്ത് പോകാന്‍ യോഗമുണ്ടാകും. അത്മീയകാര്യങ്ങളില്‍ വളര്‍ച്ചയുണ്ടാകും. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറാകും.
വൃശ്ചികം
2025ല്‍ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുന്ന, ലക്ഷ്യത്തിലെത്തുന്ന, വലിയ വളര്‍ച്ച നേടുന്ന രാശി വൃശ്ചികമാണ്. പ്ലൂട്ടോയുടെ സ്ഥാനത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റം കൊണ്ട് മുമ്പ് ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെ മറികടക്കാനും യഥാര്ത്ഥശക്തിയും കഴിവുകളും തിരിച്ചറിയാനും ഇവര്‍ക്ക് കഴിയും. ഏപ്രിലില്‍ ചൊവ്വ നേര്‍ഗതിയില്‍ എത്തുന്നതും ചൊവ്വയുടെ സ്ഥാനവും ഇവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും വൃശ്ചികം രാശിക്കാര്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന വര്‍ഷമാണ് 2025. ഉള്‍പ്രേരണകളും തിരിച്ചടികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കഴിവും അസാധ്യമെന്ന് കരുതിയ പലതും നേടാന്‍ ഇവരെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications