Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഒരായുസ്സിന്റെ പ്രയത്നം തിരിച്ചറിയപ്പെടുന്ന വര്‍ഷം, 2025-ല്‍ സാമ്പത്തികക്കുതിപ്പ് നടത്തുന്നവര്‍
ചില വര്‍ഷങ്ങള്‍ ചിലയാളുകള്‍ക്ക് വളരെ നല്ലതായിരിക്കും. ചിലര്‍ക്ക് വളരെ മോശവും. 2025 തങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകും. വേദ ജ്യോതിഷത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ നടക്കുന്ന വര്‍ഷമായാണ് 2025നെ അടയാളപ്പെടുത്തുന്നത്. ഈ ഗ്രഹമാറ്റങ്ങളിലൂടെ അപ്രതീക്ഷിതമായ പല നേട്ടങ്ങളും കോട്ടങ്ങളും അടുത്ത വര്‍ഷം പലരുടെയും ജീവിതത്തില്‍ ഉണ്ടാകും. ശനി, വ്യാഴം, ബുധന്‍, ചൊവ്വ, സൂര്യന്, രാഹു അടക്കം നിരവധി പ്രമുഖ ഗ്രഹങ്ങള്‍ അടുത്ത വര്‍ഷം രാശിമാറ്റം നടത്തുന്നു. അതോടൊപ്പം ഗ്രഹങ്ങളുടെ നക്ഷത്രത്തിലും മാറ്റം വരുന്നു. ഇക്കാരണങ്ങളാല്‍ 2025യില്‍ വളരെ നല്ല ഫലങ്ങള്‍ പലരെയും കാത്തിരിക്കുന്നുണ്ട്.

പൊതുവെ നോക്കുകയാണെങ്കില്‍ 2025ല്‍ ഭാഗ്യം വന്നെത്തുന്നത് ഏതെല്ലാം രാശികള്‍ക്കാണ് എന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചയാളുകള്ക്ക് 2025 വളരെ മികച്ച വര്‍ഷമായിരിക്കും. ഇവരുടെ ഓരോ പ്രവൃത്തികള്‍ക്കും അധ്വാനത്തിനും ഈശ്വരന് അറിഞ്ഞ് ഫലം നല്കുന്ന കാലമായിരിക്കും ഇത്. ഈ കാലയളവില്‍ ഇവരുടെ ആത്മവിശ്വാസം ഉയരും. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഉത്സാഹം വര്‍ധിക്കും. 2024ലെ പോലെ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അടുത്ത വര്‍ഷം ഇവരെ അലട്ടുകയില്ല. മാത്രമല്ല, സാമ്പത്തിക ലാഭവും ഇവരെ തേടിയെത്തും. ബിസിനസ് ചെയ്യുന്നവര്‍ക്കും അടുത്ത വര്‍ഷം വളരെ ഗുണകരമാണ്. ദാമ്പത്യജീവിതം സന്തോഷകരമായിത്തീരുകയും ചെയ്യും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 സന്തോഷങ്ങളുടെ വര്‍ഷമാണ്. ഇവരുടെ അധ്വാനങ്ങളൊന്നും അടുത്ത വര്‍ഷം വെറുതെയാകില്ല. ജീവിതത്തില്‍ ആഗ്രഹിച്ച പലതും നേടിയെടുക്കാനും അപൂര്ണമാക്കിയവ പൂര്‍ത്തിയാക്കാനും സാധിക്കും. വര്‍ഷം മുഴുവന്‍ ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാകും. കോടതിസംബന്ധ വിഷയങ്ങളില്‍ അനുകൂലമായ വിധി ഇവര്‍ക്കുണ്ടാകും. എല്ലാ കാര്യങ്ങളിലും ഭാഗ്യം ഇവരുടെ പക്ഷത്തായിരിക്കും. ഈ കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 ശുഭഫലദായകമായിരിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടങ്ങളും ലഭിക്കും. ഇവരുടെ സാമ്പത്തികസ്ഥിതി കുത്തനെ ഉയരും. ചിലവുകള്‍ കുറയും. കുടുംബത്തിന്റെ പൂര്‍ണ്ണസഹകരണം ജീവിതത്തില്‍ അനുഭവവേദ്യമാകും. സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ ഏറ്റവും ഉന്നതിയിലെത്താന്‍ സാധിക്കും. ഇത് മാനസികമായ സന്തോഷം നല്‍കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് 2025 ജീവിതത്തില്‍ വലിയ മാറ്റങ്ങളുടെ സമയമായിരിക്കും. ആരോഗ്യം വീണ്ടെടുക്കാന്‍ ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ക്ക് സാധിക്കും. 2024ല്‍ ഇവരെ അലട്ടിയിരുന്ന പല ആരോഗ്യപ്രശ്നങ്ങളും 2025ല്‍ അപ്രത്യക്ഷമാകും. മാര്‍ച്ച് മാസത്തിന് ശേഷം ഇവരുടെ ജീവിതത്തില്‍ ചില വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് പോകാനുള്ള അവസരങ്ങള്‍ വന്നെത്തും. മാനസികാരോഗ്യം മെച്ചപ്പെടും. പൂര്‍ത്തിയാക്കാതിരുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. ഈ വര്‍ഷം കുംഭം രാശിക്കാര്‍ക്ക് ഭാഗ്യങ്ങളുടെ വര്‍ഷമായിരിക്കും.
മീനം
മീനം രാശിയില്‍ ജനിച്ചയാളുകള്ക്ക് 2025 വളരെ നല്ല വര്‍ഷമായിരിക്കും. ഇവരുടെ അധ്വാനത്തിന് അര്‍ഹിക്കുന്ന പ്രാധാന്യവും ഫലങ്ങളും ലഭിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധന ഈ കാലയളവില്‍ ഉണ്ടാകും. വിദേശയാത്രായോഗം കൈവരും. കുടുംബത്തിന്റെ സഹകരണവും സ്നേഹവും ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കും. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലിസ്ഥലത്ത് ഇവര്‍ കൂടുതലായി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











