ജീവിതത്തില്‍ ഭാഗ്യം വന്നെത്തുന്ന സമയങ്ങള്‍, ഈ സമയങ്ങളില്‍ വിചാരിക്കുന്നതെന്തും നടക്കും

ജീവിതത്തില്‍ ഭാഗ്യത്തിന് വലിയ വില കല്‍പ്പിക്കുന്നവരാണ് മനുഷ്യര്‍. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ പോലും ഭാഗ്യത്തിന്റെ കരുത്തില്‍ സാധ്യമാകും. ജീവിതത്തില്‍ അപ്രതീക്ഷിതമായ ശുഭകാര്യങ്ങള്‍ സംഭവിക്കുമ്പോഴും ആഗ്രഹിച്ചത് പോലെ ജീവിതം മുന്നോട്ടുപോകുമ്പോഴും വലിയ ആപത്തുകളില്‍ നിന്നും ജീവിത പ്രതിസന്ധികളില്‍ നിന്ന് അവിശ്വസിനീയമായ രീതിയില്‍ പുറത്തുകടക്കുമ്പോഴും ആ രണ്ടക്ഷരമാണ് വായില്‍ വരിക, ഭാഗ്യം!

astrology
Photo Credit: AI Generated

ഭാഗ്യം ഒരു വ്യക്തിക്ക് വെറുതെ ലഭിക്കുന്നതല്ലെന്ന് ജ്യോതിഷം കരുതുന്നു. അവരുടെ ഗ്രഹനിലയ്ക്ക് അതില്‍ വലിയ പങ്കുണ്ട്. അനുകൂലസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹങ്ങളുടെ കൃപയാണ് ഭാഗ്യം കൊണ്ടുവരുന്നത്. ചിലപ്പോള്‍ ഭാഗ്യം സൗഭാഗ്യമാകുന്ന അപൂര്‍വ്വ അവസരങ്ങളും ജീവിതത്തിലുണ്ടാകും. ജീവിതത്തില്‍ ഭാഗ്യമേകുന്ന ഗ്രഹ നിലകളെ കുറിച്ചും സംയോഗങ്ങളെ കുറിച്ചും അറിയാം.

ശുക്ര-സൂര്യ സംയോഗം

ശുക്രനും സൂര്യനും പ്രത്യേക നിലയില്‍ അണിനിരക്കുമ്പോള്‍ ബന്ധങ്ങള്‍ക്ക് അത് വളരെ മികച്ച സമയമാണ്. വികാരങ്ങളെ കുറിച്ച് തുറന്ന് പറയാനും സ്‌നേഹം തുറന്നുപ്രകടിപ്പിക്കാനും ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുമെല്ലാം നല്ല സമയം ഇതാണ്. കൂട്ടകാരുമൊത്ത് സൊറ പറയാന്‍ ആണെങ്കിലും പ്രണയിക്കുന്നവര്‍ക്കൊപ്പം സ്‌നേഹം പങ്കിടാന്‍ ആണെങ്കിലും വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കാന്‍ ആണെങ്കിലും ഏറ്റവും നല്ല സമയമാണ് സൂര്യന്റെയും ശുക്രന്റെയും സയോഗം. കാരണം ഈ സമയത്തെ പ്രത്യേക ഊര്‍ജത്തിലൂടെ പരസ്പരം മനസ്സിലാക്കാനും ഐക്യം രൂപപ്പെടാനും സാധിക്കും.

ശുക്ര-ബുധ സംയോഗം

ആശയവിനിമയത്തിന്റെ ഗ്രഹമെന്ന് അറിയപ്പെടുന്ന ബുധന്‍, ശുക്രനുമായി ചേരുമ്പോള്‍ ശുഭവാര്‍ത്തകള്‍ നമ്മളെ തേടിയെത്തും. മികച്ച ആശയങ്ങള്‍ തലയില്‍ ഉദിക്കുന്ന സമയമാണിത്. സുപ്രധാന കരാറുകളില്‍ ഒപ്പിടാനും സര്‍ഗാത്മകമായ പ്രോജക്ടുകള്‍ക്ക് ശ്രദ്ധ നേടാനും പറ്റിയ സമയമാണിത്. ശമ്പളവര്‍ധന ആവശ്യപ്പെടാനും അഭിമുഖത്തില്‍ പങ്കെടുക്കാനും പുതിയ ജോലിക്ക് അപേക്ഷിക്കാനും ഏറ്റവും ഉചിതമായ സമയം ബുധന്റെയും ശുക്രന്റെയും സംയോഗകാലമാണ്. ഈ സമയത്ത് നടത്തുന്ന ആശയവിനിമയങ്ങള്‍ വളരെ എളുപ്പവും വ്യക്തവും ആിരിക്കും. അവയിലൂടെ ഫലപ്രാപ്തിയുണ്ടാകും.

ശുക്ര- വ്യാഴ സംയോഗം

ശുക്രനും വ്യാഴവും ഭാഗ്യത്തിന്റെ ഗ്രഹങ്ങള്‍ ആയാണ് അറിയപ്പെടുന്നത്. അപ്പോള്‍ അവ ഒന്നിച്ചെത്തുമ്പോള്‍ മഹാഭാഗ്യം ഉണ്ടാകും. ആഗ്രഹിക്കുന്നതെന്തും നടക്കുന്ന സമയമാണിത്. മനസ്സില്‍ വിചാരിക്കുന്നതെല്ലാം നടക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. പ്രണയകാര്യങ്ങള്‍ക്കും സര്‍ഗാത്മക കാര്യങ്ങള്‍ക്കും സാമൂഹികമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നേട്ടങ്ങള്‍ ആഘോഷിക്കുന്നതിന് വരെ ഉചിതമായ സമയമാണിത്.

വ്യാഴ-സൂര്യ സംയോഗം

ദേവഗുരുവായ വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഒന്നിക്കുന്ന സമയം ജീവിതത്തില്‍ തിളങ്ങാനുള്ള അവസരമാണ്. സ്വന്തം നേട്ടങ്ങളില്‍ അഭിമാനം തോന്നുന്ന സമയമാണിത്. ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് ആണ് ഈ സമയത്ത് ഉണ്ടാകുക. അംഗീകാരങ്ങളും പ്രശംസകളും തേടിവരും. ഭാഗ്യം ഒപ്പമുള്ളത് കൊണ്ട് ഈ സമയത്ത് ചില റിസ്‌കുകള്‍ എടുക്കുന്നതിനും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കുന്നതിനും സാധിക്കും. ഉള്‍പ്രേരണകളില്‍ വിശ്വാസമര്‍പ്പിച്ച് അതിനനുസരിച്ച് നീങ്ങിയാല്‍ പുതിയ ആശയങ്ങളും പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളും മുന്നില്‍ തെളിയും.

വ്യാഴ-ബുധ സംയോഗം

വ്യാഴത്തിനൊപ്പം ബുധന്‍ വന്നുചേര്‍ന്നാല്‍ പുതിയ അറിവുകള്‍ നേടുന്നതിനും പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ഫലപ്രദമായ ആശയവിനിമയങ്ങള്‍ നടത്തുന്നതിനും അനുകൂലമായ സമയമായിരിക്കും അത്. ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെക്കാനും സ്വയം സംസാരിക്കാനും ജീവിതലക്ഷ്യത്തെ കുറിച്ച് ചിന്തിക്കാനും ഉത്തമമായ സമയമാണിത്. വ്യാഴത്തിന്റെയും ബുധന്റെയും ഊര്‍ജം മികച്ച കാഴ്ചപ്പാട് നേടാനും ആ കാഴ്ചപ്പാടിനൊത്തുള്ള ആശയങ്ങളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സഹായിക്കും. പ്രധാനപ്പെട്ട കാര്യങ്ങളും വിഷയങ്ങളും ചിന്തകളും ചര്‍ച്ച ചെയ്യാനുള്ള മികച്ച സമയമാണിത്.

സൂര്യ-ബുധ സംയോഗം

ഭാഗ്യ ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അനുകൂലമല്ലെങ്കില്‍ കൂടിയും സൂര്യനും ബുധനും ഒന്നിച്ചാല്‍ അത് ജീവിതത്തിലെ ഏറ്റവും മികച്ച സമയമായി മാറും. പ്രത്യേകിച്ച് ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ ആണെങ്കില്‍ അത്യൂപൂര്‍വ്വ സൗഭാഗ്യമാണ് കൈവരിക. പുതിയ ആശയങ്ങളോ പ്രോജക്ടുകളോ ചര്‍ച്ച ചെയ്ത് മറ്റുള്ളവരില്‍ നിന്ന് അനുകൂല അഭിപ്രായ നേടാന്‍ ഉത്തമസമയമാണിത്.

ചന്ദ്ര-ശുക്ര, ചന്ദ്ര-വ്യാഴ സംയോഗം

ശുക്രന്റെ കൂടെ ആയാലും വ്യാഴത്തിന്റെ കൂടെ ആയാലും ചന്ദ്രന്‍ ഗുണഫലങ്ങളാണ് നല്‍കുക. ഓരോ മാസവും ചന്ദ്രന്‍ എല്ലാ രാശികളിലൂടെയും സഞ്ചരിക്കുകയും ശുക്രനുമായും വ്യാഴവുമായും സംയോഗമുണ്ടാകുകയും ചെയ്യുന്നുണ്ട്. ജീവിതത്തിലെ വളരെ നല്ല മുഹൂര്‍ത്തങ്ങളാണിത്. പുതിയ ബന്ധങ്ങള്‍ക്കും പഠനത്തിനും പ്രിയപ്പെട്ടവരോടുള്ള സ്‌നേഹപ്രകടനത്തിനും അനുയോജ്യമായ അവസരമാണിത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Wednesday, October 30, 2024, 12:49 [IST]
X
Desktop Bottom Promotion