Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഏതാണ്? അതിലുണ്ട് നിങ്ങളുടെ വിധിയും ജീവിതരഹസ്യവും
Lucky Number: ജീവിതത്തില്‍ സംഖ്യകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് മിക്കവരും അങ്ങനെ ചിന്തിക്കാറില്ല. ജനനം തൊട്ട് ഓരോ ദിവസവും നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ചില സംഖ്യകളിലൂടെയാണ്. സമയവും ആയുസ്സും ഉള്‍പ്പടെ സംഖ്യകള്‍ ജീവിതത്തില്‍ പലതിന്റെയും അളവുകോലാണ്. സംഖ്യകളുടെ മാന്ത്രികത പഠിക്കുന്ന ജ്യോതിഷശാഖയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. ന്യൂമറോളജി അനുസരിച്ച് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഓരോ സംഖ്യയ്ക്കും ഓരോ എനര്‍ജിയും പ്രത്യേകശക്തിയും ഉണ്ട്. നമ്മുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ജീവിതവിധിയെ തന്നെ സ്വാധീനിക്കാനുള്ള ശക്തി സംഖ്യകള്ക്കുണ്ട്. കരിയര്‍ തിരഞ്ഞെടുപ്പ് മുതല്‍ ബന്ധങ്ങള്‍ വരെ ഒരു വ്യക്തിയുടെ ഭാഗ്യസംഖ്യയിലൂടെ പലതും മനസ്സിലാക്കാന്‍ സാധിക്കും. ഭാഗ്യസംഖ്യയില്‍ ഒളിച്ചിരിക്കുന്ന പല രഹസ്യങ്ങളും കണ്ടെത്തിയാല്‍ ജീവിതവിജയവും സാഫല്യവും നേടാം.

എന്താണ് ന്യൂമറോളജി?
സംഖ്യകളെയും അവയ്ക്ക് പ്രപഞ്ചവുമായുള്ള നിഗൂഢമായ ബന്ധത്തെയും കുറിച്ച് പഠിക്കുന്ന പുരാതന വിജ്ഞാനശാഖയാണ് ന്യൂമറോളജി. ന്യൂമറോളജി പ്രകാരം ഓരോ സംഖ്യയും അതിന്റേതായ തരംഗദൈര്‍ഘ്യത്തില്‍ പ്രകമ്പനം കൊള്ളുന്നുണ്ട്. ഇത് മനുഷ്യരില്‍ സ്വഭാവ സവിശേഷകള്‍ രൂപപ്പെടുത്തുകയും പുതിയ അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ന്യൂമറോളജി പണ്ഡിതര്‍ പേര്, ജനനത്തീയതി, പ്രധാനപ്പെട്ട ജീവിതസംഭവങ്ങള്‍ എന്നിവ വിലയിരുത്തിയാണ് മറഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും ഭാഗ്യസംഖ്യകളും കണ്ടെത്തുന്നത്.
ഭാഗ്യസംഖ്യയുടെ ശക്തി
ഓരോ വ്യക്തികള്‍ക്കും ഒരു ഭാഗ്യസംഖ്യയുണ്ട്. ഇത് പല രീതിയില്‍ കണ്ടുപിടിക്കാം. ജീവിത വിധിസംഖ്യയാണ് ( ജനനത്തീയതിയുടെ ആകെത്തുക ഒറ്റസംഖ്യയില്‍) ഇതില്‍ ഏറ്റവും പ്രചാരം. ഈ ഭാഗ്യസംഖ്യ ഒരു വ്യക്തിയുടെ വ്യക്തിപരമായ വളര്‍ച്ചയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും അവസരങ്ങളെ കുറിച്ചും അറിയാന്‍ കഴിയും.
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ ഭാഗ്യസംഖ്യകളായാല് അവയുടെ അര്‍ത്ഥവും അവയില്‍ നിന്ന് വെളിപ്പെടുന്ന രഹസ്യങ്ങളും മനസ്സിലാക്കാം.
ഒന്ന്
ഒന്നാണ് ഭാഗ്യസംഖ്യയെങ്കില് അത് കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ശേഷിയെയും ലക്ഷ്യത്തെയും യാഥാര്‍ത്ഥ്യത്തെയും സൂചിപ്പിക്കുന്നു. ഈ സംഖ്യയ്ക്ക് ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തികള്‍ നേതൃശേഷി ഉള്ളവരായിരിക്കും. സ്വന്തം വഴി വെട്ടിത്തെളിക്കാന്‍ ഇവര്‍ ധൈര്യം കാണിക്കും. വളരെ ശക്തമായ, വിജയവും കണ്ടെത്തലുകളും യാഥാര്‍ത്ഥ്യമാക്കാന്‍ നിമിത്തമായ സംഖ്യയാണ് ഒന്ന.
രണ്ട്
രണ്ട് എന്ന സംഖ്യ ബാലന്‍സ്, ഐക്യം, സഹകരണം എന്നിവയുടെ പ്രതീകമാണ്. നയതന്ത്രം, മധ്യസ്ഥത, ബന്ധങ്ങള്‍ എന്നിവയുമായി ഈ സംഖ്യ ബന്ധപ്പെട്ടിരിക്കുന്നു. പങ്കാളിത്തങ്ങള്‍ക്കും വൈകാരിക സ്ഥിരത കൈവരിക്കുന്നതിലും ഈ സംഖ്യ ഭാഗ്യമായി കരുതുന്നു.
മൂന്ന്
സര്‍ഗാത്മകത, ആശയവിനിമയം, ഉള്ളിലുള്ള കാര്യങ്ങള്‍ വിദഗ്ധമായി പ്രകടിപ്പിക്കല്‍ എന്നിവയുടെ പ്രതീകമാണ് മൂന്ന്. കലാകാരന്മാരുടെയും എഴുത്തുകാരുടെയും അഭിനേതാക്കളുടെയുമെല്ലാം ഭാഗ്യസംഖ്യ മൂന്നായിരിക്കാനാണ് സാധ്യത. ഈ സംഖ്യ സന്തോഷത്തെയും വിജയത്തെയും ആകര്‍ഷിക്കുന്ന ഒന്നാണ്.
നാല്
നാല് എന്ന സംഖ്യ പ്രായോഗികതയെയും കഠിനാധ്വാനത്തെയും സൂചിപ്പിക്കുന്നു. സ്ഥിരതയും ഘടനയുമാണ് ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത്. നാല് ഭാഗ്യസംഖ്യ ആയിട്ടുള്ളവര്‍ അച്ചടക്കമുള്ളവരും ആശ്രയിക്കാന്‍ കഴിയുന്നവരും ആയിരിക്കും.
അഞ്ച്
അഞ്ച് എന്ന സംഖ്യ സ്വാതന്ത്ര്യം, മാറ്റം, സാഹസികത എന്നിവയെ സൂചിപ്പിക്കുന്നു. ജീവിതത്തില്‍ ആവേശവും സാഹസികതയും ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് ഭാഗ്യസംഖ്യയാണ്.
ആറ്
ആറ് എന്ന സംഖ്യ സ്നേഹം, സഹാനുഭൂതി, ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബം, വീട്, ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ബന്ധങ്ങള്‍ എന്നിവയ്ക്കെല്ലാം ആറ് എന്ന സംഖ്യയുടെ മാന്ത്രികത ഉപയോഗപ്പെടും. വ്യക്തിജീവിതത്തില്‍ ഐക്യമുണ്ടാകാനും ആറ് എന്ന സംഖ്യ ഭാഗ്യമായി വരണം.
ഏഴ്
ആത്മീയമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഖ്യയാണ് ഏഴ്. ഏഴ് ഭാഗ്യസംഖ്യയായാല് വിവേകം, ഉള്‍വിളികള്‍, ആത്മവിശകലനം എന്നിവയെല്ലാമാണ് സൂചിപ്പിക്കുന്നത്. എല്ലാ സംഖ്യകളിലും വെച്ച് നിഗൂഢമാണ് ഏഴ്. ബൗദ്ധിക കാര്യങ്ങളിലും ആത്മീയകാര്യങ്ങളിലുമുള്ള വളര്‍ച്ച ഏഴ് എന്ന സംഖ്യയുടെ നിയോഗത്താലാണ്.
എട്ട്
സമ്പത്ത്, വിജയം, അധികാരം എന്നിവയുമായെല്ലാം ബന്ധമുള്ള സംഖ്യയാണ് എട്ട്. എട്ട് സമൃദ്ധിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. ധനകാര്യം, കരിയര്വളര്ച്ച എന്നീ മേഖലകളില്‍ എട്ട് ഭാഗ്യസംഖ്യയായി കരുതപ്പെടുന്നു.
ഒമ്പത്
ഒമ്പത് എന്ന സംഖ്യ മനുഷ്യത്വം, സഹാനുഭൂതി, ഉദാരമനസ്കത, സാര്‍വ്വലൗകിക സ്നേഹം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും ലോകത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഭാഗ്യസംഖ്യ ഒമ്പതായിരിക്കും.
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും?
വിധിസംഖ്യയാണ് മിക്കവര്‍ക്കും ഭാഗ്യസംഖ്യ. ഭാഗ്യസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയെ ഒറ്റസംഖ്യയാക്കി മാറ്റണം.
ഉദാഹരണത്തിന് ജൂണ്‍ 21, 1989 (21-06-1989) ആണ് നിങ്ങളുടെ ജനനത്തീയതി എങ്കില്‍ 2+1+0+6+1+9+8+9 = 36, 3+6=9. 9 ആണ് ഈ ജനനത്തീയതിയുള്ളവരുടെ വിധിസംഖ്യ.
ഓരോ സാഹചര്യത്തിനനുസരിച്ചും ഭാഗ്യസംഖ്യയില്‍ മാറ്റമുണ്ടാകാം. ഉദാഹരണത്തിന് വിലാസം, ഫോണ്‍ നമ്പര്‍, വിവാഹത്തീയതി എന്നിവ വിലയിരുത്തിയും നിങ്ങളുടെ ജീവിതത്തോട് ബന്ധമുള്ള സംഖ്യ കണ്ടെത്താം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.
വിധിസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയെ ഒറ്റസംഖ്യയാക്കി മാറ്റണം. ഉദാഹരണത്തിന് ജൂണ്‍ 21, 1989 (21-06-1989) ആണ് നിങ്ങളുടെ ജനനത്തീയതി എങ്കില്‍ 2+1+0+6+1+9+8+9 = 36, 3+6=9. 9 ആണ് ഈ ജനനത്തീയതിയുള്ളവരുടെ വിധിസംഖ്യ.
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളാണ് ന്യൂമറോളജിയില്‍ ഉപയോഗപ്പെടുത്തുന്നത്
സംഖ്യകളെയും അവയ്ക്ക് പ്രപഞ്ചവുമായുള്ള നിഗൂഢമായ ബന്ധത്തെയും കുറിച്ച് പഠിക്കുന്ന പുരാതന വിജ്ഞാനശാഖയാണ് ന്യൂമറോളജി



Click it and Unblock the Notifications