Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശിവയോഗം, പുണര്‍തം നക്ഷത്രം; കര്‍ക്കടകത്തിലെ ചന്ദ്ര സംക്രമണത്തില്‍ ശത്രുദോഷത്തില്‍ നിന്ന് മോചനം
ജീവിതത്തില്‍ നമ്മുടെ തകര്‍ച്ച ആഗ്രഹിക്കുന്ന ആളുകള്‍ നിരവധിയുണ്ടാകാം. ചിലര്‍ മുമ്പിലും മറ്റുചിലര്‍ പിന്നിലും നിന്ന് നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. ശത്രുദോഷമുള്ളപ്പോള് പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് വന്നെന്നിരിക്കും. ശത്രുദോഷം തീരണമെങ്കില്‍ ചില ദേവന്മാരുടെയും ഗ്രഹങ്ങളുടെയും അനുഗ്രഹം കൂടിയേ തീരു.

ഇന്നത്തെ ദിവസം ചന്ദ്രന് കര്‍ക്കടകം രാശിയിലാണ് സംക്രമണം നടത്തുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ സപ്തമി തിഥിയായ ഇന്ന് ശിവയോഗവും സിദ്ധയോഗവും രൂപപ്പെടുന്നു. പുണര്‍തമാണ് ഇന്നത്തെ നക്ഷത്രം. ഇത്രയും ശുഭയോഗങ്ങള്‍ സമ്മേളിക്കുന്ന ഇന്നത്തെ ദിവസം മഹത്വപൂര്ണ്ണമായാണ് ജ്യോതിഷലോകം കാണുന്നത്. മിഥുനം, തുലാം, കുംഭം അടക്കം അഞ്ച് രാശികള്‍ക്കാണ് ഇന്നത്തെ ദിവസം ഏറ്റവും അനുകൂലമാകുക. ഇവര്‍ കര്‍മ്മരംഗത്ത് ശോഭിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തികലാഭം കൊണ്ട് മനസ്സ് സന്തോഷിക്കുകയും സന്തോഷങ്ങളില്‍ മതിമറക്കുകയും ചെയ്യുന്ന ശുഭദിനമാണിത്. ബുധന്റെ വിശേഷ അനുഗ്രഹവും വിഘ്നവിനാശകനായ ഗണപതിയുടെ വിശേഷ അനുഗ്രഹവും ഇന്നത്തെ ദിവസം ഈ രാശികളെ തേടിയെത്തും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതാണ്. മനസ്സിനുള്ളില്‍ ഭാരമൊന്നും ഇല്ലാതെ, സന്തോഷിക്കാന്‍ ഇന്ന് ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഇന്നത്തെ ദിവസം കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ദിവസം മികവോടെ സമയം പാഴാക്കാതെ ജോലി ചെയ്യാന്‍ കഴിയും. ചിലയാളുകള്‍ക്ക് ജോലിയില്‍ വിശിഷ്ടങ്ങളായ അവസരങ്ങള്‍ വന്നെത്തും. ബിസിനസുകാര്‍ക്ക് ഇന്ന് മാനസികമായ തൃപ്തി കൈവരും. അപ്രതീക്ഷിതമായ വഴികളിലൂടെ ഇവര്‍ക്ക് സാമ്പത്തികലാഭം കൈവരും. ജീവിതപങ്കാളിയുടെ നേട്ടങ്ങളിലും കഴിവുകളിലും സന്തോഷം തോന്നും. അവധി ദിവസങ്ങളെ കുറിച്ച് പ്ലാനിംഗ് നടത്താന്‍ സാധിക്കും.
കര്‍ക്കടകം
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെ സ്പെഷ്യല്‍ ആയിരിക്കും. ഇന്ന് ശാന്തമായ, അധികം സംസാരിക്കാത്ത ഒരു ഭാവമായിരിക്കും കര്‍ക്കടകം രാശിക്കാര്‍ക്ക്. ചെയ്യാനുള്ള ജോലികള്‍ നിശബ്ദമായി ചെയ്തുതീര്ക്കാന് സാധിക്കും .കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല വിധിയുണ്ടാകും .പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും മാനസികമായ സന്തോഷം ഇന്ന് അനുഭവിക്കാന്‍ കഴിയും. കൊടുക്കാനുണ്ടായിരുന്ന പണം കൊടുക്കാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ന് എടുക്കേണ്ടതായി വരും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് ശുഭഫലദായകമായ ദിവസമാണ്. ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഇന്ന് ഇവര്‍ക്കുണ്ടാകും. ധാരാളം പണം വന്നുചേരാന്‍ യോഗമുണ്ട്. പല വഴികളില്‍ നിന്നായി പണം വന്നെത്തും. എത്ര വലിയ ജോലിയും താല്‍പ്പര്യത്തോടെ ചെയ്തുതീര്‍ക്കും. ഏറെ നാളായി നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഇന്ന് അതിന് അനുകൂലമായ ദിവസമാണ്. വീട്ടില്‍ കുറച്ച് ദിവസമായി നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ തീരും. എല്ലാവരും സന്തോഷത്തോടെ ഒന്നിച്ച് സമയം ചിലവിടും.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതത്തില്‍ ഇന്ന് ചില പുതിയ കാരാര്യങ്ങള് സംഭവിക്കും. ഇവര്‍ക്ക് കിട്ടാനുണ്ടായിരുന്ന പണം തിര്ച്ചുകിട്ടും. അപ്രതീക്ഷിതമായ സാമ്പിക നേടട്ടം ഇന്ന് ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്കും സന്തോഷമുണ്ടാകും. നിക്ഷേപങ്ങള്‍ നടത്താനുള്ള ആഗ്രഹങ്ങള്‍ യഥാര്‍ത്ഥ്യമാകും.പുതിയ ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുയോജ്യമായ സമയമാണ്. ഭാവിയില്‍ അതില്‍ നിന്നും സാമ്പത്തികലാഭം വന്നെത്തും. ബിസിനസ് പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകും. പ്രതിബദ്ധങ്ങളെ മറികടന്ന് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ കണ്ടെത്തും. വിവാഹം കഴിക്കാത്തവര്‍ക്ക് നല്ല ആലോചനകള്‍ ഇന്നത്തെ ദിവസം വന്നേക്കാം. വീട്ടില്‍ ആരെക്കെങ്കിലും എന്തെങ്കിലും പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് പരിഹാരമുണ്ടാകും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഇന്നത്തെ ദിവസം ഫലപ്രദമായി വിനിയോഗിക്കും.ആത്മധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. ഇത് ശത്രുക്കളെ പോലും ഭയപ്പെടുത്തും. സമൂഹത്തിനും മറ്റുള്ളവര്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മറ്റ് ജോലികള്‍ അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള നല്ല അവസരങ്ങള്‍ ഇന്ന് മുന്നില്‍ തെളിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
