Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
പ്രതിസന്ധികളില്‍ താങ്ങാകും; സമ്പത്തും ഐശ്വര്യവും നല്‍കും 12 രാശികളുടെയും രത്‌നങ്ങള്‍
Lucky Gemstones for 12 Zodiac Signs: കാണാനുള്ള ഭംഗിയ്ക്കും അപ്പുറമാണ് രത്‌നങ്ങളും അമൂല്യമായ കല്ലുകളും. പോസിറ്റിവിറ്റിയെയും സന്തോഷത്തെയും ആകര്‍ഷിക്കാനുള്ള നിഗൂഢമായ ശക്തി അവയ്ക്കുണ്ട്. ഓരോ ഗ്രഹങ്ങളും ചില രത്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ഗ്രഹങ്ങള്‍ ഭരിക്കുന്ന രാശികളില്‍ ജനിച്ചവര്‍ ആ രത്‌നം ധരിക്കുമ്പോള്‍ അവര്‍ക്ക് സാധ്യകളെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനും വെല്ലുവിളികളെ തരണം ചെയ്യാനും സാധിക്കുന്നു.

12 രാശികളില്‍ ജനിച്ചവരും അവരുടെ ജന്മരാശിക്കും നക്ഷത്രത്തിനും അനുസരിച്ചുള്ള രത്‌നമാണ് ധരിക്കേണ്ടത്. അവ ധരിച്ചാല്‍ ഉള്ളിലെ ഊര്‍ജം ശക്തിപ്പെടുത്താനും ജീവിതവുമായി പൊരുത്തപ്പെട്ട് പോകാനും സാധിക്കും. 12 രാശികള്‍ക്കും അനുയോജ്യമായ രത്‌നങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം - വജ്രം
മാര്‍ച്ച് 21- ഏപ്രില്‍ 19
മേടം രാശിക്കാര്‍ക്ക് വജ്രമാണ ഭാഗ്യ രത്‌നം. വജ്രം ധരിച്ചാല്‍ മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും സര്‍ഗാത്മകതയും വര്‍ധിക്കും. വജ്രം ധരിച്ചാല്‍ ഇവര്‍ക്ക് ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യാനും വിജയം സ്വന്തമാക്കാനും സമൃദ്ധി നേടാനും സാധിക്കും. ശക്തിയുടെയും ഉയര്‍ത്തെഴുന്നേല്‍ക്കലിന്റെയും പ്രതീകമാണ് വജ്രം. മേടം രാശിക്കാരുടെ സ്വഭാവവുമായി ചേര്‍ന്നുപോകുക ഈ രത്‌നമാണ്.
ഇടവം - മരതകം
(ഏപ്രില്‍ 20- മേയ് 20)
ഇടവം രാശിക്കാരുടെ ഭാഗ്യ രത്‌നം മരതകമാണ്. ഇവരുടെ എനര്‍ജിയും ഈ രത്‌നത്തിന്റെ എനര്‍ജിയും പരസ്പരം പൊരുത്തപ്പെടുന്നു. വൈകാരിക സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്നു. ബന്ധങ്ങളില്‍ സ്‌നേഹം, സഹാനുഭൂതി, ഐക്യം എന്നിവ ഉറപ്പാക്കാന്‍ മരതകം സഹായിക്കുന്നു. ആശയവിനിമയവും സര്‍ഗാത്മകതയും ഉള്‍പ്രേരണകളും മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും.
മിഥുനം - വൈഢ്യൂര്യം
(മെയ് 21- ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വൈഢ്യൂര്യമാണ് രത്‌നം. വൈവിധ്യമാര്‍ന്ന ഗുണങ്ങളാണ് ഈ രത്‌നത്തിനുള്ളത്. കൗതുകം, ആശയവിനിമയ കഴിവുകള്‍ എന്നിവ ഈ രത്‌നം മെച്ചപ്പെടുത്തുന്നു. ജീവിതത്തിലെ വെല്ലുവിളികളെ വ്യക്തതയും ആത്മവിശ്വാസവും കൊണ്ട് നേരിടാന്‍ ഇത് സഹായിക്കുന്നു. ഈ കല്ലിന്റെ അതുല്യഗുണങ്ങള്‍ മിഥുനം രാശിക്കാരുടെ വേഗത്തിലുള്ള ചിന്താശേഷിയുമായും സാഹസിക മനോഭാവവുമായും ഒത്തുചേരുന്നു.
മാനസികമായ ശ്രദ്ധ കൂടാനും, കലാപരമായ കഴിവുകള്‍ കൂട്ടാനും ഉള്ളിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവ് കൂട്ടാനും ഈ രത്‌നത്തിന് കഴിവുണ്ട്. കൂടാതെ, വൈഢൂര്യം മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ബാലന്‍സും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കര്‍ക്കിടകം - ചന്ദ്രകാന്തം
(ജൂണ്‍ 21- ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യരത്‌നം ചന്ദ്രകാന്തമാണ്. തിളക്കമുള്ള ഈ രത്‌നം അവരുടെ വൈകാരികമായ സ്വഭാവ സവിശേഷതകളുമായി ഒത്തുപോകുന്നു. ഉള്‍പ്രേരണ, സഹാനുഭൂതി എന്നിവ മെച്ചപ്പെടുത്തുന്നു. ചന്ദ്രകാന്തം നിങ്ങളുടെ മനസ്സുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു. വൈകാരിക സന്തുലിതാവസ്ഥയും ക്ഷേമവും ഉറപ്പാക്കുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും തന്നെക്കുറിച്ച് തന്നെയുള്ള അറിവുകള്‍ മെച്ചപ്പെടുത്താനും നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും സമാധാനമേകാനും ചന്ദ്രകാന്തം കര്‍ക്കിടകം രാശിക്കാരെ സഹായിക്കുന്നു.
ചിങ്ങം - പെരിഡോട്ട്
(ജൂലൈ 23 - ആഗസ്റ്റ് 22)
ചിങ്ങം രാശിക്കാരുടെ ഭാഗ്യരത്‌നം പെരിഡോട്ട് ആണ്. പച്ചനിറത്തിലുള്ള ഈ രത്‌നം ആത്മവിശ്വാസവും സര്‍ഗാത്മകതയും ഉദാരമനസ്‌കതയും മെച്ചപ്പെടുത്തുന്നു. ഈ രത്‌നം നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി മെച്ചപ്പെടുത്താനും മറ്റുള്ളവര്‍ക്ക് മുമ്പില്‍ തിളങ്ങാനും സഹായിക്കുന്നു. ബന്ധങ്ങളില്‍ പോസിറ്റിവിറ്റിയും ഊഷ്മളതയും മെച്ചപ്പെടുത്താനും ഈ രത്‌നം സഹായിക്കും. ഈ രത്‌നം ധരിക്കുന്നതിലൂടെ ആത്മാഭിമാനം മെച്ചപ്പെടുത്തുകയും പ്രചോദനമേകി ആത്മീയ വളര്‍ച്ച നല്‍കുകയും നെഗറ്റീവ എനര്‍ജിയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
കന്നി - കാര്‍നെലിയന്‍
(ആഗസ്റ്റ് 22- സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരുടെ ഭാഗ്യരത്‌നം കാര്‍നെലിയന്‍ ആണ്. കന്നി രാശിക്കാരുടെ പ്രായോഗിക സ്വഭാവത്തിനും വ്യക്തതയ്ക്കും ഏകാഗ്രഹതയ്ക്കും ഉല്‍പ്പാദനക്ഷമതയ്ക്കും ഈ രത്‌നം സഹായകമാണ്. ആത്മവിശ്വാസക്കുറവ് അകറ്റാനും ധൈര്യമേകാനും സ്വയം വിശ്വസിക്കാനും ഈ രത്‌നം സഹായിക്കും. ഈ രത്‌നത്തിന്റെ ഊര്‍ജം കന്നി രാശിക്കാരുടെ അപഗ്രഥന ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ധച്ചാല്‍ സര്‍ഗാത്മകതയും പ്രശ്‌നരിഹാരശേഷികളും മെച്ചപ്പെടുത്തും. വൈകാരികമായ ആശങ്കകളില്‍ നിന്ന മോചനമേകും. വൈകാരികസ്ഥിരത നല്‍കും.
തുലാം - ഓപല്
(സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)
തുലാം രാശിക്കാരുടെ ഭാഗ്യരത്‌നം ഓപലാണ്. ഈ രാശിക്കാരുടെ നയതന്ത്രശേഷികളും സമൂഹികമായ കഴിവുകളും സര്‍ഗാത്മകതയും മെച്ചപ്പെടുത്താന്‍ ഈ കല്ല് സഹായിക്കും. ഇത് ധരിക്കുന്നതിലൂടെ ബന്ധങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഐക്യവും സന്തുലിതാവസ്ഥയും മെച്ചപ്പെടും. ഈ രത്‌നം ധരിക്കുന്നതിലൂടെ ആശയവിനിമയ ശേഷികളും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും മെച്ചപ്പെടും. ജീവിതത്തിലെ നെഗറ്റീവ് സ്വാധീനങ്ങള്‍ അകലും. സമാധാനവും സന്തോഷവും വരും.
വൃശ്ചികം - പുഷ്യരാഗം
(ഒക്ടോബര്‍ 23- നവംബര്‍ 21)
വൃശ്ചികം രാശിക്കാരുടെ ഭാഗ്യരത്‌നം പുഷ്യരാഗമാണ്. ഇവരുടെ തീവ്രസ്വഭാവവും ധൈര്യവും ആത്മവിശ്വാസവും ആത്മീയവളര്‍ച്ചയും ഈ രത്‌നം ധരിക്കുന്നതിലൂടെ മെച്ചപ്പെടുന്നു. പുഷ്യരാഗം ഭയങ്ങളെ മറികടക്കാനും വൈകാരികമായ സുഖപ്പെടല്‍ നേടാനും സഹായിക്കുന്നു.
ധനു - ടര്‍ക്കോയിസ്
(നവംബര്‍ 22- ഡിസംബര്‍ 21)
ധനു രാശിക്കാരുടെ ഭാഗ്യരത്‌നം ടര്‍ക്കോയിസ് ആണ്. നീലനിറത്തിലുള്ള ഈ രത്‌നം സാഹസിക സ്വഭാവക്കാരായ ധനു രാശിക്കാര്‍ക്ക് ശുഭാപ്തി വിശ്വാസവും വിവേകവും നല്‍കുന്നു. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും പോസിറ്റീവായ ബന്ധങ്ങള്‍ സ്വന്തമാക്കാനും സഹായിക്കുന്നു.
മകരം - മാണിക്യം
(ഡിസംബര്‍ 22- ജനുവരി 19)
മകരം രാശിക്കാരുടെ ഭാഗ്യരത്‌നം മാണിക്യമാണ്. ഇവരുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള നിശ്ചയദാര്‍ഢ്യവും അച്ചടക്ക സ്വഭാവവും ഈ രത്‌നം ധരിക്കുന്നതിലൂടെ ഒന്നുകൂടി മെച്ചപ്പെടും. മോട്ടിവേഷന്‍ കൂടുകയും ആത്മവിശ്വാസവും ഭാവനയും വര്‍ധിക്കുകയും ചെയ്യും. തടസ്സങ്ങളെ തട്ടിമാറ്റാനും വിജയം നേടാനും ഈ രത്‌നം സഹായിക്കും.
കുംഭം - അമെഥിസ്റ്റ്
(ജനുവരി 20-ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഭാഗ്യകരമായ രത്‌നം അമെഥിസ്റ്റാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ഈ കല്ല് ഇവരുടെ സ്വതന്ത്ര്യമായ ആത്മാവിനോട് പൊരുത്തപ്പെടുന്നു, അന്തര്‍ദൃഷ്ടി, സൃഷ്ടിപരത്വം, ആത്മീയ വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. അമേതിസ്റ്റ് നിങ്ങളുടെ മനസുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു, മാനസിക സ്ഥിരതയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു.
മീനം - അക്വാമറീന്‍
(ഫെബ്രുവരി 19- മാര്‍ച്ച് 20)
മീനം രാശിക്കാരുടെ ഭാഗ്യരത്‌നം അക്വാമറീനാണ്. ഈ നീല കല്ല് നിങ്ങളുടെ സഹാനുഭൂതിയുമായും കലാ സ്വഭാവവുമായി പൊരുത്തപ്പെടുന്നു, മാനസിക സ്ഥിരത, വ്യക്തത, ആത്മീയമായ ഉണര്‍വ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു. അക്വാമറീന്‍ നിങ്ങളുടെ മനസുമായി ബന്ധപ്പെടാനും കലാശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിന്റെ ഊര്‍ജ്ജം മീനം രാശിയുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











