Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സന്തോഷം, സമാധാനം, സമ്പത്ത്: ജനുവരി 1-ന് ധരിക്കാം ഈ നിറങ്ങള്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം 12 രാശിയ്ക്കും
പുതുവര്‍ഷത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നമ്മളെല്ലാവരും. പുതുവര്‍ഷം ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ പുതുവര്‍ഷത്തില്‍ ചില നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരുന്നു.
പുതുവര്‍ഷ തുടക്കത്തില്‍ തന്നെ അവനവന്റെ രാശിപ്രകാരം ഇത്തരം നിറങ്ങള്‍ ധരിക്കുമ്പോള്‍ അത് വര്‍ഷം മുഴുവന്‍ നില്‍ക്കുന്ന ഐശ്വര്യം പ്രദാനം ചെയ്യുന്നു. 2025-ലെ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ഭാഗ്യ നിറങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഭാഗ്യ നിറം ഇതില്‍ നിന്നും തിരഞ്ഞെടുക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ ചുവപ്പ്, വെള്ള, തിളക്കമുള്ള മഞ്ഞ എന്നിവയാണ്. കാരണം മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വ എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ചുവപ്പ് തിരഞ്ഞെടുക്കുന്നു. കൂടാതെ വെള്ള പുതുമയേയും മഞ്ഞ ശുഭാപ്തിവിശ്വാസത്തേയും പ്രതിനിധീകരിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ പച്ച, പിങ്ക്, ബ്രൗണ്‍ എന്നിവയാണ്. ശുക്രനാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത്. അതുകൊണ്ട് ഭൂമിയാണ് ഇവരുടെ രാശിയായി വരുന്നത്. ഇത് പച്ച തിരഞ്ഞെടുക്കുന്നതിന് കാരണമാകുന്നു. ഊഷ്മളതയും വാത്സല്യവും സൂചിപ്പിക്കുന്ന പിങ്കും സ്ഥിരത നിലനിര്‍ത്തുന്ന ബ്രൗണും ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ മഞ്ഞ, ഇളം പച്ച, നീല എന്നിവയാണ്. കാരണം ബുധനാണ് മിഥുനം രാശിക്കാരെ ഭരിക്കുന്നത്. കൂടാതെ ഇവര്‍ എപ്പോഴും ബുധനെ പ്രതിനിധാനം ചെയ്യുന്നതിന് ശോഭയുള്ള നിറമായ മഞ്ഞ തിരഞ്ഞെടുക്കുന്നു. കൂടാതെ ഇളം പച്ചയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് എപ്പോഴും നീല സഹായിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യ നിറങ്ങള്‍ എന്ന് പറയുന്നത് വെള്ളി, വെള്ള, ഇളം നീല എന്നിവയാണ്. ചന്ദ്രനാണ് കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജവുമായി ബന്ധപ്പെട്ടാണ് വെള്ളി നിറം തിരഞ്ഞെടുക്കുന്നത്. വെളുപ്പ് മനസ്സിന്റെ നന്മയെ സൂചിപ്പിക്കുന്നു. കൂടാതെ വൈകാരിക അടുപ്പത്തെ സൂചിപ്പിക്കുന്നതാണ് നീല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ ഗോള്‍ഡ്, ഓറഞ്ച്, പര്‍പ്പിള്‍ എന്നിവയാണ്. ചിങ്ങം രാശിക്കാരെ ഭരിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ എപ്പോഴും സ്വര്‍ണ വര്‍ണം സൂര്യന്റെ പ്രകാശത്തേയും പോസിറ്റിവ് ഊര്‍ജ്ജത്തേയും സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ സൂചിപ്പിക്കുന്നതാണ് ഓറഞ്ച്. അതോടൊപ്പം പര്‍പ്പിള്‍ നിങ്ങള്‍ക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക്ക ഭാഗ്യ നിറങ്ങള്‍: പച്ച, നീല, ബീജനിറം എന്നിവയാണ്. കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ പച്ച ഇവരില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് നീല സഹായിക്കുന്നു. ബീജനിറം പ്രായോഗികമായ കാര്യങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നതിനെ സൂചിപ്പിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ നീല, പിങ്ക്, ഇളം മഞ്ഞ എന്നിവയാണ്. ഇത് എന്തുകൊണ്ടെന്നാല്‍ തുലാം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും അത് നിങ്ങളിലേക്ക് പ്രവഹിക്കുന്നതിനും പലപ്പോഴും നീല നിറം സഹായിക്കുന്നു. കൂടാതെ പിങ്ക് സമാധാനവും സന്തോഷവും നല്‍കുന്നു. മഞ്ഞ സമൃദ്ധിയെ സൂചിപ്പിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ കടും ചുവപ്പ്, കറുപ്പ്, മെറൂണ്‍ എന്നിവയാണ്. കാരണംചുവപ്പ് ഇവര്‍ക്ക് അഭിനിവേശത്തേയും ആവേശത്തേയും സൂചിപ്പിക്കുന്നു. കറുപ്പ് നിങ്ങള്‍ക്കുള്ളിലെ തീവ്രമായ ഊര്‍ജ്ജത്തെയാണ് കാണിക്കുന്നത്. അത് കൂടാതെ ശക്തിയേയും ശ്രദ്ധയേയും മെറൂണ്‍ സൂചിപ്പിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ നിറങ്ങള്‍ പര്‍പ്പിള്‍, നീല, വെള്ള എന്നിവയാണ്. ഇത് സൂചിപ്പിക്കുന്നത് ധനു ഭരിക്കുന്നത് വ്യാഴമാണ് അതുകൊണ്ട് തന്നെ ഈ നിറം ധനു രാശിക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു എന്നതാണ്. കൂടാതെ പര്‍പ്പിള്‍ ഇവരില്‍ സാഹസികതയും സ്‌നേഹവും ഒരുപോലെ നിറയ്ക്കുന്നു. വെള്ള പലപ്പോഴും ആത്മീയമായ കാര്യങ്ങളില്‍ ഇവര്ക്കുള്ള താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ കടും പച്ച, ചാരനിറം, കറുപ്പ് എന്നിവയാണ്. കാരണം ശനിയാണ് മകരം രാശിക്കാരെ ഭരിക്കുന്നത്. അതില്‍ പച്ച നിറം നിങ്ങളുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കറുപ്പ് നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ സൂചിപ്പിക്കുന്നു. കൂടാതെ ചാരനിറം നിങ്ങളുടെ ശക്തിയേയും അറിവിനേയും സൂചിപ്പിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ നീല, വെള്ളി, പര്‍പ്പിള്‍ എന്നിവയാണ്. ഇവരെ ഭരിക്കുന്നത് വ്യാഴമായതിനാല്‍ നീല വളരെയധികം അനുയോജ്യമായ ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ വെള്ളം നിറം അവരുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. കൂടാതെ പര്‍പ്പിള്‍ നിറം നിങ്ങള്‍ക്കുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഭാഗ്യ നിറങ്ങള്‍ പച്ച, ലാവെന്‍ഡര്‍, നീല എന്നിവയാണ്. ഇത് എന്തുകൊണ്ട് എന്നാല്‍ വ്യാഴമാണ് മീനം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ക്ക് എപ്പോഴും ഐശ്വര്യം പ്രദാനം ചെയ്യുന്ന നിറമാണ് പച്ച. കൂടാതെ ലാവെന്‍ഡര്‍ നിങ്ങള്‍ക്കുള്ളിലുള്ള അവബോധത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ നീല നിങ്ങളുടെ വൈകാരികതയും ക്ഷമയും സൂചിപ്പിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

