Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
നാളെ ഉദയത്തോടെ രാജയോഗം ആരംഭിക്കും: ഓണം ബംമ്പറടിക്കാന് വരെയോഗം, ഈ നാളുകാരില്‍ ഭാഗ്യസമയം
ജ്യോതിഷ പ്രകാരം ചിങ്ങ മാസത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ടാവുന്നു. പൊന്നിന് ചിങ്ങമാസം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ധാരാളം ഗുണാനുഭവങ്ങള്‍ വന്നുചേരുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ പ്രത്യേക നക്ഷത്രക്കാര്‍ക്ക് ഈ സമയം രാജയോഗതുല്യമായ ഫലങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്.
നാളെ ഉദയത്തോടെ ഇവരുടെ നല്ല കാലം ആരംഭിക്കും എന്നതില്‍ സംശയം വേണ്ട. ലോട്ടറി ഭാഗ്യം വരെ ഇവരെ തേടി എത്തുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സ്വന്തമാക്കുന്നതിനും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിനും എല്ലാം സാധിക്കുന്ന സമയം തന്നെയാണ് വരുന്ന മാസം എന്നതില്‍ സംശയം വേണ്ട. ചിങ്ങ മാസത്തില്‍ രാജയോഗസമാനമായ ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ കാലയളവില്‍ രാജയോഗം കൊടികുത്തി വാഴുന്നു. മാത്രമല്ല ഇവരെ തേടി മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ധനാഗമനത്തിന് നിരനധി മാര്‍ഗ്ഗങ്ങള്‍ തുറന്ന് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പലപ്പോഴും വീട്, വാഹനം എന്നിവയെല്ലാം നിങ്ങള്‍ക്ക് തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിജയത്തിന്റെ നാളുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്ത് പോവുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരെ തേടി അപ്രതീക്ഷിതമായ ഗുണനാഭുവങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ധനം, വിദ്യ, കര്‍മ്മം എന്നിവയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കരിയറില്‍ നിങ്ങളെ കാത്തിരിക്കുന്നത് പലപ്പോഴും മാറ്റങ്ങളുടെ ഒരു സമയം തന്നെയാണ്. ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും മാറി നേട്ടങ്ങള്‍ തേടി വരുന്ന സമയമാണ്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദൈവാധീനം വര്‍ദ്ധിക്കുന്ന സമയമാണ്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്. പലപ്പോഴും ശത്രുക്കളുടെ കാര്യത്തില്‍ പോലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ധനഭാഗ്യവും, മംഗല്യയോഗവും എല്ലാം നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്കുള്ള യോഗം ഈ സമയം ഉണ്ടാവുന്നു. അപ്രതീക്ഷിതമായ ധനനേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്ന മേഖലകളില്‍ എല്ലാം വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ഹനുമാന് സ്വാമിയെ ആരാധിക്കുകയും അത് വഴി നിങ്ങളുടെ വിജയം കൈപ്പടിയില്‍ ഒതുക്കുന്നതിനും സഹായിക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് സ്വപ്ന സാക്ഷാത്കാരത്തിന്റെ മാസമാണ് ചിങ്ങ മാസം, പലപ്പോഴും ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ സ്വന്തമാക്കുന്നതിന് അനുകൂല സമയമാണ്. വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ് ഈ വരുന്ന ദിവസങ്ങള്‍. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. കഷ്ടതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കടബാധ്യതകള്‍ എല്ലാം തന്നെ വിട്ട് പോവുന്നു. ജീവിതം മാറി മറിയുന്ന സമയമായതിനാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വലിയ പദവികള്‍ നിങ്ങളെ തേടിയെത്തും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ധനഭാഗ്യം വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അപ്രതീക്ഷിതമായി ലോട്ടറി ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. ഈ സമയം ജീവിതത്തിലെ പ്രതികൂലാവസ്ഥകളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും പ്രശ്നങ്ങളെ നിങ്ങള്‍ ഭയക്കേണ്ടി വരുന്നില്ല. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും അതിലൂടെ ആത്മീയ സുഖം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു, കോടീശ്വരയോഗമാണ് കാത്തിരിക്കുന്നത് എന്നതാണ് ചിങ്ങ മാസത്തിലെ പ്രത്യേകത.
വിശാഖം
വളരെയേറെ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രം. ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. വാഹനം വാങ്ങിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നു. സന്താനങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും പഠനകാര്യങ്ങളില്‍ മാറ്റങ്ങളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


