Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ
ഈ നാളുകാര്‍ വീട്ടിലുണ്ടോ, നാളെ പുലരുന്നത് ഇവര്‍ക്ക് വേണ്ടി: ധനവും, ദാമ്പത്യവും കരിയറും വിധി മാറ്റി മറിക്കും
കന്നി മാസത്തിന് തുടക്കമായി, സെപ്റ്റംബര്‍ 17 അതായത് ചൊവ്വാഴ്ച ദിനത്തിലാണ് കന്നി മാസം ആരംഭിക്കുന്നത്. ശനിയുടെ രാശി ഇപ്പോഴും കുംഭത്തില്‍ തന്നെയാണ്. അത് കൂടാതെ പല രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരവും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതാണ്. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ കന്നി മാസത്തില്‍ നമുക്ക് അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില നക്ഷത്രക്കാരുണ്ട്.
കന്നി മാസം പിറക്കുന്നതോടെ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ പലപ്പോഴും നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കുകയും ചെയ്യുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഗുണപ്രദമായ ഫലങ്ങള്‍ കന്നി മാസത്തില്‍ അനുഭവിക്കുന്നവര്‍ എന്ന് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കന്നിമാസം വളരെയധികം ഭാഗ്യം കൊണ്ട് വരുന്നു. തൊഴില്‍ പരമായി ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാത്രമല്ല അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സാധിക്കുന്ന ഒരു മാസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. വാഹനയോഗവും ധനനേട്ടവും നിങ്ങളെ തേടി എത്തുന്നു.
രോഹിണി
രോഹിണ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയ വേണ്ട. പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന മാസമാണ് എന്നതാണ് സത്യം. പ്രശ്നങ്ങളെല്ലാം തന്നെ ജീവിതത്തില്‍ പരിഹരിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ ഉണ്ടാവും. കുടുംബജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് വരുന്ന മാസം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിലെല്ലാം വിജയത്തിലേക്ക് എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികച്ച സമയമാണ്. മാത്രമല്ല സംസാരശൈലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികപരമായ കാര്യങ്ങളില്‍ അല്പം ഉയര്‍ച്ച ഉണ്ടായേക്കാം.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് സുഖകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയ കാര്യങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. മക്കളുടെ കാര്യത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ അഭിമാനമുള്ളവരാക്കുന്നു. കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും, ബിസസിനസിലും സമയം അനുകൂലമാണ്. ഭാഗ്യഫലങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ദിവസമാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്താനങ്ങളുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവും. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചകളും നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ തരത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും..
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പൊതുവേ ജീവിതം അനുകൂലമാകുന്ന സമയമാണ് കന്നി മാസം. ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും ജീവിതം മാറി മറിയുന്ന സമയമാണ്. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ബിസിനസില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കടബാധ്യതകളില്‍ നിന്ന് പരിഹാരം ലഭിക്കുന്നതിന് അനുകൂലമായ വഴികളുണ്ടാവുന്നു. ജീവിതം മാറി മറിയുന്നതിന് ഒരു നിമിഷം മതി എന്നതാണ് സത്യം.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പുതിയ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയം ആണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന് ശേഷം ജീവിതം മാറി മറിയുന്നു. ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. പ്രശസ്തിയും പണവും തേടി എത്തും. ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല. എങ്കിലും എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











