Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കുടിലില്‍ നിന്നും കൊട്ടാരത്തിലേക്ക്, 7 ദിനം രാജയോഗഫലം കൈവരുന്ന നക്ഷത്രക്കാര്‍
മെയ് മാസത്തിലെ അവസാനത്തെ ആഴ്ച തുടങ്ങുകയായി. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ചയാണ്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. സാമ്പത്തികമായും ഇവരുടെ സമയം വളരെ നല്ലതായിരിക്കും. അടുത്ത 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ സാധ്യമാണ്. ഈ സമയത്ത് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയും. നിങ്ങള്‍ വിദേശത്ത് നിങ്ങളുടെ കരിയറിനോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. ആഴ്ചയുടെ അവസാന പകുതി ആദ്യ പകുതിയേക്കാള്‍ മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ലാഭം ലഭിക്കും, വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണയും സഹകരണവും ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി കാണും. പ്രണയ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുകളുണ്ടെങ്കില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. ഭൂമി, കെട്ടിടം, വാഹനം എന്നിവയില്‍ നിന്ന് സന്തോഷം ലഭിക്കാന്‍ സാധ്യതയുണ്ട്.
പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങും. ഈ കാലയളവില്‍, ബന്ധുക്കള്‍ക്കൊപ്പം ഏതെങ്കിലും വിനോദസഞ്ചാര സ്ഥലമോ മതപരമായ സ്ഥലമോ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായി നിലനില്ക്കും. പ്രണയ ബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലവും ഗുണകരവുമാണ്. ഈ ആഴ്ച നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ ഉള്ളില്‍ വ്യത്യസ്തമായ ഉത്സാഹവും ആത്മവിശ്വാസവും നിങ്ങള്‍ കാണും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടും. ജോലിക്കാര്‍ക്ക് ഈ ആഴ്ച ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ബിസിനസ്സില്‍ അപ്രതീക്ഷിത ലാഭം ലഭിക്കും.
സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ വരും. ലാഭകരമായ പദ്ധതികളില്‍ ചേരാന്‍ അവസരം ലഭിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആഴ്ചയുടെ അവസാനം കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം പൂര്‍ണ്ണമായും അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും പൂര്‍ണമായ ഫലങ്ങള്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും. അധികാരവും സര്‍ക്കാരുമായി ബന്ധപ്പെട്ട നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ ഈ ആഴ്ച പൂര്‍ത്തിയാകും. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങളുടെ മനസ്സ് ആത്മീയതയെക്കുറിച്ച് അറിയുന്നതിനും മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ കാലയളവില്‍, വിവിധ സ്രോതസ്സുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കടത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനും സാധ്യതയുണ്ട്.
പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുരോഗമിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങളും വാത്സല്യവും ലഭിക്കും. പ്രണയ ജീവിതം അതിമനോഹരമായി നിലനില്ക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications