Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
കൈയ്യകലെ ഒളിഞ്ഞിരിക്കും സൗഭാഗ്യം, നടക്കാത്ത ആഗ്രഹങ്ങള്‍ വരെ സാധിക്കുന്ന 7 ദിനം
Lucky Birth Stars: മെയ് മാസത്തിലെ നാലാമത്തെ ആഴ്ച തുടങ്ങുകയായി. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ചയാണ്. സന്തോഷത്തിന്റെ ഘടകമായ ശുക്രന് ഈ ആഴ്ച രാശി മാറും. മെയ് 19ന് ശുക്രന് മേടത്തില് നിന്ന് ഇടവ രാശിയിലേക്ക് സഞ്ചരിച്ചുതുടങ്ങും. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു.
ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. സാമ്പത്തികമായും ഇവരുടെ സമയം വളരെ നല്ലതായിരിക്കും. അടുത്ത 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. കഴിഞ്ഞ ആഴ്ചയേക്കാള്‍ ഈ ആഴ്ച ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ വരും. വായ്പാ തിരിച്ചടവ് സാധ്യമാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഭൂമി, കെട്ടിടം മുതലായവയില്‍ വലിയ പണം നിക്ഷേപിക്കാം. ഇതുവഴി നിങ്ങള്‍ക്ക് നേട്ടം ലഭിക്കും.
ഈ ആഴ്ച മുഴുവന്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് തുടങ്ങിയവ ലഭിച്ചേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. പ്രണയ ബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ വളരെക്കാലമായി ഭൂമിയോ വസ്തുവോ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയിട്ടിരുന്നെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. തൊഴിലിലും ബിസിനസ്സിലും പ്രത്യേക നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും. നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ ഈ ആഴ്ച സഫലമായേക്കാം. ബിസിനസ്സിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. ആഴ്ചയുടെ മധ്യത്തില്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന പല യാത്രകള്‍ വലിയ ലാഭം നല്‍കും. ഈ ആഴ്ച, കര്‍ക്കടകക്കൂറുകാര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിച്ചേക്കാം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. നിങ്ങളുടെ പങ്കാളിയുമായി സ്നേഹവും ഐക്യവും ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
നിങ്ങളുടെ ജോലികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണെങ്കില്‍, ആഴ്ചയുടെ തുടക്കം മുതല്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍, ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. ബിസിനസ് സംബന്ധമായ ചില പ്രശ്നങ്ങള്‍ ഇല്ലാതാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണത്തിന്റെ ഒഴുക്ക് ഉണ്ടാകും. ചെലവുകളില്‍ കുറവും ഉണ്ടാകും, അതുവഴി നിങ്ങളുടെ ഫണ്ട് വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരു പരിധിവരെ മെച്ചപ്പെടുകയും ചെയ്യും. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ ആഴ്ച കഴിഞ്ഞ ആഴ്ചയേക്കാള്‍ മികച്ചതാണെന്ന് തെളിയും. ഈ ആഴ്ച നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച മുന്‍ ആഴ്ചയെ അപേക്ഷിച്ച് വളരെ മികച്ചതായിരിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. തൊഴിലിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. ആഴ്ചയുടെ ആദ്യ പകുതിയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവിറ്റി വര്‍ദ്ധിക്കുകയും നിങ്ങളുടെ ഉത്സാഹവും ധൈര്യവും ആഴ്ചയിലുടനീളം വര്‍ദ്ധിക്കുകയും ചെയ്യും. ഈ ആഴ്ച നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പ്രത്യേക പിന്തുണയും സഹകരണവും ലഭിക്കാന്‍ സാധ്യതയുണ്ട്.
ആഴ്ചയുടെ മധ്യത്തില്‍, സന്താനങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. വീട്ടിലെ മുതിര്‍ന്ന ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായി നിലനില്ക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ സമയം നല്ല ബന്ധങ്ങള്‍ വന്നേക്കാം. ഈ ആഴ്ച എതിര്‍ലിംഗത്തിലുള്ളവരോടുള്ള നിങ്ങളുടെ ആകര്‍ഷണം വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications