Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഏത് കാര്യത്തിനിറങ്ങിയാലും ഭാഗ്യം കൂടെ, 7 ദിനം ഈശ്വരകടാക്ഷം ഈ നാളുകാര്‍ക്ക്
മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ച തുടങ്ങുകയായി. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ചയാണ്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. സാമ്പത്തികമായും ഇവരുടെ സമയം വളരെ നല്ലതായിരിക്കും. (weekly horoscope) അടുത്ത 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച ശുഭകരവും പ്രയോജനപ്രദവുമാണ്. ഈ ആഴ്ച നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കും. നിങ്ങളുടെ ബന്ധുക്കളുമായുണ്ടായിരുന്ന അകല്‍ച്ച ഒഴിവാക്കാനാകും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിസ്ഥലത്ത് സംതൃപ്തരായിരിക്കും. ഉദ്യോഗക്കയറ്റം, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം എന്നിവ സഫലമാകും.
ആഴ്ചയിലുടനീളം നിങ്ങളുടെ ഉത്സാഹവും ധൈര്യവും വര്‍ദ്ധിക്കുന്നതായി കാണും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച നല്ല വാര്‍ത്തകള്‍ ലഭിക്കും. ആഴ്ചയുടെ അവസാനത്തില്‍, അധിക വരുമാനം നേടാനുള്ള ശ്രമങ്ങള്‍ വിജയിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. കുടുംബത്തില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. പ്രണയബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യമാണ്. ഈ ആഴ്ച നിങ്ങള്‍ക്ക് ബന്ധുക്കളുടെ പൂര്‍ണ പിന്തുണയും ഭാഗ്യവും ലഭിക്കും. കുറച്ച് കാലമായി ചില പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെങ്കില്, സ്വാധീനമുള്ള ചില വ്യക്തികളുടെ സഹായത്തോടെ ഈ ആഴ്ച നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. കോടതി കേസുകളില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കും, ജോലിക്കാര്‍ക്ക് പ്രമോഷനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിക്കും. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണവും പിന്തുണയും ലഭിക്കുന്നത് കാരണം, നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് ചിന്തകള്‍ വര്‍ദ്ധിക്കും.
പഠന, അധ്യാപന മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ആഴ്ചയുടെ അവസാനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കുടുംബ സന്തോഷം മികച്ചതായിരിക്കും. സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. ഈ ആഴ്ച, തൊഴിലിന്റെ കാര്യത്തില്‍ സമയം നല്ലതാണ്. തൊഴില്‍, ബിസിനസ്സ് പുരോഗതിക്കായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. പൊതുവേ, വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുകയാണെങ്കില്‍ ഈ ആഴ്ച അവസാനത്തോടെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. തൊഴില്‍ മേഖലയില്‍ നടത്തുന്ന ശ്രമങ്ങളും വിജയിക്കും.
ജോലിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ ആഴ്ച എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് ഒരു നല്ല ജോലി വാഗ്ദാനം ലഭിച്ചേക്കാം. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബന്ധുക്കളുമായുള്ള സ്നേഹവും ഐക്യവും അചഞ്ചലമായി നിലനില്ക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മനോഹരമായി നിലനില്ക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ ജോലികള്‍ പൂര്‍ണ ഉത്സാഹത്തോടെ നിര്‍വഹിക്കുന്നതായി കാണാം. ഈ ആഴ്ച, ഒരു നല്ല സുഹൃത്തിന്റെയോ സ്വാധീനമുള്ള വ്യക്തിയുടെയോ സഹായത്തോടെ, ചില വലിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എഴുത്ത്, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക വിജയം നേടാന്‍ കഴിയും.
സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമായിരിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ഈ കാലയളവില്‍ ഭൂമി, കെട്ടിടം, വാഹനം എന്നിവ സ്വന്തമാക്കാനായേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാകും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. പ്രണയബന്ധം വിവാഹമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications