Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
ജീവിതം മാറ്റിമറിക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍; അടുത്ത 7 നാള് നല്ലകാലം ഈ നക്ഷത്രക്കാര്‍ക്ക്
Weekly Horoscope: ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച തുടങ്ങിക്കഴിഞ്ഞു. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ചയാണ്. ഈ ആഴ്ച മൂന്ന് ഗ്രഹങ്ങള്‍ മിഥുന രാശിയിലെത്തും. സൂര്യന്, ശുക്രന്, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടൈ രാശി മാറി മിഥുന രാശിയില്‍ സഞ്ചരിച്ചു തുടങ്ങും. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു.
ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. സാമ്പത്തികമായും ഇവരുടെ സമയം വളരെ നല്ലതായിരിക്കും. അടുത്ത 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച ആശ്വാസം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചില ബന്ധങ്ങള്‍ വഷളായെങ്കില്‍, ഈ ആഴ്ച എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ കുറവുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ബിസിനസ്സില്‍ കാര്യമായ ലാഭം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ വളരെ ശുഭകരവും സന്തോഷകരവും ലാഭകരവുമാണെന്ന് തെളിയും.
നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ വിവാഹത്തിലെ തടസ്സങ്ങള്‍ നീങ്ങും. ആഴ്ചയുടെ അവസാനത്തില്‍ പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതിന് അവസരമുണ്ടാകും. ഭൂമി വാങ്ങാനോ കെട്ടിടം പണിയാനോ വളരെക്കാലമായി ചിന്തിച്ചിരുന്നെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹം സഫലമാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ എവിടെ നിന്നെങ്കിലും പെട്ടെന്ന് സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം സാധ്യമാണ്. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ഈ ആഴ്ച സന്തോഷവും ഭാഗ്യവും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണവും പിന്തുണയും ലഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഈ ആഴ്ച ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണമായ പിന്തുണ ലഭിക്കും. അധികാരവും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളുമായുള്ള നിങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിക്കും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ലാഭകരമായ ഒരു പദ്ധതിയില്‍ ചേരാനുള്ള അവസരവും ലഭിക്കും.
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ബിസിനസ്സില്‍ കാര്യമായ ലാഭം ലഭിക്കും. വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണവും തിരികെകിട്ടും. ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ ശുഭകരവും ലാഭകരവുമാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, സന്താനങ്ങളുടെ പുരോഗതിയും വികസനവും കാണും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും മത്സരങ്ങളിലും പ്രതീക്ഷിച്ച ഫലം ലഭിക്കും. വിവാഹത്തിന് അര്‍ഹരായ യുവതീ യുവാക്കള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ ലഭിക്കും. പ്രണയത്തിനും വിവാഹ ജീവിതത്തിനും ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. നിങ്ങളുടെ പങ്കാളിയുമായി സന്തോഷത്തോടെ ധാരാളം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ വിജയം നല്‍കും. നിങ്ങള്‍ സ്വാധീനമുള്ള ആളുകളുമായി ബന്ധം വികസിപ്പിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിജയം നേടാനാകും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയ്ക്കോ മത്സരത്തിനോ തയ്യാറെടുക്കുന്ന തിരക്കിലാണെങ്കില്‍, ഈ ആഴ്ച അതുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ ആഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും.
ബിസിനസ്സില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. നിങ്ങള്‍ തൊഴില്‍ തേടി അലയുകയായിരുന്നെങ്കില്, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. പ്രണയ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുമായുണ്ടായിരുന്ന കലഹങ്ങള്‍ ഈ ആഴ്ച പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും നിറഞ്ഞതായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് സര്‍ക്കാരുമായി ബന്ധമുള്ള ചില സ്വാധീനമുള്ള വ്യക്തികളുടെ സഹായത്തോടെ നിങ്ങളുടെ ചില കാര്യങ്ങള്‍ സാധിക്കും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിസ്ഥലത്ത് സംതൃപ്തരായിരിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു നല്ല സ്ഥലത്ത് നിന്ന് ഒരു ഓഫര്‍ ലഭിച്ചേക്കാം.വായന, എഴുത്ത് മുതലായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ധിക്കും. സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക സ്ഥാനമോ ബഹുമതിയോ ലഭിക്കും. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വാക്കുകളും പെരുമാറ്റവും കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനില്ക്കും. പ്രണയകാര്യങ്ങളില്‍ പൊരുത്തം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിവാഹിതര്‍ക്ക് സന്താന സൗഭാഗ്യം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











