Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ധനു മാസത്തില്‍ 10 പോയാല്‍ 100 കിട്ടും ഈ നക്ഷത്രക്കാര്‍ക്ക്: കാല്‍വിരല്‍ മുതല്‍ തല വരെ അടിമുടി ഭാഗ്യം
ധനു മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില ഗ്രഹ-രാശി-നക്ഷത്ര മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. പലപ്പോഴും മലയാള മാസത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മലയാള മാസത്തില്‍ ഏറ്റവും കൂടുതല്‍ ആത്മീയമായ സമയം കൂടിയാണ് ധനു മാസത്തിനുള്ളത്. അതുകൊണ്ട് തന്നെ വളരെയധികം പ്രത്യേകതകള്‍ ഈ മാസത്തില്‍ നിലനില്ക്കുന്നു. ഭക്തിയുടേയും ശുഭഫലങ്ങളുടേയും കൂട്ടത്തില്‍ വളരെ വലിയ മാറ്റത്തിലേക്കാണ് ഈ സമയം തുടക്കം കുറിയ്ക്കുന്നത്.
ഈ മാസത്തില്‍ ചില ജന്മനക്ഷത്രക്കാര്ക്ക് അവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ കൂടുതല്‍ ഭാഗ്യവും വളര്‍ച്ചയും നല്‍കുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ കരിയര്‍, സമ്പത്ത്, ജോലി, ദാമ്പത്യം, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കൊണ്ട് വരുന്ന ചിലരുണ്ട്. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരും. നീണ്ട് നിന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും അതെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സാമ്പത്തികമായി മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഗുണകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ഏത് കാര്യത്തെക്കുറിച്ചും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും. ഈ സമയം അനുയോജ്യമായ പല മാറ്റങ്ങള്‍ തേടി എത്തും. ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ മാസം പല കാര്യങ്ങളും അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ വ്യക്തി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കും. യാത്രകള്‍ എല്ലാം തന്നെ ഗുണകരമായി മാറുന്നു. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് മാത്രമല്ല ചെയ്യാന്‍ മടിച്ച് നിന്നിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് ഈ മാസം നിങ്ങള്‍ക്ക് സാധിക്കുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ധനു മാസത്തില്‍ സ്ഥിരതയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. വരുമാനത്തില്‍ മാറ്റം തേടി എത്തും. അതെല്ലാം തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ധന കാര്യ ക്രമീകരണങ്ങളും ഈ സമയം സംഭവിക്കാം. ജോലിയില്‍ ഉയര്‍ച്ച നിങ്ങളെ തേടി എത്തുന്നതും ധനു മാസത്തിലാണ്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് കരിയറില്‍ പുരോഗതി തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായി നില്ക്കുന്നു. ശ്രദ്ധയും സ്ഥിരതയും എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. എല്ലാ ശ്രമങ്ങളും നിങ്ങള്‍ക്ക് വിജയത്തിലേക്ക് എത്തും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു തരത്തിലും ആശങ്കയുണ്ടാവേണ്ടതില്ല. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നത് ഈ മാസത്തില്‍ തന്നെയാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടായേക്കാം. പല കാര്യങ്ങളിലും സന്തോഷവും സമാധാനവും തേടി എത്തും. ആത്മീയ ചിന്തകള്‍ക്ക് സമയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. അപ്രതീക്ഷിതമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. വരുമാനത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നില്ല.



Click it and Unblock the Notifications
