Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
7 നാളുകള്‍ക്ക് നല്ലകാലം തുടങ്ങി; 30 ദിവസത്തിനുള്ളില്‍ ജീവിതത്തില്‍ വഴിത്തിരിവ്, സമ്പല്‍സമൃദ്ധി
ജീവിതത്തില്‍ ഒരു മാറ്റത്തിന് കാത്തിരിക്കുന്നവര്‍ക്ക് ആ മാറ്റത്തിന് സമയമെത്തിയിരിക്കുന്നു. വരുംദിവസങ്ങളില്‍ ചില നാളുകാരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളും വഴിത്തിരിവുകളും ഉണ്ടാകാന്‍ പോകുകയാണ്. ഇത്രയും കാലം ഉള്ളില്‍ ഇവരുടെ ഉള്ളിലുണ്ടാരുന്ന തേജസ്സ് പുറത്തേക്ക് ഒഴുകുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ഒരു രാജാവിനെ പോലെ, ആഡംബര ജീവിതം നയിക്കാനും വിലയേറിയ വസ്തുവകകള്‍ വാങ്ങാനും, കര്‍മ്മരംഗത്ത് അതിഗംഭീരമായ പ്രകടനം കാഴ്ചവെക്കാനും സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനും ഇവര്‍ക്ക് സാധിക്കും. ഈ നാളുകാര്‍ ആരെല്ലാമാണെന്ന് നോക്കാം.

ചിത്തിര
ജീവിതത്തില്‍ വളരെയധികം കഠിനകാലത്തിലൂടെ കടന്നുപേകേണ്ടിവന്ന ചിത്തിര നക്ഷത്രക്കാര്‍ക്ക് ഇനിയുള്ളത് ആശ്വാസത്തിന്റെ ദിവസങ്ങളാണ്. ഇവരുടെ തീരാദുഃഖവും കടബാധ്യതയും പ്രതിസന്ധികളും വെല്ലുവിളികളും അവസാനിക്കാനോ അല്ലെങ്കില്‍ അവയെ എല്ലാം ധീരമായി നേരിടാനോ സാധിക്കുന്ന സമയം വന്നെത്തിയിരിക്കുകയാണ്. പ്രതീക്ഷയറ്റ് കഴിയുന്ന ചിത്തിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ അവസാനക്കച്ചിത്തുരുമ്പില് പിടിച്ചുകയറാനുള്ള അവസരമാണ് വരുന്നത്.
കര്‍മ്മരംഗത്ത് ശോഭിക്കുന്ന സമയമാണ് ഇവരുടെ ജീവിതത്തില്‍ ഇനിയുണ്ടാകുന്നത്. ജോലിയില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടും. തൊഴില്‍രഹിതര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. സാമ്പത്തികമായ ക്ലേശങ്ങള്‍ അവസാനിക്കും.
ചോതി
ചോതി നക്ഷത്രക്കാരുടെ ആധികള്‍ അകലുന്ന സമയമാണ് മുന്നിലുള്ളത്. ഇവരുടെ ആശങ്കകളും വല്ലായ്മകളും യഥാവിധി പരിഹരിക്കപ്പെടും. ഈശ്വരകടാക്ഷം ഇവരുടെ മേല്‍ വന്നുചേരും. ഗ്രഹസ്ഥാനങ്ങള്‍ ഇവര്‍ക്ക് അനുകൂലമായ സ്ഥിതിയിലാണ് ഉള്ളത്. ഇതുവരെ പിന്വലിഞ്ഞുകഴിഞ്ഞിരുന്ന ചോതി നക്ഷത്രക്കാര്‍ ഇനിയങ്ങോട്ട് ഊര്ജ്വസ്വലരാകുകയും പുതുപ്രതീക്ഷകളോടെ, ശുഭാപ്തി വിശ്വാസത്തോടെ തങ്ങളുടെ ജീവിതത്തെ പുണരുന്ന സമയമാണ് വന്നെത്തിയിരിക്കുന്നത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അവസാനിക്കും. ഭാഗ്യവും ഐശ്വര്യവും ഇവരുടെ ജീവിതത്തില്‍ വന്നുചേരും.
വിശാഖം
വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ജീവിതത്തിലെ നല്ലസമയം വന്നെത്തിയിരിക്കുകയാണ്. കര്‍മ്മരംഗത്താണ് ഇവര്‍ക്ക് ഉയര്‍ച്ചയുണ്ടാകാന്‍ പോകുന്നത്. ജോലിയിലെ തടസ്സങ്ങളെല്ലാം നീങ്ങും. സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും നഷ്ടത്തില്‍ നിന്നും കരകയറി ലാഭത്തിലേക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മുമ്പില്‍ തെളിയും.
ആരോഗ്യപരമായും സാമ്പത്തികപരമായും ഇവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. മാനസികമായ ക്ലേശങ്ങളും പിരിമുറുക്കങ്ങളും ഇല്ലാതാകും. ശാന്തിയും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ സ്നേഹാന്തരീക്ഷം സംജാതമാകും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങളെല്ലാം സംഭവിക്കുന്ന കാലമാണിത്. ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക ക്ലേശങ്ങള്‍ ഇല്ലാതാകും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ഏറെക്കാലമായി തടയപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനയും പുതിയ വരുമാന സ്രോതസ്സുകളും ഉണ്ടാകും. സമ്പന്നതയിലേക്ക് കുതിക്കാനും ആഡംബരജീവിതം അനുഭവിക്കാനും യോഗം വന്നെത്തും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചയാളുകള്ക്ക് ഇഷ്ടകാര്യലാഭത്തിന്റെ സമയമാണ്. എത്ര കഠിനമായ കാര്യങ്ങളിലും അനുകൂലസ്ഥിതി വന്നുചേരും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടും. രാജാവിനെ പോലെ, ആഡംബര ജീവിതവും അധികാരവും നേടുന്ന സമയമാണിത്.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് ശത്രുദോഷം ഇല്ലാതാകുന്ന, സൗഹൃദങ്ങളും മറ്റ് ബന്ധങ്ങളും ശക്തമാകുന്ന സമയമാണ് മുന്നിലുള്ളത്. മറ്റുള്ളവരുടെ സഹകരണവും സഹായവും കൂടുതലായി അനുഭവപ്പെടും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വന്നുചേരും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ സംഭവിക്കുന്ന കാലമാണ് മുന്നില്‍. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തികമായി മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കും. കുറ്റപ്പെടുത്തലുകള്‍ക്ക് പകരം മറ്റുള്ളവരുടെ പ്രശംസ നേടാന്‍ ഇക്കാലയളവില്‍ ഇവര്‍ക്ക് സാധിക്കും. ഉയര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
