Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
എല്ലായ്പ്പോഴും ഭാഗ്യം തുണയ്ക്കുന്നവര്‍, ജീവിതത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നവര്‍ ഈ രാശിക്കാര്‍
Luckiest zodiac signs: ഒരു വ്യക്തിയുടെ ജീവിതം ശോഭിക്കണമെങ്കില്‍, അതില്‍ കധിനധ്വാനം മാത്രം പോര! കുറച്ച് ഭാഗ്യവും കൂടെ ഉണ്ടായിരിക്കണം. ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്നത് പല ഘടകങ്ങളാണ്.

ജാതകപ്രകാരം, ഒരു വ്യക്തി ജനിച്ച മാസം, സമയം, നക്ഷത്രം, അതുപോലെ, ഗ്രഹനില എന്നിവയെല്ലാം ഭാഗ്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. എന്നിരുന്നാലും, എല്ലാ രാശിക്കര്ക്കും ഒരു പൊതു സ്വഭാവം വേദ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ഈ പൊതുസ്വഭാവം കണക്കിലെടുത്താല്‍ 5 രാശിക്കാര്‍ക്ക് ഭാഗ്യം എല്ലായ്പ്പോഴും തുണയ്ക്കും എന്നാണ് പറയുന്നത്. ഈ 5 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ധനു
വ്യാഴത്തിന്റെ സ്വാധീനത്തോടെ ജനിക്കുന്ന രാശിക്കാരാണ് ധനു രാശിക്കാര്‍. വ്യാഴം സൗഭാഗ്യത്തിന്റെയും, ധനത്തിന്റെയും അറിവിന്റെയും ഗ്രഹമാണ്. അതിനാല്‍, ധനു രാശിയില്‍ ജനിക്കുന്നവര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഒപ്പം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ പലതും നേരിടേണ്ടിയ വന്നാലും വിജയിക്കാനുള്ള ശരിയായ അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്തും ബിസിനസ്സ് രംഗത്തും ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
നെപ്റ്റിയൂണും വ്യാഴവും ഭരിക്കുന്ന രാശിയാണ് മീനം രാശി. വ്യാഴം സൗഭാഗ്യത്തിന്റെ ഗ്രഹമാകുമ്പോള് ഒരു വ്യക്തിയുടെ സ്വപ്നങ്ങള്‍, ഭാവന, ആത്മീയത, അവബോധം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് നെപ്റ്റിയൂണ്‍. ഇരു ഗ്രഹങ്ങളുടെയും സ്വാധീനം മീനം രാശിയില്‍ നിലനില്‍ക്കുന്നതിനാല്‍, ഈ രാശിക്കാര്രില് ഭാഗ്യം നിലനില്‍ക്കുന്നതാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാകായിക രംഗത്ത് ശോഭിക്കാനും, തൊഴില്‍ ചെയ്യുമ്പോള്‍ ജോലി സ്ഥലത്ത് ശോഭിക്കാനും നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ധൈര്യം കൈവിടാത്ത രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. എല്ലാ കാര്യങ്ങളും ആഗ്രഹിച്ച വിധത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സധൈര്യം ഓരോ പ്രശ്നങ്ങളെ നേരിടാനും, കാര്യങ്ങള്‍ ശരിയായ വിധത്തില്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തും, കലാകായിക രംഗത്തും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധികക്കുന്നതാണ്. എല്ലായ്പ്പോഴും ഭാഗ്യം ഈ രാശിക്കാരെ തുണയ്ക്കുന്നതായിരിക്കും. ഇവര്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്.
ഇടവം
ശരിയായ ലക്ഷ്യബോധമുള്ള രാശിക്കാരാണ് ഇടവം രാശിക്കാര്‍. അതിനാല്‍, ആ ലക്ഷ്യത്തിലേയ്ക്ക് എത്തിപ്പെടാനുള്ള വഴിയും ഇവര്‍ക്ക് കൃത്യമായി അറിയുന്നതായിരിക്കും. ശരിയായ വിധത്തില്‍ പണം കൈകാര്യം ചെയ്യാന്‍ അറിയുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. അതിനാല്‍, സാമ്പത്തിക ബാധ്യത വരാത്ത വിധത്തില്‍ ജീവിക്കാനും ഈ രാശിക്കാര്‍ക്ക് അറിയുന്നതാണ്. തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനും ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്.
തുലാം
ശുക്രന് ഭരിക്കുന്ന രാശിയാണ് തുലാം രാശി. അതിനല്, യാതൊരു പ്രയത്നവും കൂടാതെ, പ്രണയം, തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തുലാം രാശിക്കാര്ക്ക്സാ ധിക്കുന്നതാണ്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായാലും അവ ലളിതമായ രീതിയിൽ തരണം ചെയ്യാനുള്ള സൗഭാഗ്യം ഇവരിൽ വർദ്ധിക്കുന്നതാണ്. നേട്ടങ്ങൾ സ്വന്തമാക്കുന്നതാണ്. ഓരോ കാര്യങ്ങളും ഫലപ്രദമായ രീതിയിൽ ചെയ്ത് തീർക്കാനും ഇവർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications