Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മൂന്നു ഗ്രഹങ്ങളൊരുമിച്ച് മിഥുനത്തില്: സംഭവിക്കേണ്ടത് സംഭവിക്കും: കണക്കുകൂട്ടലുകള്‍ കൃത്യം ഈ രാശിക്കാരില്‍
ജൂണ്‍ മാസത്തില്‍ മിഥുനത്തില് സംഗമിക്കുന്ന ഗ്രഹങ്ങളുടെ കാര്യം വളരെയധികം ജ്യോതിഷത്തില്‍ ബാധിക്കുന്നതാണ്. ജൂണ്‍ 15-ന് ശനിയാഴ്ച സൂര്യന് മിഥുനം രാശിയില്‍ പ്രവേശിക്കുന്നു. എന്നാല്‍ ഈ 3 ഗ്രഹങ്ങളും ഒരുമിച്ച് മിഥുനം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍ അവിടെ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് കൂടാതെ ബുധാദിത്യ യോഗവും ശുക്രാദിത്യയോഗവും ഈ സമയം രൂപം കൊള്ളുന്നു. ഇവയെല്ലാം തന്നെ ശുഭയോഗങ്ങളാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
ജൂണ്‍ 15 മുതലാണ് ഗ്രഹമാറ്റങ്ങള്‍ കൂടുതലായി ഓരോ രാശിക്കാരേയും ബാധിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഗ്രഹങ്ങളുടെയെല്ലാം സംയോജനം നിമിത്തം ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയി ബാധിക്കുന്നത് എന്ന് നോക്കാം. 12 രാശിക്കാരില്‍ വളരെ ചുരുക്കം ചില രാശിക്കാരില്‍ മാത്രമാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ഗുണഫലങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ സൂര്യന്റെ മിഥുനം രാശി സംക്രമണം ഗുണഫലങ്ങളില്‍ ആറാടുന്നതിന് കാരണമാകുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷവും വിജയവും നിങ്ങളെ ബാധിക്കുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങുകയും സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനത്തില് പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. ത്രിഗ്രഹി യോഗത്തിന്റെ സ്വാധീനം ഇവരെ കൂടുതല്‍ സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ചിങ്ങം രാശിക്കാരോടുള്ള ബഹുമാനം പലപ്പോഴും മികച്ചതായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനും അതില്‍ വിജയം ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ജൂണ്‍ 14 മുതല്‍ സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് തരത്തിലുള്ള പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്നു. സൂര്യന്റെ രാശിമാറ്റമാണ് ഇവരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നു. വാഹനയോഗം കാണുന്നു. അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മൂന്ന് ഗ്രഹങ്ങളാണ് സൂര്യനും, ബുധനും, ശുക്രനും. ഈ മൂന്ന് ഗ്രഹങ്ങളുടേയും സംഗമം നിങ്ങളുടെ ജീവിതത്തിലെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ശാരീരികമായും ഇവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്ന. ബിസിനസിലെ സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അധിക വരുമാനം നിങ്ങളെ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെയും ബുധന്റേയും ശുക്രന്റേയും രാശിമാറ്റങ്ങള്‍ അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നീങ്ങുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ചെലവ് കൂടുമെങ്കിലം അതനുസരിച്ച് വരുമാനം നിങ്ങളെ തേടി വരുന്നു. എല്ലാ കാര്യങ്ങളും യുക്തിയോടെ സംസാരിച്ച് തീരുമാനിക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളാണ് നിങ്ങളെ തേടി വരുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
