Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിങ്ങള്‍ ഭാഗ്യമുള്ളയാളാണോ, ഭാഗ്യകാലം എങ്ങനെ തിരിച്ചറിയും, ജ്യോതിഷോപായങ്ങള്
ഭാഗ്യം, പലപ്പോഴും നാവിന്തുമ്പില് അറിഞ്ഞും അറിയാതെയും വന്ന് വിളയാടുന്ന വാക്കാണത്. എന്തൊരു ഭാഗ്യം, എന്റെ ഭാഗ്യം, നിന്റെ ഭാഗ്യം, അവരുടെ ഭാഗ്യം, അവളുടെ ഭാഗ്യം, ഭാഗ്യക്കേട്, ദൗര്‍ഭാഗ്യം എന്നിങ്ങനെ ഭാഗ്യം പലപ്പോഴായി നമ്മുടെ സംഭാഷണത്തില്‍ കയറി വരുന്നു. സാന്ദര്‍ഭികമായാണ് ഈ വാക്ക് നമ്മള് ഉപയോഗിക്കാറ് എങ്കിലും ഭാഗ്യത്തെ ഒരു നിഗൂഢശക്തിയായാണ് നമ്മള് കണക്കാക്കുന്നത്.

എന്നാല്‍ ജ്യോതിഷത്തില്‍ ഈ വാക്കിന് കൃത്യമായ നിര്‍വ്വചനങ്ങള്‍ ഉണ്ട്. ലോട്ടറി അടിക്കുന്നത് ഭാഗ്യമാണ്, പക്ഷേ അവിടെ ഭാഗ്യമായി മാറുന്നത് ആ സമയത്ത് അതിന് യോഗ്യനാകുന്ന വ്യക്തിയ്ക്ക് മേലുള്ള ഗ്രഹസ്വാധീനവും യോഗങ്ങളുമാണെന്ന് ജ്യോതിഷം പറയുന്നു. അതുപോലെ ജീവിതത്തില്‍ ഭാഗ്യം അനുഭവവേദ്യമാകുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതിന് പിന്നില്‍ ചില ഗ്രഹങ്ങളുടെ സ്വാധീനവും അനുഗ്രഹവും ഉണ്ടാകും.
കര്‍മ്മഫലം
ജ്യോതിഷം കര്മ്മത്തിന് വലിയ പ്രാധാന്യം നല്കുന്നു. ലോകത്ത് നടക്കുന്ന ഏതൊരു കാര്യത്തിനും ചില നിമിത്തങ്ങള്‍ ഉണ്ടെന്നാണ് ഈ വിശ്വാസം പറയുന്നത്. ഇതനുസരിച്ച് മുജ്ജന്മത്തിലെ പ്രവൃത്തികളും കര്‍മ്മവും ഈ ജന്മത്തെ സ്വാധീനിക്കുന്നു. ഈ ജന്മത്തില് ഒരാള്‍ക്ക് ഭാഗ്യമുണ്ടോ ഇല്ലെയോ എന്നത് കഴിഞ്ഞ കാലത്തെ കര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോകത്ത് പിറന്നുവീഴുന്ന ഓരോ ജീവനും അവരുടേതായ കര്മ്മഫലങ്ങളുമായാണ് ഭൂമിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ഭാഗ്യമുണ്ടാകുമോ ഇല്ലെയോ എന്നത് മുജ്ജന്മകര്മ്മത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
ഗ്രഹസ്വാധീനം
ജനനസമയത്തെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളും ചലനവും നമ്മുടെ ജീവിവിധി തീരുമാനിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഈ ഗ്രഹസ്ഥാനങ്ങള്‍ ഭാഗ്യം ഉള്‍പ്പടെ ജീവിതത്തിന്റെ പല മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴം, ശുക്രന് തുടങ്ങിയ ശുഭകാരക ഗ്രഹങ്ങള്‍ ജാതകത്തില്‍ അനുകൂലസ്ഥാനത്താണെങ്കില് അത് ഭാഗ്യത്തിന് തുണയാകും. ജീവിതത്തില്‍ നല്ല അവസരങ്ങള്‍ കൈവരും.
ഭാഗ്യ ഭാവം
ജീവിതത്തില്‍ നമുക്ക് ഭാഗ്യമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ്? ഒരു വ്യക്തിയുടെ ജാതകത്തിലെ ഒമ്പതാം ഭാവത്തെയാണ ഭാഗ്യ ഭാവമായി കണക്കാക്കുന്നത്. ജീവിതത്തില്‍ ഭാഗ്യം, ദയ, ദാനം, ധര്‍മ്മം, പുണ്യം, നല്ല ശീലങ്ങള്‍, ഉപാസന, തപസ്സ്, ഗുരു, താതന് തുടങ്ങി ശുഭകാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഭാവമാണ് ഒമ്പത്. അതുപോലെ ഒന്ന്, അഞ്ച് പത്ത് ഭാവങ്ങളും ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാവങ്ങളില്‍ വരുന്ന ഗ്രഹങ്ങള്‍ ആ വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കും.
ഒമ്പതാം ഭാവാധിപനായിട്ടുള്ള ഗ്രഹം ബലവാനാണെങ്കിലും ഭാഗ്യത്തിന്റെ കാരകനായ വ്യാഴം ജാതകത്തില്‍ ബലവാനാണെങ്കിലും ലഗ്നാധിപന് ശുഭസ്ഥാനത്താണെങ്കിലും ആ വ്യക്തിക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം ഉണ്ടാകും.
ഭാഗ്യം കൂട്ടാന്‍ കഴിയുമോ
ഞാന്‍ ഒരു ഭാഗ്യം കെട്ട വ്യക്തിയാണെന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന നിരവധിയാളുകള്‍ ഉണ്ട്. പക്ഷേ അവര്‍ക്ക് ഗ്രഹദോഷങ്ങള്‍ കുറയ്ക്കാനും അങ്ങനെ തങ്ങളുടെ ഭാഗ്യസാധ്യത വര്‍ധിപ്പിക്കാനും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ജന്മനക്ഷത്രക്കല്ലുകള് ധരിക്കുക, ഗ്രഹങ്ങളെയും ഗ്രഹങ്ങളുടെ ദേവതമാരെയും പ്രീതിപ്പെടുത്താനുള്ള പൂജകളും ഉപാസനകളും ചെയ്യുക, മന്ത്രോച്ചാരണവും നാമജപവും നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ ഭാഗ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ ഊര്‍ജം പ്രപഞ്ചശക്തികളുമായി തുലനപ്പെടുത്തി ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ദശകളുടെ സ്വാധീനം
ജീവിതത്തില്‍ ഭാഗ്യം എത്രത്തോളമുണ്ടെന്നും എപ്പോഴാണ് ഭാഗ്യം കൂടുതലായി ഉണ്ടാകുക എന്നും അറിയാന്‍ ജ്യോതിഷം ദശ അഥവാ ഗ്രഹകാലങ്ങളെ ആശ്രയിക്കാറുണ്ട്. ഓരോ ഗ്രഹത്തിനും ദശാകാലമുണ്ട്. ആ കാലഘട്ടത്തില്‍ ആ ഗ്രഹത്തിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടും. ഉദാഹരണത്തിന് ഒരു വ്യക്തി അനുകൂല ദശയിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ ഭാഗ്യം അവര്‍ക്കൊപ്പമുണ്ടാകും. ജീവിതത്തില്‍ വളര്‍ച്ചയ്ക്കും വിജയത്തിനും ഉയര്‍ച്ചയ്ക്കും നിരവധി അവസരങ്ങള്‍ ഈ കാലയളവില്‍ അവരെ തേടിയെത്തും. പോസിറ്റീവ് ആയ അനുഭവങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും.
രാശിമാറ്റങ്ങള്‍
രാശികളിലൂടെയുള്ള ഗ്രഹ സഞ്ചാരം ഭാഗ്യത്തെ സ്വാധീക്കുന്ന പ്രധാന ഘടകമാണ്. ശുഭഗ്രഹങ്ങള്‍ അനുകൂല ഭാവങ്ങളില്‍ എത്തുമ്പോള്‍ ജീവിതത്തില്‍ പോസിറ്റീവ് ആയ കാര്യങ്ങളും അവസരങ്ങളും വര്‍ധിക്കും. അത് ഭാഗ്യമാണ്. അതുപോലെ ഗ്രഹദോഷങ്ങളും വെല്ലുവിളി നല്കുന്ന രാശിമാറ്റങ്ങളും തരണം ചെയ്യാന്‍ സാധിക്കുന്നതും അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുന്നതും ഭാഗ്യമുള്ളത് കൊണ്ടാണ്.
ലഗ്നത്തിന്റെ പങ്ക്
ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്നതില്‍ അവരുടെ ലഗ്നത്തിന് വലിയ സ്വാധീനമുണ്ട്. ജനനസമയത്ത് കിഴക്ക് ചക്രവാളത്തില്‍ ഉദിച്ചിരിക്കുന്ന രാശിയാണ് ലഗ്നം. ഒരു വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ലോകവുമായുള്ള ഇടപെടലുകള്‍ എന്നിവ നിര്‍ണ്ണയിക്കുന്നതില്‍ ലഗ്നം പ്രധാനമാണ്. ലഗ്നത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയാല്‍ ജീവിതത്തില്‍ ഭാഗ്യമുണ്ടാകുമോ ഇല്ലെയോ എന്ന് അറിയാന്‍ സാധിക്കും.
പോസിറ്റീവ് എനര്‍ജി എങ്ങനെ നേടാം
ഭാഗ്യമെന്നാല്‍ പോസിറ്റീവ് എനര്‍ജി കൂടിയാണ്. ശുഭചിന്തകള്‍, സദുദ്ദേശ്യങ്ങള്‍, സത്പ്രവൃത്തികള്‍ എന്നിവ ഭാഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പോസിറ്റീവ് എനര്‍ജി ചുറ്റും നിറയുമ്പോള്‍ പ്രപഞ്ചത്തിലെ സവിശേഷ ഊര്‍ജവുമായി ഒന്നുചേരാനും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനും സാധിക്കും. ഇതിലൂടെ ജീവിതത്തില്‍ ഭാഗ്യം നിറയുന്നതായി തോന്നും. ധ്യാനം, മൈന്‍ഡ്ഫുള്‍നെസ്സ്, കൃതജ്ഞത തുടങ്ങിയവ പരിശീലിക്കുന്നത് പോസിറ്റീവ് ആയിരിക്കാനുള്ള വഴികളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications