Latest Updates
-
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം -
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും!
പേടിയില്ലാത്തവള്‍, പെണ്‍സിംഹം; രാഷ്ട്രീയത്തില്‍ കങ്കണ റണൗട്ട് വിളങ്ങുമോ? ജാതകം പറയുന്നത് ഇതാണ്
ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ പല തവണ മുഴങ്ങിക്കേട്ട ശബ്ദമാണ് നടി കങ്കണ റണൗട്ടിന്റേത്. പത്മശ്രീ ജേതാവും നാല് തവണ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നടിയുമായ കങ്കണ റണൗട്ട് അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. രാഷ്ട്രീയത്തിലായാലും സിനിമയില്‍ ആയാലും കങ്കണ തന്റെ അഭിപ്രായങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞിട്ടുണ്ട്. കങ്കണയുടെ ബിജെപി അനുഭാവവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നുള്ള പ്രസ്താവനയുമെല്ലാം നേരത്തേ തന്നെ അവരുടെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയതാണ്. ഒടുവില്‍ അവരുടെ സ്വന്തം മണ്ഡലമായ ഹിലമാചല് പ്രദേശിലെ മണ്ടിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ അവരുടെ ജാതകവും പഞ്ചാംഗവും അവരുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

കങ്കണയുടെ പഞ്ചാംഗം
1987 മാര്‍ച്ച് 23നാണ് കങ്കണ റണൗട്ടിന്റെ ജനനം. കൃഷ്ണപക്ഷത്തിലെ ഒരു തിങ്കളാഴ്ച ആയിരുന്നു അത്. സൂര്യോദയത്തിന് ശേഷം ദിവസത്തിന്റെ ആദ്യ മണിക്കൂറുകളില്‍ അഷ്ടമി തിഥിയുടെ സ്വാധീനവും പിന്നീട് ദിവസം മുഴുവന്‍ നവമി തിഥിയുടെ സ്വാധീനവും ഉണ്ടായിരുന്നു. കൂടാതെ ആ ദിവസം പകല്‍ വരിയന യോഗവും രാത്രിയില്‍ പരിഘ യോഗവും ഉണ്ടായിരുന്നു.
അഷ്ടമി-നവമി തിഥിയില്‍ ജനിക്കയാല് അച്ചടക്കവും നിശ്ചയദാര്‍ഢ്യവും പെട്ടെന്ന് പൂര്‍വ്വാവസ്ഥയിലേയ്ക്ക് എത്താന്‍ കഴിവും അന്തര്മുഖയുമാണ് ഈ ജാതക. അവര്‍ക്ക് ചുറ്റുമുള്ള വിവേകത്തിന്റെയും ഉള്ളില്‍ ഉറച്ചിട്ടുള്ള നീതിബോധത്തിന്റെയും പ്രഭാവലയം സ്വതവേ മിതഭാഷിയായ ഒരാള്‍ക്ക് ചേര്‍ന്നതാണ്. ജനനസമയം കൊണ്ട് കങ്കണ റണൗട്ട് അറിവ് സമ്പാദിക്കുന്നതിലും ആത്മീയകാര്യങ്ങളില്‍ അറിവ് വര്‍ദ്ധിപ്പിക്കുന്നതിലും തല്‍പ്പരയായിരിക്കും. പരിവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതയാത്ര തന്നെയാണ് അവരുടെ വ്യക്തിപരമായ പരിണാമത്തിന്റെ കാതല്‍.
ന്യൂമറോളജി
1987 മാര്‍ച്ച് 23ന് ജനിച്ച കങ്കണയുടെ ജന്മസംഖ്യ 5 ആണ്. ഈ ദിവസം സൂര്യന് മീനംരാശിയിലായിരുന്നു. രണ്ട് എന്ന സംഖ്യയ്ക്ക് ആധിപത്യമുള്ള തിങ്കളാഴ്ചയിലായിരുന്നു കങ്കണയുടെ ജനനം. ന്യൂമറോളജി പ്രകാരം നിലവില്‍ അവര്‍ മൂന്ന് എന്ന സംഖ്യയുടെ സ്വാധീനത്തിലാണ് ഉള്ളത്. അതിന് ശേഷം അവരുടെ ജീവിതത്തില്‍ ഒന്ന് എന്ന സംഖ്യയുടെ സ്വാധീനം വന്നുചേരും.
ഭാവി, രാഷ്ട്രീയം
ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും നിലവിലെ ദശകളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളിലും സിനിമാരംഗത്ത് ശോഭിക്കാന്‍ കങ്കണയ്ക്ക് സാധിക്കും. വരും വര്‍ഷങ്ങളില്‍, അതായത് 42 വയസ്സോടെ കങ്കണ റണൗട്ട് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അവരുടെ ജാതകഫലത്തിലുണ്ട്. ജനസേവനത്തില്‍ അവര്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെ സദുദ്ദേശങ്ങളുടെ പേരില്‍ അറിയപ്പെടുകയും ചെയ്യും.
സിനിമയും രാഷ്ട്രീയവും വിട്ടാല്‍, ബ്രാന്‍ഡ് പ്രമോഷന് രംഗത്ത് കങ്കണയ്ക്ക് മികച്ച ഭാവി ഉണ്ടെന്നാണ് അവരുടെ നിലവിലെ ഗ്രഹനില സൂചിപ്പിക്കുന്നത്. ആത്മീയത, ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിലുള്ള ബ്രാന്‍ഡുകളുമായുള്ള സഹകരണം ആ ബ്രാന്‍ഡുകള്‍ക്കും അവര്‍ക്കും നേട്ടമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications