Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം
Lok Sabha Election 2024: പുതിയ, ശക്തനായ നേതാവ് ഉയര്‍ന്നുവരും, ഭരണമാറ്റമുണ്ടാകും, ജ്യോതിഷ പ്രവചനം ഇങ്ങനെ
ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നുള്ളത് സംബന്ധിച്ച പല പ്രവചനങ്ങളും വാതുവെപ്പുകളും കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ മുന്‍നിര പാര്‍ട്ടികളെല്ലാം ഏറ്റവും മികച്ച രീതിയില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. വിജയം ആര്‍ക്കൊപ്പമാണെന്നറിയാന്‍ മൂന്ന് മാസം കാത്തിരിക്കണം. എങ്കിലും വിജയസാധ്യതകളറിയാന് നമുക്കെപ്പോഴും ആവേശമാണ്.

ഏപ്രില്‍ 19ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ജ്യോതിഷ പ്രവചനം അനുസരിച്ച് ഓരോ പാര്‍ട്ടികളും ഏത് നിലയിലുള്ള പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കുകയെന്നും ഗ്രഹങ്ങള്‍ ആര്‍ക്കൊപ്പമാണെന്നും നോക്കാം. രാജ്യത്തെ മുന്‍നിര പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി എന്നിവരെല്ലാം മികച്ച രീതിയില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ജ്യോതിഷ പ്രവചനം.
ആം ആദ്മി പാര്‍ട്ടി
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രകടനം കാഴ്ചവെക്കും. ഗ്രഹങ്ങളുടെ നില അനുസരിച്ച് അവര്‍ക്ക് നിലവിലെ അധികാരം നിലനിര്‍ത്താനും ജനസമ്മതി ഉയര്‍ത്താനും യോഗമുണ്ട്. പഞ്ച മഹാപുരുഷ യോഗമാണ് അവര്‍ക്ക് കാണിക്കുന്നത്. അതായത്, ഭരണവിജയത്തിനും ജനങ്ങളില്‍ നിന്ന് നല്ല പിന്തുണ നേടാനും അവര്‍ക്ക് സാധിച്ചേക്കും.
സമാജ്വാദി പാര്‍ട്ടി
എഎപിയെ പോലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്കും ഇത്തവണ നല്ല സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സഖ്യം ഉണ്ടാക്കാനും ഭരണ തന്ത്രങ്ങള്‍ നടപ്പിലാക്കാനും അതിലൂടെ പാര്‍ട്ടിയുടെ ബലവും ജനങ്ങള്‍ക്കിടയിലെ അഭിപ്രായവും ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഗ്രഹനില നല്കുന്ന സൂചന.
തെലങ്കാന രാഷ്ട്ര സമിതി
ദക്ഷിണേന്ത്യയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിക്ക് അനുകൂലമായ പ്രവചനമാണ് ജ്യോതിഷികള്‍ നടത്തുന്നത്. ശക്തി, കൂട്ടുകെട്ട്, വരും തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ജനസമ്മതി എന്നിവയാണ് ഇവരുടെ ഗ്രഹനില സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
1885 മുതലുള്ള സുദീര്‍ഘ പാരമ്പര്യം കൈമുതലായുള്ള കോണ്‍ഗ്രസും ശക്തമായ പ്രകടനം തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കും. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഗ്രഹനില പ്രകാരം കാര്യമായി സീറ്റുകള്‍ നേടാനും ശക്തമായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞേക്കും.
ഭാരതീയ ജനത പാര്‍ട്ടി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തന്നെയായിരിക്കും ഇത്തവണയും തെരഞ്ഞടുപ്പില്‍ മുമ്പിലെന്ന് ജ്യോതിഷം പ്രവചിക്കുന്നു. ഒന്നിലധികം രാജയോഗങ്ങളാണ് ബിജെപിയുടെ ഗ്രഹനിലയില്‍ കാണുന്നത്. വിജയം, അംഗീകാരം, ശക്തി എന്നിവയുടെ സൂചനയാണിത്. എന്നിരുന്നാലും, ചില ഗ്രഹങ്ങളുടെ സ്ഥാനം ഈ ഫലത്തില്‍ മാറ്റമുണ്ടാക്കിയേക്കും. വെല്ലുവിളി നിറഞ്ഞ, എന്നാല്‍ പ്രതീക്ഷ നല്കുന്ന പാത തന്നെയാണ് ബിജെപിക്ക് മുന്നിലുള്ളത്.
ജ്യോതിഷ പണ്ഡിതന്മാരുടെ പ്രവചനം അനുസരിച്ച് കടുത്ത മത്സരവും പുതിയ കൂട്ടുകെട്ടുകളും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാം. ഓരോ പാര്‍ട്ടിയും പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഇറക്കി തങ്ങളുടെ നില ഭദ്രമാക്കാന്‍ ശ്രമിക്കും. പെട്ടെന്നുള്ള മാറ്റങ്ങള്‍, വ്യക്തമായ ആശയവിനിമയം, തീരുമാനങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയുടെ കാലമാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ഗ്രഹനിലയും, പ്രത്യേകിച്ച് 2024ലെ ചന്ദ്ര മഹാദശയും ശുക്ര അന്തര്ദശയും പുതിയ ഭരണശൈലികളും ധ്രുതഗതിയിലുള്ള മാറ്റങ്ങളും പ്രവചിക്കുന്നു. തെരഞ്ഞടുപ്പ് മാറ്റിനിര്‍ത്തിയാല്‍ 2025-26 ഓടെ പുതിയ, ശക്തനായ, ശക്തമായ മത മൂല്യങ്ങളുള്ള ഒരു നേതാവിന്റെ ഉദയം ജ്യോതിഷികള്‍ പ്രവചിക്കുന്നുണ്ട്. ഈ നേതാവ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്നും രാഷ്ട്രീയ ഭൂപടത്തില്‍ ഒരു മാറ്റം പ്രവചിച്ചുകൊണ്ട് ജ്യോതിഷ പണ്ഡിതര്‍ പറയുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications