Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
പേരും പ്രശസ്തിയും നേടിയെടുക്കും, ഇന്നേ ദിവസം സർവ്വ സൗഭാഗ്യങ്ങളും സ്വന്തമാക്കുന്നത് ഈ രണ്ടേ രണ്ടു രാശിക്കാർ
ഒക്ടോബർ 10, ഇന്നത്തെ ദിവസം ഏറ്റവുമധികം സൗഭാഗ്യങ്ങളും ഗുണങ്ങളും ലഭിക്കാൻ പോകുന്ന രണ്ടേ രണ്ടു രാശിക്കാരാണ് തുലാം അതുപോലെ വൃശ്ചികവും. കുടുംബത്തിൽ സമാധാനം, നാട്ടുകാർക്കിടയിൽ മതിപ്പ്, ഓരോ പ്രശ്നങ്ങളും പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കൽ എന്നിങ്ങനെ പലതരത്തിലുള്ള നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കുന്നത്. പ്രധാനമായും മാനസികപരമായ കാര്യത്തിൽ ഇവർക്ക് വളരെ പോസറ്റീവ് ആയിരിക്കും.

തുലാം
തുലാം രാശിയ്ക്ക് ഏറ്റവും അനിയോജ്യമായ ദിവസമാണ് ഒക്ടോബർ 10. വളരെ സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. ചെയ്യുന്ന കാര്യങ്ങൾക്ക് തക്കതായ ഫലം ലഭിക്കും. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ മനസ്സിന് സമാധാനം ലഭിക്കും. എല്ലാ കാര്യത്തിലും വളരെ പോസറ്റീവ് അനുഭവങ്ങളായിരിക്കും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുക. കാരണം, ശുക്രൻ ഈ രാശിക്കാർഡക്ക് അനുകൂലമായ ദിശയിലാണ് ഇന്നേ ദിവസം സ്ഥിതി ചെയ്യുന്നത്. സ്നേഹം, സൗന്ദര്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രൻ. ശുക്രൻ തുലാം രാശിയ്ക്ക് അനുകൂലമായി നിൽക്കുന്നതിനാൽ, ഇത് തുലാം രാശിയുടെ സ്വാഭാവിക ആകർഷണവും ചാരുതയും വർദ്ധിപ്പിക്കുന്നു. തുലാം രാശിക്കാർക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും, മറ്റുള്ളവരുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ വളർത്തിയെടുക്കാനും ഉചിതമായ സമയമാണ് ഇന്ന്.
തുലാം രാശിക്കാർ അവരുടെ ചുറ്റുപാടുമുള്ള ആളുകൾക്കിടയിലും സമൂഹത്തിലും ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാൻ ശഅരമിക്കുന്നു. അതുപോലെ, ഓരോ കാര്യത്തിലും മികവ് പുലർത്താൻ ഇവർക്ക് സാധിക്കും.ഈ രാശിക്കാർ സമാധാനവും ഐക്യവും നിലനിർത്തും. തുലാം രാശിക്കാർക്ക് അവരുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ ഈ ഒക്ടോബർ പകുതി അനുയോജ്യമാണ്. സാമൂഹിക സാഹചര്യങ്ങൾ കൂടുതൽ മികച്ചതാകുന്നു.അതിനാൽ തന്നെ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നു. മറ്റുള്ളവരോട് കൂടുതൽ ആഴത്തിൽ ആത്മബന്ധം കാത്ത് സൂക്ഷിക്കുന്നു. ഓരോ കാര്യത്തിലും യുക്തിപൂർവ്വമായി തീരുമാനം എടുക്കുന്നു. ഒരു വാദത്തിൻ്റെ ഇരുവശങ്ങളും കാണാനുള്ള അവരുടെ കഴിവ് പല പ്രശ്നങ്ങളും വളരെ ലളിതമായി തീർപ്പാക്കാൻ സഹായിക്കും. ഇത് പേരും പ്രശസ്തിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
വൃശ്ചികം
വൈകാരികമായ കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കും. വൃശ്ചികം രാശിയിലുള്ളവർ പല കാര്യങ്ങളിലേയും സത്യാവസ്ഥകൾ മനസ്സിലാക്കി അതിനൊത്ത് പെരുമാറുന്നവരും കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുള്ളവരുമാണ്. അതിനാൽ തന്നെ ഇവരുടെ സഹായം പല പ്രധാനപ്പെട്ട പ്രശ്നങ്ങളും വളരെ വേഗത്തിൽ ഒത്തു തീർപ്പാക്കുന്നതിന് സഹായിക്കും. ഓരോ കാര്യങ്ങളും പര്യവേക്ഷണം ചെയ്യാനുള്ള കഴിവിനും പേരുകേട്ടതാണ് ഈ രാശിക്കാർ. സ്വന്തം തെറ്റുകളും ശരികളും തിരിച്ചറിയാനുള്ള ശേഷിയും ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കും. പ്രത്യേകിച്ച് ഒക്ടോബർ 10ന് ജനിച്ചവരാണ് നിങ്ങൾ എങ്കിൽ, ഇന്നേ ദിവസം കൂടുതൽ ഗുണം ലഭിക്കും.
ബന്ധുക്കളുമായുള്ള െഎക്യം വർദ്ധിപ്പിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. കൂടുതൽ നല്ല കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. നല്ല കാര്യങ്ങൾ ചെയ്യുന്നതിന് അനുസരിച്ച് ഇവർക്ക് കൂടുതൽ സൗഭാഗ്യങ്ങൾ വന്നുചേരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൊത്തത്തിൽ ഒക്ടോബർ 10 വൃശ്ചികം, തുലാം രാശികാർക്ക് ഏറ്റവും നല്ല ദിവസമാണ്. നല്ല സന്തോഷം നിറഞ്ഞ ഒറു ദിവസം തന്നെയായിരിക്കും ഇത്. പ്രത്യേകിച്ച് ഇന്നേ ദിവസം ജനിച്ചവർക്ക് കൂടുതൽ സൗഭാഗ്യങ്ങൾ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications